image

13 Jan 2022 1:22 AM GMT

Banking

ആദായ നികുതി എങ്ങനെ കുറയ്ക്കാം?

MyFin Desk

ആദായ നികുതി എങ്ങനെ കുറയ്ക്കാം?
X

Summary

നിങ്ങളുടെ നികുതി ബാധ്യത കുറയ്ക്കുന്നതിന് എല്ലാ വര്‍ഷവും
നികുതി ലഭിക്കാനായുള്ള നിക്ഷേപങ്ങളും ചെലവുകളും പ്രയോജനപ്പെടുത്താം


ആദായ നികുതി അടയ്ക്കേണ്ടത് എല്ലാ പൗരന്മാരുടേയും ഉത്തരവാദിത്വമാണ്. പലര്‍ക്കും ഇതൊരു ബാധ്യതയായി മാറാറുണ്ട്. എന്നാല്‍ കൃത്യമായ...

ആദായ നികുതി അടയ്ക്കേണ്ടത് എല്ലാ പൗരന്മാരുടേയും ഉത്തരവാദിത്വമാണ്. പലര്‍ക്കും ഇതൊരു ബാധ്യതയായി മാറാറുണ്ട്. എന്നാല്‍ കൃത്യമായ ആസൂത്രണത്തിലൂടെ നിങ്ങള്‍ക്ക് നികുതികള്‍ നിയന്ത്രിക്കാനും ബാധ്യത കുറയ്ക്കാനും കഴിയും.

നികുതി ലാഭിക്കുന്നത് നിക്ഷേപം, ചെലവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില നിക്ഷേപങ്ങള്‍ക്കും ചെലവുകള്‍ക്കും നികുതി അടയ്ക്കുന്നതില്‍ നിന്ന് ആദായനികുതി നിയമങ്ങള്‍ ഒഴിവാക്കുന്നു. നിങ്ങളുടെ നികുതി ബാധ്യത കുറയ്ക്കുന്നതിന് എല്ലാ വര്‍ഷവും
നികുതി ലഭിക്കാനായുള്ള നിക്ഷേപങ്ങളും ചെലവുകളും പ്രയോജനപ്പെടുത്താം.

നിങ്ങളുടെ റിട്ടയര്‍മെന്റ് ആസൂത്രണം ചെയ്യുക.

നിങ്ങള്‍ എല്ലാ വര്‍ഷവും കുറച്ച് നികുതി അടയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ റിട്ടയര്‍മെന്റിനായി ഇപ്പോള്‍ തന്നെ ആസൂത്രണം ചെയ്ത് നിക്ഷേപം ആരംഭിക്കുക. കാരണം, ആദായനികുതി നിയമങ്ങള്‍ ചില നിക്ഷേപങ്ങളില്‍ 1.5 ലക്ഷം രൂപ വരെ കിഴിവ് അനുവദിക്കുന്നു. ഈ ആനുകൂല്യത്തിനായുള്ള നിങ്ങളുടെ നിക്ഷേപ ഓപ്ഷനുകള്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി പി എഫ്), നാഷണല്‍ പ്രോവിഡണ്ട് ഫണ്ട് (എന്‍ പി എഫ് ), എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ പി എഫ്) ടാക്സ് സേവിംഗ് ഫിക്‌സഡ് ഡെപ്പോസിറ് മുതലായവയാണ്.

നിങ്ങളുടെ മാതാപിതാക്കളുടെ മെഡിക്കല്‍ ബില്ലുകളുടെ ഒരു റെക്കോര്‍ഡ് സൂക്ഷിക്കുകയും അവ ഓണ്‍ലൈനായി അടയ്ക്കുകയും ചെയ്യുക

ഹൗസ് റെന്റ് അലവെന്‍സ് (എച്ച് ആര്‍ എ) ആനുകൂല്യത്തിനായി വാടക രസീതും വാടക കരാറും സൂക്ഷിക്കുക. വാര്‍ഷിക വാടക ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ വീട്ടുടമസ്ഥന്റെ പാന്‍ നമ്പറും ആവശ്യമാണ്.

ആരോഗ്യ ഇന്‍ഷുറന്‍സ്

നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കണം. സെക്ഷന്‍ 80C, 80D എന്നിവ പ്രകാരം അടച്ച പ്രീമിയത്തിന്റെ കിഴിവ് ക്ലെയിം ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കും.

മ്യൂച്വല്‍ ഫണ്ട് (എം എഫ്)കളില്‍ നിക്ഷേപിക്കുക.

സെക്ഷന്‍ 80 സി പ്രകാരം കിഴിവിന് അര്‍ഹതയുള്ള മറ്റ് സ്കീമുകളിലെ നിങ്ങളുടെ നിക്ഷേപം 1.5 ലക്ഷം രൂപയല്ലെങ്കില്‍ മാത്രമേ നികുതി ലാഭിക്കുന്ന മ്യൂച്വല്‍ ഫണ്ട് സ്‌കീമിലെ നിങ്ങളുടെ നിക്ഷേപത്തിന് കിഴിവ് ക്ലെയിം ചെയ്യാന്‍ കഴിയൂ.

സെക്ഷന്‍ 80 സി പ്രകാരം, യോഗ്യമായ എല്ലാ സ്‌കീമുകളിലെയും നിക്ഷേപത്തിന് പകരം ക്ലെയിം ചെയ്യാവുന്ന മൊത്തം കിഴിവ് 1.5 ലക്ഷം രൂപയാണ്.

എന്‍ പി എസില്‍ നിക്ഷേപിക്കുക

നിങ്ങള്‍ക്ക് എന്‍ പി എസില്‍ നിക്ഷേപിക്കുകയും 1000 രൂപ അധിക കിഴിവ് ക്ലെയിം ചെയ്യുകയും ചെയ്യാം. തൊഴിലുടമയ്ക്ക് നിങ്ങളെ പ്രതിനിധീകരിച്ച് എന്‍ പി എസിലേയ്ക്ക് സംഭാവന ചെയ്യാം. എന്‍ പി എസില്‍ സംഭാവന നല്‍കാന്‍ തൊഴിലുടമയോട് ആവശ്യപ്പെടുക. സെക്ഷന്‍ 80CCD(1B) പ്രകാരം 50,000 രൂപ വരെ അടക്കാം. സെക്ഷന്‍ 80സി കിഴിവിന് പുറമേ ഈ കിഴിവ് ലഭ്യമാണ്. (അടിസ്ഥാന ശമ്പളത്തിന്റെയും ഡി എ യുടെയും 10% വരെ).