image

12 Jan 2022 1:08 AM GMT

Banking

പി എഫ് പിന്‍വലിക്കുമ്പോഴുള്ള നികുതി ബാധ്യത അറിയാം

MyFin Desk

പി എഫ് പിന്‍വലിക്കുമ്പോഴുള്ള നികുതി ബാധ്യത അറിയാം
X

Summary

ജീവിതത്തിലെ പ്രധാനപ്പെട്ട അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ ജീവനക്കാരുടെ അവസാന പിടിവള്ളിയാണ് പി എഫ് നിക്ഷേപങ്ങള്‍.


പി എഫ് നമ്മുടെ നിക്ഷേപമാണെങ്കിലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇതില്‍ നിന്ന് തുക പിന്‍വലിക്കാനാവൂ. ജീവിതത്തിലെ പ്രധാനപ്പെട്ട...

 

പി എഫ് നമ്മുടെ നിക്ഷേപമാണെങ്കിലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇതില്‍ നിന്ന് തുക പിന്‍വലിക്കാനാവൂ. ജീവിതത്തിലെ പ്രധാനപ്പെട്ട അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ ജീവനക്കാരുടെ അവസാന പിടിവള്ളിയാണ് പി എഫ് നിക്ഷേപങ്ങള്‍. തൊഴിലില്ലാതാകുന്ന അവസ്ഥ, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യം, വീട് പുതുക്കല്‍, ലോണ്‍ തിരിച്ചടവ്, വിവാഹം, ഗുരുതരമായ രോഗാവസ്ഥ, വീട്/ ഭൂമി വാങ്ങല്‍ എന്നിങ്ങനെയുള്ള അത്യാവശ്യത്തിനാണ് പി എഫ് തുക പിന്‍വലിക്കാനാവുന്നത്.

എന്നാല്‍ ചട്ടമിതാണെങ്കിലും കോവിഡ് വ്യാപകമായ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച നല്‍കിയിരുന്നു. മാര്‍ച്ച് 2020 ല്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ നിബന്ധന അനുസരിച്ച് മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളം/ ഡി എ എന്നിവയോടൊപ്പമുള്ള തുകയോ നിലവിലുള്ള ഇ പി എഫ് വിഹിതത്തിന്റെ 75 ശതമാനം വരെയോ ഇങ്ങനെ പിന്‍വലിക്കാം എന്നാക്കി. കോവിഡ് പ്രതിസന്ധിക്ക് പരിഹാരം എന്നുള്ള നിലയ്ക്കായിരുന്നു അത്. കോവിഡ് വിഹിതം എടുത്തവര്‍ക്ക് തുടര്‍ സഹായം എന്ന നിലയില്‍ രണ്ടാമതും പി എഫ് വിഹിതം എടുക്കാമെന്ന് പിന്നീട് ഉത്തരവ് വന്നു. ഇത് കൂടാതെ ഒരാള്‍ക്ക് തൊഴില്‍ നഷ്ടമായാല്‍ 100 ശതമാനം വരെ തുക പിന്‍വലിക്കാമെന്ന ചട്ടവും നിലവിലുണ്ട്. പക്ഷെ, ഇങ്ങനെ പി എഫ് വിഹിതം പിന്‍വലിക്കുമ്പോള്‍ അതിന് നികുതി ബാധകമായിരിക്കും എന്ന് എത്ര പേര്‍ക്ക് അറിയാം?

ചട്ടമനുസരിച്ച് അഞ്ച് വര്‍ഷത്തെ സേവനം പൂര്‍ത്തിയാകാതെയാണ് നിങ്ങള്‍ വിഹിതം പിന്‍വലിക്കുന്നതെങ്കില്‍ ഇത് നികുതി വിധേയമായിരിക്കും. തൊഴില്‍ മാറുന്ന സാഹചര്യമുണ്ടായാല്‍ നിങ്ങളുടെ മുന്‍ തൊഴില്‍ ദാതാവില്‍ നിന്ന് ഇ പി എഫ് അക്കൗണ്ട് പുതിയ സ്ഥാപനത്തിലേക്ക് മാറുമ്പോള്‍ പഴയ തൊഴില്‍ കാലയളവും നികുതി കാര്യങ്ങള്‍ക്കായി കണക്കാക്കും. തുടര്‍ച്ചയായുള്ള തൊഴില്‍ കാലം അഞ്ച് വര്‍ഷത്തിന് താഴെയാണെങ്കില്‍ നിധിയിലേക്കുള്ള തൊഴില്‍ ദാതാവിന്റെ വിഹിതവും അതിന്റെ പലിശയും നികുതി വിധേയമായ വരുമാനത്തിന്റെ ഭാഗമായിരിക്കുമെന്നാണ് ചട്ടം. റിട്ടേണില്‍ മറ്റ് ഉറവിടങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ ഇത് ഉള്‍പ്പെടും. അഞ്ച് വര്‍ഷത്തിനുള്ളിലാണ് തുക പിന്‍വലിക്കുന്നതെങ്കില്‍ ജീവനക്കാരുടെ വിഹിതവും നികുതി വിധേയമായിരിക്കും. തുടര്‍ച്ചയായി അഞ്ച് വര്‍ഷം സര്‍വീസ് ഇല്ലെങ്കില്‍ 10 ശതമാനം ഉറവിട നികുതി ബാധകമായിരിക്കും. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അരലക്ഷത്തില്‍ കുറവാണ് പിന്‍വലിക്കുന്ന തുകയെങ്കില്‍ അല്ലെങ്കില്‍ കമ്പനി പൂട്ടിപോവുകയാണെങ്കില്‍ ഇത് ബാധകമല്ല. എന്നാല്‍ ഫോം 15 ജി, 15 എച്ച് എന്നിവ നല്‍കിയാല്‍ ഇത് ഒഴിവാകാം.

 

Tags: