image

12 Jan 2022 4:18 AM GMT

Learn & Earn

ഈ ക്രെഡിറ്റ് കാര്‍ഡ് വേറെ ലെവലാണ്, ആരോഗ്യം 'ഫ്രീ'

MyFin Desk

ഈ ക്രെഡിറ്റ് കാര്‍ഡ് വേറെ ലെവലാണ്, ആരോഗ്യം ഫ്രീ
X

Summary

പണമിടപാടുകള്‍ കൂടുതലുള്ള ചെറുപ്പക്കാര്‍ക്കിടയില്‍ പെട്ടന്ന് എത്തിപ്പെടാന്‍ പറ്റിയ മാര്‍ഗം എന്ന നിലയിലും കൂടിയാണ് പല ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡിനെ കാണുന്നത്


ധനകാര്യ സ്ഥാപനങ്ങളുടെയും ബാങ്കിന്റെയും പ്രധാനപ്പെട്ട പ്രോഡക്ടായി മാറിയിട്ടുണ്ട് ക്രെഡിറ്റ് കാര്‍ഡ്. ഈ മേഖലയില്‍ പലവിധ...

ധനകാര്യ സ്ഥാപനങ്ങളുടെയും ബാങ്കിന്റെയും പ്രധാനപ്പെട്ട പ്രോഡക്ടായി മാറിയിട്ടുണ്ട് ക്രെഡിറ്റ് കാര്‍ഡ്. ഈ മേഖലയില്‍ പലവിധ പരീക്ഷണങ്ങളാണ് നടക്കുന്നത്. പണമിടപാടുകള്‍ കൂടുതലുള്ള ചെറുപ്പക്കാര്‍ക്കിടയില്‍ പെട്ടന്ന് എത്തിപ്പെടാന്‍ പറ്റിയ മാര്‍ഗം എന്ന നിലയിലും കൂടിയാണ് പല ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡിനെ കാണുന്നത്. അതുകൊണ്ട് നിരന്തരം പുതുമ ഈ മേഖലയില്‍ കൊണ്ടുവന്നുമിരിക്കുന്നു. റിവാര്‍ഡ് പോയിന്റുകളിലെ ആകര്‍ഷണീയതയും വായ്പാ പരിധിയും അടക്കം വ്യത്യസ്ത ആശയങ്ങളുമായി ഈ രംഗത്ത് മത്സരം കൊഴുക്കുമ്പോള്‍ നൂതനമായ ഒരു കാര്‍ഡുമായി രംഗത്ത് വന്നിരിക്കുകയാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ.

ആരോഗ്യമാണ് കാര്യം

നിങ്ങളുടെ ആരോഗ്യമാണ് പ്രധാനം എന്ന സന്ദേശമാണ് കാര്‍ഡിനാധാരം. കോവിഡ് മഹാമാരിയും മറ്റ് പകര്‍ച്ചവ്യാധികളും ജീവിതത്തെ തുറിച്ച് നോക്കുമ്പോള്‍ വെല്‍നസ് കോണ്‍ഡാക്ടലൈസ് ക്രെഡിറ്റ് കാര്‍ഡുമായിട്ടാണ് യൂണിയന്‍ ബാങ്ക് ഈ വിപണിയിലേക്ക് എത്തുന്നത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ജെ സി ബി യുമായി ചേര്‍ന്നാണ് പുതിയ കാര്‍ഡ് അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ തന്നെ മുന്‍നിരയിലുള്ള പേയ്‌മെന്റ് ബ്രാന്‍ഡാണ് ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ സി ബി.

യൂണിയന്‍ ബാങ്ക് റൂപേ വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് രാജ്യത്തെ 100 സ്പാ ഔട്ട്ലെറ്റുകളില്‍ സൗജന്യ പ്രവേശനം നേടാം. മാസത്തില്‍ ഒന്ന് എന്ന തരത്തിലാണ് ഇത്. വര്‍ഷത്തില്‍ ഒരിക്കല്‍ വെല്‍നസ് ട്രീറ്റ്മെന്റിനുള്ള സൗകര്യവുമുണ്ടാകും. വര്‍ക്ക് ഔട്ട് സംവിധാനങ്ങളും ഈ കാര്‍ഡിന്റെ പരിധിയില്‍ പെടുത്തിയിട്ടുണ്ട്.