image

12 Jan 2022 11:33 PM GMT

Banking

എ ടി എം, ഡെബിറ്റ് കാര്‍ഡുകളെ തിരിച്ചറിയാം

MyFin Desk

എ ടി എം, ഡെബിറ്റ് കാര്‍ഡുകളെ തിരിച്ചറിയാം
X

Summary

നിങ്ങളുടെ കൈയ്യിലെ എടിഎം കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഒന്നാണോ?ആശയയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യമാകും ഇത്. രണ്ടു കാര്‍ഡും രൂപത്തിലും സാദൃശ്യത്തിലും ഒരു പോലെയാണ്. രണ്ട് കാര്‍ഡുകൊണ്ടും എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുമാകും. എന്നാല്‍ രൂപത്തിലും പ്രവര്‍ത്തന രീതിയിലെ ചില കാര്യങ്ങളിലും സമാനതകളുണ്ടെങ്കിലും ഇത് രണ്ടാണ്. എ ടി എം കാര്‍ഡ് നിങ്ങളുടെ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കുക എന്ന ഒരേ ഒരു ദൗത്യമാണ് എടിഎം കാര്‍ഡുകള്‍ക്കുള്ളത്. അക്കൗണ്ടുമായി ബന്ധിപ്പിച്ചാകും ഇത്തരം കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ടാകുക. എടിഎം ല്‍ കാര്‍ഡിടുന്നു. പിന്‍ […]


നിങ്ങളുടെ കൈയ്യിലെ എടിഎം കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഒന്നാണോ?ആശയയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യമാകും ഇത്. രണ്ടു കാര്‍ഡും രൂപത്തിലും...

നിങ്ങളുടെ കൈയ്യിലെ എടിഎം കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഒന്നാണോ?
ആശയയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യമാകും ഇത്. രണ്ടു കാര്‍ഡും രൂപത്തിലും സാദൃശ്യത്തിലും ഒരു പോലെയാണ്. രണ്ട് കാര്‍ഡുകൊണ്ടും എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുമാകും. എന്നാല്‍ രൂപത്തിലും പ്രവര്‍ത്തന രീതിയിലെ ചില കാര്യങ്ങളിലും സമാനതകളുണ്ടെങ്കിലും ഇത് രണ്ടാണ്.

എ ടി എം കാര്‍ഡ്

നിങ്ങളുടെ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കുക എന്ന ഒരേ ഒരു ദൗത്യമാണ് എടിഎം കാര്‍ഡുകള്‍ക്കുള്ളത്. അക്കൗണ്ടുമായി ബന്ധിപ്പിച്ചാകും ഇത്തരം കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ടാകുക. എടിഎം ല്‍ കാര്‍ഡിടുന്നു. പിന്‍ നമ്പര്‍ നല്‍കുന്നു, പണം പിന്‍വലിക്കുന്നു. പിന്‍വലിക്കുന്ന തുക ഉടന്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് കുറയുകയും ചെയ്യും. ഇവിടെ തീരുന്നു എടി എം കാര്‍ഡുകളുടെ പ്രവര്‍ത്തനം.

വ്യത്യസ്ത ദൗത്യം

ഇവിടെ അക്കൗണ്ടുടമയ്ക്ക് വേണ്ടി വിവിധ ദൗത്യങ്ങളാണ് ഡെബിറ്റ് കാര്‍ഡുകള്‍ നിര്‍വഹിക്കുക. പണം പിന്‍വലിക്കാം, കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം, ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താം ഇവയൊക്കെ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ചെയ്യാം. എയര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും മറ്റ് യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുന്നതിനും ഇത് ഉപയോഗിക്കാം. ഒപ്പം എടിഎം സംവിധാനവും ഉപയോഗിക്കാം.

എടി എം ഉപയോഗം

ദിവസ പരിധി എത്രയാണോ അത്രയും തുക പിന്‍വലിക്കാം, അക്കൗണ്ട് ബാലന്‍സ് നോക്കാം. ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം മാറ്റാം.

ഡെബിറ്റ് കാര്‍ഡ്

ദിവസ പരിധിയില്‍ പണം എ ടി എംല്‍ നിന്ന് പിന്‍വലിക്കാം. അവസാനത്തെ അഞ്ച് ഇടപാടുകളുടെ മിനി സ്റ്റേറ്റ്‌മെന്റ് എടുക്കാം. അക്കൗണ്ട് ബാലന്‍സ് വിവരങ്ങള്‍ അറിയാം. പിന്‍ നമ്പര്‍ മാറ്റാം. ചെക്ക് ബുക്ക് ഓര്‍ഡര്‍ ചെയ്യാം. എ ടി എം ഉപയോഗിച്ച് സ്വന്തം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം. പോയിന്റ് ഒഫ് സെയില്‍ (കടകളും മറ്റും) ടെര്‍മിനലുകളില്‍ പണം കൈമാറാം.

ഓണ്‍ലൈന്‍ ഷോപ്പിംഗിന് ഉപയോഗിക്കാം. യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാം. ബസ്, ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം. ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം കൈമാറാം. ചില കാര്‍ഡുകള്‍ ഓവര്‍ ഡ്രാഫ്റ്റ് സംവിധാനവും നല്‍കുന്നുണ്ട്. പല ഉപയോഗ പരിധിയിലുള്ള കാര്‍ഡുകള്‍ വിവിധ ബാങ്കുകള്‍ പുറത്തിറക്കുന്നുണ്ട്. ക്ലാസിക്, പ്രീമിയം, പ്ലാറ്റിനം തുടങ്ങിയവ. ഇതെല്ലാം പല പരിഗണനകള്‍ വച്ചിട്ടാണ് അനുവദിക്കുക.