കേരളത്തിൽ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ മേഖലയിലെ പ്രമുഖ ഇന്ത്യൻ വാണിജ്യ ബാങ്കുകളിൽ ഒന്നാണ് ഫെഡറൽ ബാങ്ക് ലിമിറ്റഡ്. ബാങ്ക്...
കേരളത്തിൽ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ മേഖലയിലെ പ്രമുഖ ഇന്ത്യൻ വാണിജ്യ ബാങ്കുകളിൽ ഒന്നാണ് ഫെഡറൽ ബാങ്ക് ലിമിറ്റഡ്. ബാങ്ക് നാല് വിഭാഗങ്ങളിലാണ് പ്രവർത്തിക്കുന്നത്: ട്രഷറി ഓപ്പറേഷൻസ്, ഹോൾ സെയിൽ ബാങ്കിംഗ്, റീട്ടെയിൽ ബാങ്കിംഗ്, മറ്റ് ബാങ്കിംഗ് പ്രവർത്തനങ്ങൾ.
ട്രഷറി പ്രവർത്തനങ്ങളിൽ സെക്യൂരിറ്റീസ് ഷെയറുകളിലും ഡിബഞ്ചറുകളിലെനിക്ഷേപവും വ്യാപാരവും ഉൾപ്പെടുന്നു. ബാങ്കിന് 1272 ശാഖകളും 1948 എടിഎമ്മുകളും ക്യാഷ് റീ സൈക്ലറുകളും ഉണ്ട്. കൂടാതെ അബുദാബിയിലും ദുബായിലും അതിന്റെ പ്രതിനിധി ഓഫീസുകളും ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിൽ ഒരു ഐഎഫ്എസ്
സി (IFSC) ബാങ്കിംഗ് യൂണിറ്റും ഉണ്ട്.
ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ഓൺ-ലൈൻ ബിൽ പേയ്‌മെന്റ്, ഓൺലൈൻ ഫീസ് ശേഖരണ ഡിപ്പോസിറ്ററി സേവനങ്ങൾ, ക്യാഷ് മാനേജ്‌മെന്റ് സേവനങ്ങൾ, വ്യാപാര ബാങ്കിംഗ് സേവനങ്ങൾ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി സേവനങ്ങൾ അതിന്റെ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
ഫെഡറൽ ബാങ്ക് ലിമിറ്റഡ് 1931 ഏപ്രിൽ 28-ന് ട്രാവൻകൂർ ഫെഡറൽ ബാങ്ക് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപിതമായി. തിരുവിതാംകൂർ കമ്പനി നിയമപ്രകാരം മധ്യതിരുവിതാംകൂറിലെ തിരുവല്ലയ്ക്കടുത്തുള്ള നെടുമ്പുറത്ത് അയ്യായിരം രൂപയുടെ അംഗീകൃത മൂലധനത്തോടെയാണ് കമ്പനി സ്ഥാപിച്ചത്. കെ.പി ഹോർമ്മീസ് ആണ് സ്ഥാപകൻ. അവർ ലേല-ചിട്ടിയും കൃഷിയും വ്യവസായവുമായി ബന്ധപ്പെട്ട മറ്റ് ബാങ്കിംഗ് ഇടപാടുകളും ആരംഭിച്ചു.
1945 മെയ് 18-ന് ബാങ്കിന്റെ രജിസ്റ്റർ ചെയ്ത ഓഫീസ് ആലുവയിലേക്ക് മാറ്റി. ഐ പി
ഒ-കൾക്കും പബ്ലിക് ഇഷ്യൂ ആപ്ലിക്കേഷനുകൾക്കും ധനസഹായം നൽകുന്നതിനായി ഒരു പുതിയ റീട്ടെയിൽ ഉൽപ്പന്നമായ ഇക്വിറ്റി സബ്‌സ്‌ക്രിപ്‌ഷൻ സ്കീം ആരംഭിച്ചു. തുടർന്ന് ഐ സി ഐ സി ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡുമായി ചേർന്ന് അവരുടെ ശാഖകൾ വഴി പ്രീമിയം ശേഖരിക്കുകയും പുതിയ ഫെഡ് ഇ-പേ അവതരിപ്പിക്കുകയും ചെയ്തു.