image

13 Jan 2022 12:24 AM GMT

Cards

ചെക്ക് നമ്പര്‍ തെറ്റല്ലേ, സമയത്ത് കാര്യം നടക്കില്ല

MyFin Desk

ചെക്ക് നമ്പര്‍ തെറ്റല്ലേ, സമയത്ത് കാര്യം നടക്കില്ല
X

Summary

ഒരാള്‍ നിങ്ങള്‍ക്ക് ഒരു ചെക്ക് തന്നുവെന്നിരിക്കട്ടെ. ഇവിടെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.


ഒരാള്‍ നിങ്ങള്‍ക്ക് ഒരു ചെക്ക് തന്നുവെന്നിരിക്കട്ടെ. ഇത് പണമാക്കി മാറ്റാന്‍ എന്തു ചെയ്യും? ഇത് നിങ്ങളുടെ ബാങ്കില്‍ സമര്‍പ്പിക്കേണ്ടി വരും....

 

ഒരാള്‍ നിങ്ങള്‍ക്ക് ഒരു ചെക്ക് തന്നുവെന്നിരിക്കട്ടെ. ഇത് പണമാക്കി മാറ്റാന്‍ എന്തു ചെയ്യും? ഇത് നിങ്ങളുടെ ബാങ്കില്‍ സമര്‍പ്പിക്കേണ്ടി വരും. മറ്റൊരാളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന ചെക്ക് പണമാക്കി മാറ്റാന്‍ നിങ്ങളുടെ ബാങ്കിന്റെ ഡിപ്പോസിറ്റ് സ്ലിപ്പ് പൂരിപ്പിച്ച് അതിനോടൊപ്പം നല്‍കേണ്ടി വരും. ഇവിടെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെക്ക് നമ്പറും തുകയും ഏത് ബാങ്കിന്റെ ചെക്കാണ് എന്നതും ബ്രാഞ്ചും സ്ലിപ്പില്‍ രേഖപ്പെടുത്തേണ്ടി വരും. പേരും മറ്റ് വിവരങ്ങളും നല്‍കുന്നതിന് പുറമേയാണിത്. ഇവിടെ പ്രധാനമാണ് ചെക്ക് നമ്പര്‍.

ചെക്ക് നമ്പര്‍ ശ്രദ്ധിക്കാം

മൂന്ന് നമ്പറുകളാവും ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുക. ഇതില്‍ ചെക്കിന്റെ താഴെ ഏറ്റവും ഇടത് ഭാഗത്തായി രേഖപ്പെടുത്തിയിരിക്കുന്നതാണ് ചെക്ക് നമ്പര്‍. ഇതിന് ആറ് അക്കങ്ങളുണ്ടാകും. ഇതാണ് ചെക്ക് നമ്പറായി ബാങ്ക് ഡിപ്പോസിറ്റ് സ്ലിപ്പില്‍ എഴുതേണ്ടത്. രണ്ടാമത്തേത് മാഗ്നറ്റിക് ലിങ്ക് കാരക്ടര്‍ റിക്കഗ്നീഷന്‍ കോഡ് (എം ഐ സി ആര്‍) ആണ്. അക്കൗണ്ടുടമയക്ക് ചെക്ക് നല്‍കിയ ബാങ്കിന്റെ പേര് ശാഖ എന്നിവയെല്ലാം സൂചിപ്പിക്കുന്നതാണ് ഈ 9 അക്ക കോഡ്. ഇതില്‍ ആദ്യത്തേ മൂന്ന് അക്കം സിറ്റിയുടെ കോഡായിരിക്കും. അടുത്ത മൂന്നക്കം ബാങ്ക് കോഡും അവസാനത്തെ മൂന്നക്കം ബ്രഞ്ച് കോഡുമാണ്.

മൂന്നാമത്തെ 6 അക്കനമ്പര്‍ അക്കൗണ്ട് നമ്പറിന്റെ ഒരു ഭാഗമാണ്. പിന്നീട് വരുന്ന അവസാന രണ്ടക്ക നമ്പര്‍ ട്രാന്‍സാക്ഷന്‍ ഐ ഡി എന്നറിയപ്പെടുന്നു. ഇത് നോക്കി ചെക്കിന്റെ പേയ്‌മെന്റ് സ്വഭാവം മനസിലാക്കാം. ഏത് നഗരത്തിലും മാറാവുന്ന ചെക്കുകളാണോ, അതല്ല ഏതെങ്കിലും പ്രത്യേക പ്രദേശത്ത് മാത്രം മാറാവുന്ന ചെക്കുകളാണോ എന്നറിയാന്‍ ഇതുപകരിക്കും.

ലോക്കല്‍ ചെക്കാണെങ്കില്‍ അതേ ബ്രാഞ്ചിലേ മാറാവൂ. അതേസമയം 'അറ്റ് പാര്‍' ചെക്കാണെങ്കില്‍ ഇഷ്യൂ ചെയ്ത ബാങ്കിന്റെ ഏത് ബ്രാഞ്ചിലൂടെയും പണമാക്കി മാറ്റാം. കോര്‍ ബാങ്കിംഗ് സംവിധാനം പ്രവാര്‍ത്തികമായതോടെ ഏതാണ്ടെല്ലാ ചെക്കുകളും ഇപ്പോള്‍ അറ്റ് പാര്‍ സൗകര്യമുള്ളവയാണ്. പ്രത്യേക മാഗ്നെറ്റിക് മഷിയാണ് ഈ നമ്പറുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. മാഗ്നറ്റിക് ഇങ്ക് റീഡര്‍ ഉപയോഗിച്ചാവും ഇത് വായിക്കുന്നതും.