image

12 Jan 2022 6:47 AM GMT

Banking

ഇ പി എഫ് ബാലന്‍സ്

MyFin Desk

ഇ പി എഫ് ബാലന്‍സ്
X

Summary

കോള്‍ ചെയ്തതിന് ശേഷം, നിങ്ങളുടെ പിഎഫ് വിശദാംശങ്ങള്‍ നല്‍കുന്ന ഒരു എസ്എംഎസ്. ഉമാംംഗ് ആപ്പ് ഉപയോഗിച്ച് പിഎഫ് ബാലന്‍സ് പരിശോധിക്കാം


ഒരു സ്ഥാപനത്തിലെ ജീവനക്കാര്‍ക്കുള്ള നിര്‍ബന്ധിത സേവിംഗ്സ് കം റിട്ടയര്‍മെന്റ് സ്‌കീമാണ് ഇ പി ഫ് ( എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ). ഇ പി...

ഒരു സ്ഥാപനത്തിലെ ജീവനക്കാര്‍ക്കുള്ള നിര്‍ബന്ധിത സേവിംഗ്സ് കം റിട്ടയര്‍മെന്റ് സ്‌കീമാണ് ഇ പി ഫ് ( എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ). ഇ പി എഫ് നിയമങ്ങള്‍ അനുസരിച്ച്, ജീവനക്കാര്‍ എല്ലാ മാസവും അടിസ്ഥാന ശമ്പളത്തിന്റെ 12% ഈ ഫണ്ടിലേക്ക് അടയ്ക്കണം. തൊഴിലുടമയും ജീവനക്കാരന്റെ പിഎഫ് അക്കൗണ്ടിലേക്ക് തത്യുല്യമായ തുകയും സംഭാവന ചെയ്യണം. ഇ പി എഫ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ പലിശ ലഭിക്കും.

ജോലിയില്‍ നിന്ന് വിരമിച്ചാല്‍ ജീവനക്കാര്‍ക്ക് അവരുടെ ഇ പി എഫില്‍ സമാഹരിച്ച മുഴുവന്‍ തുകയും പിന്‍വലിക്കാം. എന്നിരുന്നാലും, ചില നിബന്ധനകള്‍ക്ക് വിധേയമായി കാലാവധി എത്തുന്നതിന് മുമ്പ് തന്നെ ഇ പി എഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയും.

നിങ്ങളുടെ ഇ പി എഫ് ഒ ബാലന്‍സ്, ഇ പി എഫ് ഒ ആപ്പ്, പോര്‍ട്ടല്‍, ഉമാംംഗ് ആപ്പ് എന്നിവയിലൂടെ പരിശോധിക്കാം. ഇ പി എഫ് ബാലന്‍സ് പരിശോധിക്കാന്‍, നിങ്ങളുടെ യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) ആക്ടീവാണെന്ന് ഉറപ്പാക്കുക. ഇപിഎഫ് സ്‌കീമിന് കീഴില്‍ എന്റോള്‍ ചെയ്തിട്ടുള്ള എല്ലാ ജീവനക്കാര്‍ക്കും നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ നമ്പറാണിത്. പ്രവര്‍ത്തന കാലയളവില്‍ ഒരു യുഎഎന്‍ മാത്രമേ ഉണ്ടായിരിക്കൂ. ഇപിഎഫ് സേവനങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രക്രിയയും ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ യുഎഎന്‍ പ്രധാനമാണ്.

മിസ്ഡ് കോളിലൂടെ പി എഫ് ബാലന്‍സ് പരിശോധിക്കാം

നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് ഫോണിലേയ്ക്ക് മിസ്ഡ് കോള്‍ നല്‍കി നിങ്ങളുടെ ഇപിഎഫ് ബാലന്‍സിനെക്കുറിച്ച് അന്വേഷിക്കാവുന്നതാണ്. നിങ്ങളുടെ കെവൈസി വിവരങ്ങളുമായി യുഎഎന്‍ സംയോജിപ്പിച്ചാല്‍ മാത്രമേ ഈ സേവനം ലഭ്യമാകൂ. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 011-22901406 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കുക.

ഒരു മിസ്ഡ് കോള്‍ ചെയ്തതിന് ശേഷം, നിങ്ങളുടെ പിഎഫ് വിശദാംശങ്ങള്‍ നല്‍കുന്ന ഒരു എസ്എംഎസ്. ഉമാംംഗ് ആപ്പ് ഉപയോഗിച്ച് പിഎഫ് ബാലന്‍സ് പരിശോധിക്കാം. ഇതിനായി തൊഴിലുടമ നിങ്ങളുടെ യുഎഎന്‍ നമ്പര്‍ ആക്ടീവാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'ഇപിഎഫ്ഒയുടെ എം-സേവാ ആപ്പ്' ഡൗണ്‍ലോഡ് ചെയ്തും നിങ്ങളുടെ പി എഫ് ബാലന്‍സ് പരിശോധിക്കാവുന്നതാണ്.