image

13 Jan 2022 7:12 AM IST

Automobile

ടൊയോട്ട, ഇന്ത്യൻ നിരത്തിലെ വസന്തം

MyFin Desk

ടൊയോട്ട, ഇന്ത്യൻ നിരത്തിലെ വസന്തം
X

Summary

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജപ്പാനിലെ ആദ്യത്തെ പവര്‍ ലൂം സക്കിച്ചി ടൊയോഡ കണ്ടുപിടിച്ചതോടെ രാജ്യത്തിന്റെ തുണി വ്യവസായത്തില്‍ അത് വലിയ വിപ്ലവം സൃഷ്ടിച്ചു.


പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജപ്പാനിലെ ആദ്യത്തെ പവര്‍ ലൂം സക്കിച്ചി ടൊയോഡ കണ്ടുപിടിച്ചതോടെ രാജ്യത്തിന്റെ തുണി വ്യവസായത്തില്‍...

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജപ്പാനിലെ ആദ്യത്തെ പവര്‍ ലൂം സക്കിച്ചി ടൊയോഡ കണ്ടുപിടിച്ചതോടെ രാജ്യത്തിന്റെ തുണി വ്യവസായത്തില്‍ അത് വലിയ വിപ്ലവം സൃഷ്ടിച്ചു. 1924-ല്‍ മകനായ കിച്ചിറോ ടൊയോഡയെ ഒപ്പം കൂട്ടി ഒരു ഓട്ടോമാറ്റിക് ലൂം നിര്‍മ്മിക്കുക എന്ന തന്റെ ചിരകാല സ്വപ്നം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കി. എന്നാല്‍ 1920-കളില്‍ സക്കിച്ചി ടൊയോഡ യൂറോപ്പിലും യുഎസ്എയിലും നടത്തിയ സന്ദര്‍ശനങ്ങളാണ് ഓട്ടോമോട്ടീവ് വ്യവസായത്തിലേക്ക് ഇറങ്ങാന്‍ പ്രചോദനമാകുന്നത്.

ഓട്ടോമാറ്റിക് ലൂമിന്റെ പേറ്റന്റ് അവകാശം വിറ്റതിന് സകിച്ചി ടൊയോഡയ്ക്ക് ലഭിച്ച 1,00,000 പൗണ്ട് ഉപയോഗിച്ച് ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ 1937-ല്‍ ആരംഭിച്ചു. കിച്ചിറോയുടെ 'ജസ്റ്റ്-ഇന്‍-ടൈം' ഫിലോസഫി കമ്പനിയുടെ വളര്‍ച്ചയെ സ്വാധീനിച്ചു. ഓര്‍ഡര്‍ ചെയ്തത് മാത്രം ഉത്പാദിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ അടിസ്ഥാനം.

40% വിപണി വിഹിതവുമായി ജപ്പാനിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാവായി മാറിയത് വളരെ പെട്ടെന്നായിരുന്നു. 1950 കളുടെ അവസാനത്തില്‍ ടൊയോട്ട വിദേശ വിപണികളിലേക്കും സേവനം വിപുലീകരിച്ചു. ആദ്യത്തെ ക്രൗണ്‍ മോഡലുകള്‍ 1957 ല്‍ യു എസില്‍ എത്തിച്ചു. 1965 ഓടെ കൊറോള പോലെയുള്ള മോഡലുകള്‍ ഉപയോഗിച്ച് ടൊയോട്ട അതിന്റെ പ്രശസ്തിയും വില്‍പ്പനയും വളര്‍ത്തിയെടുത്തു.

യൂറോപ്പില്‍ ആദ്യമായി ഡെന്‍മാര്‍ക്കിലാണ് ടൊയോട്ട വിപണി തുറന്നത്. 2000-ല്‍ കമ്പനി പത്ത് ദശലക്ഷം കാറുകള്‍ ഉപഭോക്താക്കളിലേക്കെത്തിച്ചു. ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങളിലും ഉപഭോക്തൃ സര്‍വേയില്‍ ടൊയോട്ട ഒന്നാം സ്ഥാനത്താണ്. മികച്ച സേവനങ്ങള്‍ക്കായി യൂറോപ്പിലുടനീളം 25 ലധികം വിതരണക്കാരുടെ ശൃംഖലയും 3,500 വില്‍പ്പന ഔട്ട്ലെറ്റുകളും ടൊയോട്ടയ്ക്കുണ്ട്.

ഇന്ത്യയില്‍ ബെംഗളൂരുവിനടുത്തുള്ള ബിദാദിയിലാണ് ടൊയോട്ട നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്. ഇത് കൂടാതെ രണ്ട് പ്ലാന്റുകളും ടൊയോട്ടയ്ക്കുണ്ട്. ഒരു പ്ലാന്റില്‍ ഒരു ലക്ഷം യൂണിറ്റ് വരെ വാര്‍ഷിക ഉത്പ്പാദന ശേഷിയും, രണ്ടാമത്തെ പ്ലാന്റില്‍ പ്രതിവര്‍ഷം 2.10ലക്ഷം യൂണിറ്റ് വരെയും ഉല്‍പ്പാദന ശേഷിയുമുണ്ട്. വാഹന നിര്‍മാണത്തിനു പുറമെ സാമൂഹിക പ്രതിബദ്ധതയിലും ടൊയോട്ട ശ്രദ്ധ ചെലുത്തുന്നു. സസ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, ടൊയോട്ട അംഗന്‍വാടി വികസന കേന്ദ്രം വഴി അംഗന്‍വാടികളുടെ സമഗ്ര വികസനം, ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കല്‍ ഇതൊക്ക ടൊയോട്ട മോട്ടോര്‍സിന്റെ സേവനങ്ങളാണ്.

ഇതിനു പുറമെ പരിസ്ഥിതി, റോഡ് സുരക്ഷ, ദുരന്ത നിവാരണം, നൈപുണ്യ വികസനം എന്നീ മേഖലകളിലെല്ലാം സേവനാധിഷ്ടിതമായി ടൊയോട്ട പ്രവര്‍ത്തിക്കുന്നു.