- Home
- /
- Learn & Earn
- /
- എന്താണ് സോഷ്യല്‍...

Summary
സാമൂഹിക ബന്ധങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സൂചികയാണ് സോഷ്യല്‍ ഗ്രാഫ്. സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ മാതൃകയിലാണിതിനെ പ്രതിനിധാനം ചെയ്തിരിക്കുന്നത്.
സാമൂഹിക ബന്ധങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സൂചികയാണ് സോഷ്യല്‍ ഗ്രാഫ്. സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ മാതൃകയിലാണിതിനെ...
സാമൂഹിക ബന്ധങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സൂചികയാണ് സോഷ്യല്‍ ഗ്രാഫ്. സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ മാതൃകയിലാണിതിനെ പ്രതിനിധാനം ചെയ്തിരിക്കുന്നത്. ഗ്രാഫ് തിയറിയില്‍ നിന്നാണ് ഗ്രാഫ് എന്ന വാക്ക് എടുത്തിരിക്കുന്നത്. 'ആളുകളെ തമ്മില്‍ പരസ്പരം എങ്ങനെയൊക്കെ ഏതെല്ലാം വിധത്തില്‍ ബന്ധപ്പെടുത്താം' എന്നതാണ് സോഷ്യല്‍ ഗ്രാഫിങ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഐസോഗ്ലോസുകളുടെ (ഭാഷയുടെ അടിസ്ഥാനത്തിലുള്ള തരംതിരിക്കല്‍) പശ്ചാത്തലത്തിലാണെങ്കിലും ഈ പദം 1964കളില്‍ ആണ് ആദ്യമായി ഉപയോഗിച്ചത്. 1978കളില്‍ സോഷ്യോഗ്രാം എന്ന പേരില്‍ ലിയോ അപ്പോസ്റ്റല്‍ ആണ് ഇന്ത്യയില്‍ ഈ പദം ഉപയോഗിക്കുന്നത്. 2007 മെയ് 24 ന് നടന്ന ഫേസ്ബുക്ക് കെ എഫ് 8 കോണ്‍ഫറന്‍സില്‍, പുതുതായി അവതരിപ്പിച്ച ഫേസ്ബുക്ക് പ്ലാറ്റ്ഫോം വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തെ എങ്ങനെ പ്രയോജനപ്പെടുത്തി സമ്പന്നമായ ഓണ്‍ലൈന്‍ അനുഭവം നല്‍കുമെന്ന് വിശദീകരിക്കാന്‍ ഈ പദം തിരഞ്ഞെടുത്തു. മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഈ പദം ഇതോടെ ജനപ്രിയമായി. സോഷ്യല്‍ ഗ്രാഫിന്റെ ആശയം വിശദീകരിച്ചതു മുതല്‍, ഫേസ്ബുക്കിന്റെ സ്ഥാപകരിലൊരാളായ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, വെബ്‌സൈറ്റിന്റെ സോഷ്യല്‍ ഗ്രാഫ് മറ്റ് വെബ്സൈറ്റുകള്‍ക്ക് നല്‍കുകയെന്ന ഫേസ്ബുക്കിന്റെ ലക്ഷ്യത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു ഉപയോക്താവിന്റെ ബന്ധങ്ങള്‍ ഫേസ്ബുക്കിന്റെ നിയന്ത്രണത്തിന് പുറത്തുള്ള വെബ്സൈറ്റുകളിലും ഉപയോഗിക്കാന്‍ കഴിയുന്നു.
2010 ലെ കണക്കനുസരിച്ച് ഫേസ്ബുക്കിന്റെ സോഷ്യല്‍ ഗ്രാഫ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഡാറ്റാസെറ്റാണ്. എല്ലാ വെബ്സൈറ്റുകളിലും ഏറ്റവും കൂടുതല്‍ ആളുകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഇവിടെ പറയുന്നു. ഫേസ്ബുക്കിന്റെ സോഷ്യല്‍ ഗ്രാഫ് കമ്പനിയുടെ ഉടമസ്ഥതയിലാണ്. മറ്റൊരു സേവനങ്ങളുമായും ഇത് പങ്കുവയ്ക്കപ്പെടുന്നില്ല എന്നുമാണ് ഫേസ്ബുക്കിന്റെ അവകാശ വാദം. ഈ ഡാറ്റകള്‍ ഫേസ്ബുക്കിന് അധിക സാധ്യതകള്‍ നല്‍കിയപ്പോള്‍ ഗൂഗിള്‍ എല്ലാ ഡാറ്റകളും ശേഖരിച്ച് ഒരു സോഷ്യല്‍ ഗ്രാഫ് എപിഐ (സോഷ്യല്‍ മീഡിയയിലെ ഓരോ വ്യക്തികളുടേയും ഡാറ്റകള്‍ പരസ്പരം ബന്ധിപ്പിക്കുന്ന ഗ്രാഫ്) ഉണ്ടാക്കി. എന്നാല്‍ 2012ഓടെ ഈ സംരംഭത്തില്‍ നിന്ന് ഗൂഗിള്‍ പിന്‍വാങ്ങി. പിന്നീട് 2010ല്‍ നടന്ന എഫ് 8 കോണ്‍ഫറന്‍സില്‍ ഫേസ്ബുക്കു തന്നെ കമ്പനിക്കു വേണ്ടി സോഷ്യല്‍ഗ്രാഫ് ഉണ്ടാക്കുകയും ഡയറക്ട് മാര്‍ക്കറ്റിങ്ങിലൂടെയും സോഷ്യല്‍ കൊമേഴ്‌സിലൂടെയും കാര്യങ്ങള്‍ മോണിറ്ററിങ് ചെയ്യാനും ആരംഭിച്ചു.
ഫോട്ടോകള്‍, ഇവന്റുകള്‍, പേജുകള്‍ എന്നിവയുള്‍പ്പെടെ ആളുകളേക്കാള്‍ കൂടുതല്‍ ഒബ്ജക്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചേര്‍ത്തു വയ്ക്കാന്‍ വെബ്സൈറ്റുകളെ ഫേസ്ബുക്കിന്റെ ഗ്രാഫ് എപിഐ അനുവദിക്കുന്നു. വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മാത്രമല്ല, വ്യക്തികളും അവരെ സംബന്ധിക്കുന്ന എന്തും തമ്മില്‍ ബന്ധിപ്പിക്കുകയാണ് ഇതുവഴി ചെയ്യുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home