നമ്മളുപയോഗിക്കുന്ന ബാങ്കിങ്ങ് സേവനങ്ങളിലായാലും ഓണ്‍ലൈന്‍ വിപണിയിലായാലും ഒരാവശ്യം വന്നാല്‍ സഹായത്തിന് വിളിക്കാന്‍ ടോള്‍ ഫ്രീ...
നമ്മളുപയോഗിക്കുന്ന ബാങ്കിങ്ങ് സേവനങ്ങളിലായാലും ഓണ്‍ലൈന്‍ വിപണിയിലായാലും ഒരാവശ്യം വന്നാല്‍ സഹായത്തിന് വിളിക്കാന്‍ ടോള്‍ ഫ്രീ നമ്പറുകള്‍ കാണാറില്ലേ? എങ്ങനെയാണിത് സാധാരണ നമ്പറുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നത്?
യാതൊരു നിരക്കും കൂടാതെ അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇത്തരം നമ്പറുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ആര്‍ക്കും ഡയല്‍ ചെയ്യാന്‍ കഴിയുന്ന വ്യത്യസ്തമായ മൂന്നക്ക കോഡുകളുള്ള ടെലിഫോണ്‍ നമ്പറുകളാണ് ടോള്‍ ഫ്രീ നമ്പറുകള്‍. കോളുകള്‍ എത്ര ദൂരത്തായാലും അതിന് ഫീസ് ഈടാക്കാതെ തന്നെ, പ്രദേശത്തിന് പുറത്തുള്ള ബിസിനസ്സുകളിലേക്കും വ്യക്തികളിലേക്കും എത്തിച്ചേരാന്‍ ടോള്‍ ഫ്രീ നമ്പറുകള്‍ കോളര്‍മാരെ അനുവദിക്കുന്നു.
ഉപഭോക്തൃ സേവന കോളുകള്‍ക്കായാണ് ടോള്‍ ഫ്രീ നമ്പറുകള്‍ സാധാരണയായി കണ്ടുവരാറുള്ളത്. ടോള്‍ ഫ്രീ സേവനം ഉപഭോക്താക്കള്‍ക്കും മറ്റുള്ളവര്‍ക്കും ബിസിനസുമായി ബന്ധപ്പെടാനുള്ള സൗജന്യവും സൗകര്യപ്രദവുമായ മാര്‍ഗ്ഗം നല്‍കുന്നു. എന്നിരുന്നാലും, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിളിക്കുന്നവര്‍ക്ക് അണ്‍ലിമിറ്റഡ് കോളിംഗ് പ്ലാന്‍ ഇല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറിലേക്കുള്ള കോളിന് നിരക്ക് ഈടാക്കും.
ചില ടോള്‍ ഫ്രീ നമ്പറിലേക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കാനുള്ള ഓപ്ഷന്‍ സേവനദാതാക്കള്‍ നല്‍കാറുണ്ട്. ഇതിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടിയായി ടെക്സ്റ്റുകള്‍ കമ്പനികള്‍ നല്‍കും.
ടോള്‍ ഫ്രീ കോഡുകള്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ ( FCC) ആണ് സ്ഥാപനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറുകള്‍ അനുവദിക്കുന്നത്. 800, 888, 877, 866, 855, 844, 833 തുടങ്ങിയ മൂന്നക്ക കോഡുകളിലൊന്നില്‍ ആരംഭിക്കുന്ന നമ്പറുകളാണ് ടോള്‍ ഫ്രീ നമ്പറുകള്‍. ഓരോ ടോള്‍ ഫ്രീ നമ്പറുകളിലേക്കുമുള്ള കോളുകള്‍ ഒരു പ്രത്യേക പ്രാദേശിക ടെലിഫോണ്‍ നമ്പറിലേക്കാണ് കണക്ട് ചെയ്യപ്പെടുന്നത്.