image

12 Jan 2022 11:41 AM IST

Premium

ജിയോ നെറ്റ് വര്‍ക്ക്, അറിയാം

MyFin Desk

ജിയോ നെറ്റ് വര്‍ക്ക്, അറിയാം
X

Summary

2017 ഒക്ടോബര്‍ ആയപ്പോഴേക്കും ഇതിന് ഏകദേശം 13 കോടി (130 ദശലക്ഷം) വരിക്കാരായി.


2019 സെപ്റ്റംബറില്‍ ജിയോ ഹോം ബ്രോഡ്ബാന്‍ഡ്, ടെലിവിഷന്‍, ടെലിഫോണ്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഫൈബര്‍ ടു ഹോം സേവനം ആരംഭിച്ചു. 2020 സെപ്റ്റംബര്‍...

2019 സെപ്റ്റംബറില്‍ ജിയോ ഹോം ബ്രോഡ്ബാന്‍ഡ്, ടെലിവിഷന്‍, ടെലിഫോണ്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഫൈബര്‍ ടു ഹോം സേവനം ആരംഭിച്ചു. 2020 സെപ്റ്റംബര്‍ വരെ, ജിയോ പ്ലാറ്റ്‌ഫോമുകളിലെ ഏകദേശം 33% ഇക്വിറ്റി ഓഹരികള്‍ വിറ്റ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.65 ലക്ഷം കോടി (22 ബില്യണ്‍ യുഎസ് ഡോളര്‍) സമാഹരിച്ചു.

2007 ഫെബ്രുവരി 15 ന് ഗുജറാത്തിലെ അഹമ്മദാബാദിലെ അംബവാഡിയില്‍ ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസസ് ലിമിറ്റഡ് (ഐ ബി എസ് എല്‍ ) എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു. 2010 ജൂണില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ ഐ എല്‍) ഐ ബി എസ് എല്ലിന്റെ 95% ഓഹരികള്‍ 4,800 കോടിക്ക് വാങ്ങി. ആ വര്‍ഷം ആദ്യം നടന്ന 4ജി ലേലത്തില്‍ ഇന്ത്യയിലെ 22 സര്‍ക്കിളുകളിലും ബ്രോഡ്ബാന്‍ഡ് സ്പെക്ട്രം നേടിയ ഒരേയൊരു കമ്പനി ഐ ബി എസ് എല്‍ആയിരുന്നു. പിന്നീട് ആര്‍ ഐ എല്‍ ന്റെ ടെലികോം സബ്സിഡിയറിയായി തുടര്‍ന്നു. ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസസ് ലിമിറ്റഡ് 2013 ജനുവരിയില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് (ആര്‍ ജി ഐ എല്‍) എന്ന് പുനര്‍നാമകരണം ചെയ്തു.

2015 അവസാനത്തോടെ രാജ്യത്തുടനീളം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നെങ്കിലും, പിന്നീട് 2016-2017 സാമ്പത്തിക വര്‍ഷത്തിലേക്ക് മാറ്റി. 2015 ഡിസംബര്‍ 27 ന് ജിയോ 4G സേവനങ്ങള്‍ ആരംഭിച്ചു. ഡിസംബര്‍ 31 വരെ സൗജന്യ ഡാറ്റയും വോയ്‌സ് സേവനങ്ങളും വാഗ്ദാനം ചെയ്തു. അത് പിന്നീട് 2017 മാര്‍ച്ച് 31 വരെ നീട്ടി. ആദ്യ മാസത്തിനുള്ളില്‍, ജിയോ 1.6 കോടി (16 ദശലക്ഷം) വരിക്കാരെ സ്വന്തമാക്കിയതായി പ്രഖ്യാപിച്ചു. ആരംഭിച്ച് 83 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് കോടി (50 ദശലക്ഷം) വരിക്കാരായി. തുടര്‍ന്ന് ഫെബ്രുവരി 22 ന് 100 ദശലക്ഷത്തിലേക്ക് ഉയര്‍ന്നു. 2017 ഒക്ടോബര്‍ ആയപ്പോഴേക്കും ഇതിന് ഏകദേശം 13 കോടി (130 ദശലക്ഷം) വരിക്കാരായി.

ഉല്‍പ്പന്നങ്ങളും സേവനങ്ങളും

  • മൊബൈല്‍ ബ്രോഡ്ബാന്‍ഡ്

2016 സെപ്റ്റംബറിലാണ് കമ്പനി ഇന്ത്യയിലുടനീളം 4ജി ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിച്ചത്. തല്‍ക്ഷണ സന്ദേശമയയ്ക്കല്‍, സ്ട്രീമിംഗ് സിനിമകള്‍, സംഗീതം ,ഉല്‍പ്പന്നങ്ങളും സേവനങ്ങളും പോലുള്ള
സേവനങ്ങള്‍ക്കൊപ്പം 4ജി ഡാറ്റയും വോയ്‌സ് സേവനങ്ങളും ജിയോ വാഗ്ദാനം ചെയ്യുന്നു.

  • ജിയോ ഫൈബര്‍

100 മുതല്‍ 1000 മെഗാ ബൈറ്റ് വരെ വേഗതയുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റും ടെലിവിഷന്‍, ലാന്‍ഡ്‌ലൈന്‍ ടെലിഫോണ്‍ സേവനങ്ങളും നല്‍കുന്നു. വരിക്കാര്‍ക്ക് തീയേറ്ററുകളില്‍ ('ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ') സിനിമകളുടെ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യാനുള്ള പദ്ധതിയും ജിയോ പ്രഖ്യാപിച്ചു.

രാജ്യത്ത് 250,000 കിലോമീറ്ററിലധികം (160,000 മൈല്‍) ഫൈബര്‍ ഒപ്റ്റിക് കേബിളുകളുടെ ഒരു ശൃംഖലയുണ്ട്. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കായി വിശാലമായ കണക്റ്റിവിറ്റി ലഭിക്കുന്നതിന് പ്രാദേശിക
കേബിള്‍ ഓപ്പറേറ്റര്‍മാരും ഇതില്‍ പങ്കാളികളാവുന്നു.

  • ജിയോ ബിസിനസ്

ജിയോബിസിനസ് സേവനങ്ങള്‍ക്കായി കമ്പനി കണക്റ്റിവിറ്റി സൊല്യൂഷനുകള്‍ ആരംഭിച്ചു. 2021 മാര്‍ച്ചിലാണിത് ആരംഭിച്ചത്.

  • ജിയോ ആപ്പുകളും ഉപയോഗവും

2016 മെയ് മാസത്തില്‍, ജിയോ അതിന്റെ വരാനിരിക്കുന്ന 4ജി സേവനങ്ങളുടെ ഭാഗമായി ഗൂഗിള്‍ പ്ലേയില്‍ മള്‍ട്ടിമീഡിയ ആപ്ലിക്കേഷനുകളുടെ ഒരു ബണ്ടില്‍ അവതരിപ്പിച്ചു. എല്ലാവര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ ആപ്പുകള്‍ ലഭ്യമാണെങ്കിലും അവ ഉപയോഗിക്കുന്നതിന് ഒരു ഉപയോക്താവിന് ജിയോ സിം കാര്‍ഡ് ആവശ്യമാണ്.