പൊതുവെ കോമണ്‍വെല്‍ത്ത് എന്നറിയപ്പെടുന്ന കോമണ്‍വെല്‍ത്ത് ഓഫ് നേഷന്‍സ്, 54 രാജ്യങ്ങള്‍ അംഗമായ ഒരു രാഷ്ട്രീയ സംഘടനയാണ്. തുടക്കകാലത്ത്...
പൊതുവെ കോമണ്‍വെല്‍ത്ത് എന്നറിയപ്പെടുന്ന കോമണ്‍വെല്‍ത്ത് ഓഫ് നേഷന്‍സ്, 54 രാജ്യങ്ങള്‍ അംഗമായ ഒരു രാഷ്ട്രീയ സംഘടനയാണ്. തുടക്കകാലത്ത് ബിട്ടീഷ് സാമ്രാജ്യത്തിന്റെ കീഴിലുണ്ടായിരുന്ന രാജ്യങ്ങളാണ് ഈ സംഘടനയില്‍ ഉള്‍പ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ഏതു രാജ്യത്തിനും പങ്കാളിയാകാം. 54 സ്വതന്ത്ര രാജ്യങ്ങളാണ് ഇപ്പോള്‍ സംഘടനയില്‍ അംഗങ്ങളായുള്ളത്. 20 ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശത്തോടെയാണ് കോമണ്‍വെല്‍ത്ത് ആരംഭിക്കുന്നത്.
1926 ല്‍ ഇംപീരിയല്‍ കോണ്‍ഫറന്‍സിലെ ബാല്‍ഫോര്‍ പ്രഖ്യാപനത്തിലൂടെ ഇത് യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് ഓഫ് നേഷന്‍സ് ആയി സൃഷ്ടിക്കപ്പെട്ടു. കൂടാതെ 1931 ലെ വെസ്റ്റ്മിന്‍സ്റ്റര്‍ ചട്ടം വഴി യുണൈറ്റഡ് കിംഗ്ഡം ഔപചാരികമാക്കുകയും ചെയ്തു. നിലവിലെ കോമണ്‍വെല്‍ത്ത് ഓഫ് നേഷന്‍സ് ഔപചാരികമായി രൂപീകരിച്ചത് ലണ്ടന്‍ പ്രഖ്യാപനത്തിലൂടെയാണ്.
കോമണ്‍വെല്‍ത്തിനെ പലപ്പോഴും രാഷ്ട്രങ്ങളുടെ ഒരു 'കുടുംബം' എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇതിന്റെ കീഴില്‍ മൂന്ന് സ്ഥാപനങ്ങളാണുള്ളത്. കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ്, കോമണ്‍വെല്‍ത്ത് ഫൗണ്ടേഷന്‍, കോമണ്‍വെല്‍ത്ത് ഓഫ് ലേണിംഗ് എന്നിവ. കോമണ്‍വെല്‍ത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് അംഗരാജ്യങ്ങളെ പിന്തുണയ്ക്കുന്നു. കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റിന്റെ കീഴിലാണ് ഈ വിഭാഗത്തിന്റെ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്.
ജനാധിപത്യപരമായും വികസനത്തിലും ജനങ്ങളുടെ പങ്കാളിത്തത്തെ പിന്തുണയ്ക്കുക എന്നതാണ് കോമണ്‍വെല്‍ത്ത് ഫൗണ്ടേഷന്റെ ഉത്തരവാദിത്തം. കോമണ്‍വെല്‍ത്ത് ഓഫ് ലേണിംഗ് തുറന്ന പഠനവും വിദൂര വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നു. അംഗങ്ങളായ രാജ്യങ്ങളിലെ 80 ലധികം സര്‍ക്കാര്‍ ഏജന്‍സികള്‍, സിവില്‍, സാംസ്‌കാരിക, പ്രൊഫഷണല്‍ സംഘടനകള്‍ എന്നിവ കോമണ്‍വെല്‍ത്തിനെ പിന്തുണയ്ക്കുന്നു.