image

12 Jan 2022 1:05 AM GMT

Banking

ഭവന വായ്പകള്‍ എടുക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഇക്കാര്യങ്ങള്‍ അറിയുക

MyFin Desk

ഭവന വായ്പകള്‍ എടുക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഇക്കാര്യങ്ങള്‍ അറിയുക
X

Summary

എന്താണ് സെക്ഷന്‍ 80EE? സ്വന്തമായൊരു വീട് വാങ്ങുക എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. ഇതിനായി പലരും ബാങ്കില്‍ വായ്പകള്‍ക്ക് അപേക്ഷിക്കാറുണ്ട്. അനവധി ഭവന വായ്പകള്‍ ബാങ്കുകള്‍ നല്‍കാറുണ്ടെങ്കിലും ഇവയ്‌ക്കെല്ലാം പലിശ നിരക്ക് കൂടുതലായിരിക്കും. ആളുകള്‍ക്ക് പലിശ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ടാവാറുണ്ട്. ഇവിടെയാണ് സെക്ഷന്‍ 80EEയുടെ പ്രാധാന്യം നാം തിരിച്ചറിയേണ്ടത് . ലോണ്‍ എടുക്കുന്നവര്‍ ഇത്തരം നികുതി ആനുകൂല്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട് . സെക്ഷന്‍ 80EE ഭവന വായ്പയുടെ പലിശയ്ക്ക് ആദായനികുതി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നു. ഈ വകുപ്പ് പ്രകാരം നിങ്ങള്‍ക്ക് […]


എന്താണ് സെക്ഷന്‍ 80EE? സ്വന്തമായൊരു വീട് വാങ്ങുക എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. ഇതിനായി പലരും ബാങ്കില്‍ വായ്പകള്‍ക്ക്...

എന്താണ് സെക്ഷന്‍ 80EE?

സ്വന്തമായൊരു വീട് വാങ്ങുക എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. ഇതിനായി പലരും ബാങ്കില്‍ വായ്പകള്‍ക്ക് അപേക്ഷിക്കാറുണ്ട്. അനവധി ഭവന വായ്പകള്‍ ബാങ്കുകള്‍ നല്‍കാറുണ്ടെങ്കിലും ഇവയ്‌ക്കെല്ലാം പലിശ നിരക്ക് കൂടുതലായിരിക്കും. ആളുകള്‍ക്ക് പലിശ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ടാവാറുണ്ട്. ഇവിടെയാണ് സെക്ഷന്‍ 80EEയുടെ പ്രാധാന്യം നാം തിരിച്ചറിയേണ്ടത് . ലോണ്‍ എടുക്കുന്നവര്‍ ഇത്തരം നികുതി ആനുകൂല്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട് .

സെക്ഷന്‍ 80EE ഭവന വായ്പയുടെ പലിശയ്ക്ക് ആദായനികുതി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നു. ഈ വകുപ്പ് പ്രകാരം നിങ്ങള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷം 50,000 രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാം. നിങ്ങള്‍ വായ്പ പൂര്‍ണ്ണമായി തിരിച്ചടയ്ക്കുന്നത് വരെ കിഴിവ് ക്ലെയിം ചെയ്യുന്നത് തുടരാം. 2013-14 സാമ്പത്തിക വര്‍ഷം മുതലാണ് സെക്ഷന്‍ 80EE പ്രാബല്യത്തില്‍ വന്നത്്. ഇത് രണ്ട് വര്‍ഷത്തേക്കായിരുന്നു അനുവദിച്ചിരുന്നത്. മുമ്പ് അനുവദിച്ചിരുന്ന പരമാവധി കിഴിവ് 1 ലക്ഷം രൂപയായിരുന്നു.

പ്രധാന മാനദണ്ഡങ്ങള്‍

സെക്ഷന്‍ 80EE ക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ ഒരു വ്യക്തിക്ക് മാത്രമെ ലഭിക്കുകയുള്ളു. കൂടാതെ നിങ്ങള്‍ മറ്റേതെങ്കിലും തരത്തിലുള്ള നികുതിദായകരാണെങ്കില്‍ ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യാന്‍ സാധിക്കില്ല. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം 2 ലക്ഷമോ അതിന് മുകളിലോ ഇളവുകള്‍ ലഭിക്കുന്നു.

ഈ സെക്ഷനിലെ കിഴിവുകള്‍ ക്ലെയിം ചെയ്യുന്നതിന് പാലിക്കേണ്ട പ്രധാന വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

*വീടിന്റെ മൂല്യം 50 ലക്ഷമോ അതില്‍ കുറവോ ആയിരിക്കണം

*വീടിനായി എടുത്ത വായ്പ 35 ലക്ഷം രൂപയോ അതില്‍ കുറവോ ആയിരിക്കണം

*ഒരു ധനകാര്യ സ്ഥാപനമോ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയോ വായ്പ അനുവദിക്കണം

*ലോണ്‍ അനുവദിക്കുന്ന തീയതിയില്‍, മറ്റൊരു വീട്ടു വസ്തുവും നിങ്ങളുടെ ഉടമസ്ഥതയിലായിരിക്കരുത്.