- Home
- /
- Technology
- /
- ഹൂട്ടി, എന്തും പറയാം

Summary
മൊബൈലില്‍ ഫോണ്‍ വിളിക്കക, ഗൂഗിളില്‍ വിവരങ്ങള്‍ തിരയുക തുടങ്ങി എന്തിനും വോയിസ് അസിസ്റ്റന്റ് സേവനം നാം ഉപയോഗിക്കുന്നുണ്ട്.
മൊബൈലില്‍ ഫോണ്‍ വിളിക്കക, ഗൂഗിളില്‍ വിവരങ്ങള്‍ തിരയുക തുടങ്ങി എന്തിനും വോയിസ് അസിസ്റ്റന്റ് സേവനം നാം ഉപയോഗിക്കുന്നുണ്ട്. വാഹനം...
മൊബൈലില്‍ ഫോണ്‍ വിളിക്കക, ഗൂഗിളില്‍ വിവരങ്ങള്‍ തിരയുക തുടങ്ങി എന്തിനും വോയിസ് അസിസ്റ്റന്റ് സേവനം നാം ഉപയോഗിക്കുന്നുണ്ട്. വാഹനം ഓടിക്കുമ്പോഴും മറ്റ് തിരക്കുകള്‍ക്കിടയിലും ഇത് നമ്മുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നുണ്ട്. അതിനാല്‍ തന്നെ സാങ്കേതിക വിദ്യരംഗത്ത് ഇനി വലിയ വികാസം നടക്കാനിരിക്കുന്നത് ശബ്ദത്തിലും കൂടിയായിരിക്കുമെന്ന് വിഗഗ്ധര്‍ പറയുന്നു. സിരിയയും അലക്‌സയുമെല്ലാം ഇപ്പോള്‍ നാം ശബ്ദത്തിലൂടെ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ഇതിന്റെ തുടക്കം മാത്രമാണ്.
പറഞ്ഞ് നടത്താം
ഭാവിയില്‍ ഏറ്റവും കൂടുതല്‍ പഠനം നടക്കാനിരിക്കുന്നതും ഈ മേഖലയിലാണ്. സോഷ്യല്‍ മീഡിയയിലും ഈ മാറ്റം പ്രകടമായി തുടങ്ങി. ചാറ്റില്‍ സന്ദേശമായി വോയിസ് നോട്ടുകള്‍ അയക്കാന്‍ സാധിക്കും. എന്നാല്‍ പൂര്‍ണമായും വോയിസില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഓരു സോഷ്യല്‍ മീഡിയയെ കുറിച്ച് ആലോചിച്ച് നോക്കു. പോസ്റ്റുകളും കമന്റുകളും മറുപടിയുമെല്ലാം ശബ്ദമായി മാത്രം പോസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന സോഷ്യല്‍ മീഡിയ. അങ്ങനെ ഒന്നുവന്നാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നില്ലേ? എന്നാല്‍ അതിനുള്ള ഉത്തരമാണ് ഹൂട്ടി.
രജനികാന്തിൻറെ മകൾ
ഹൂട്ടി എന്നത് ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ വോയിസ് ബെയ്‌സ്ഡ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ്. തമിഴ് സൂപ്പര്‍താരം രജനികാന്തിന്റെ മകളായ സൗന്ദര്യ രജനികാന്താണ് ഹൂട്ടിയെന്ന സോഷ്യല്‍ മീഡിയ അവതരിപ്പിച്ചത്. സ്വന്തം ശബ്ദത്തില്‍ ആളുകളെ പരസ്പരം കണക്ട് ചെയ്യുകയെന്നതാണ് ഹൂട്ടി ലക്ഷ്യം വെക്കുന്നത്. 60 സെക്കന്റ് ദൈര്‍ഘ്യമുള്ള വോയിസ് നോട്ടുകളാണ് ഹൂട്ടിയില്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കുക. വോയിസ് നോട്ട് റെക്കോര്‍ഡ് ചെയ്തശേഷം അതിന് ക്യാപ്ഷന്‍, പശ്ചാത്തല സംഗീതം, ചിത്രം എന്നിവയും ചേര്‍ത്ത് ആകര്‍ഷകമാക്കാനും സാധിക്കും. പോസ്റ്റിനൊപ്പമിടുന്ന ക്യാപ്ഷന്‍ 120 അക്ഷരങ്ങളില്‍ കൂടാന്‍ പാടില്ല.
ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഹൂട്ടി ആപ്പ് സൌജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്തശേഷം അക്കൗണ്ട് ഓപണ്‍ ചെയ്ത് ഏതൊരാള്‍ക്കും ഹൂട്ടിയുടെ സേവനങ്ങള്‍ ലഭ്യമാക്കാം. ഫേസ്ബുക്കിലേത് പോലെ സെലിബ്രിറ്റികളെ ഫോളോ ചെയ്യാനും സുഹൃത്തുകളുമായി സംസാരിക്കാനും കണക്ടുചെയ്യാനുമെല്ലാം ഹൂട്ടിയിലും സാധിക്കും. ഹൂട്ടിയിലെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാനും ലൈക്ക് ചെയ്യാനും റീപോസ്റ്റ് ചെയ്യാനുമെല്ലാം സാധിക്കും. വേണമെങ്കില്‍ കമന്റുകള്‍ നിയന്ത്രിക്കാനും കമന്റ് ഓപ്ഷന്‍ അടച്ചിടാനും അക്കൗണ്ട് ഓണറിന് സാധിക്കും.
പഠിക്കാം & സമ്പാദിക്കാം
Home