image

14 Jan 2022 5:41 AM IST

Market

സ്വതന്ത്ര വിപണിയെ അറിയാം

MyFin Desk

സ്വതന്ത്ര വിപണിയെ അറിയാം
X

Summary

സ്വാതന്ത്ര്യം ഏറ്റവും കുറഞ്ഞ വിപണികള്‍ സിംബാബ് വെ, അള്‍ജീരിയ, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളാണ്


തുറന്ന കമ്പോളത്തില്‍ വാങ്ങുന്നവരും വില്‍ക്കുന്നവരും വസ്തുക്കളുടെയും സേവനങ്ങളുടെയും വില പരസ്പരധാരണ പ്രകാരം നിശ്ചയിച്ച് നടത്തുന്ന...

തുറന്ന കമ്പോളത്തില്‍ വാങ്ങുന്നവരും വില്‍ക്കുന്നവരും വസ്തുക്കളുടെയും സേവനങ്ങളുടെയും വില പരസ്പരധാരണ പ്രകാരം നിശ്ചയിച്ച് നടത്തുന്ന ഇടപാടിനെ സ്വതന്ത്ര വിപണി അഥവാ ഫ്രീ മാര്‍ക്കറ്റ് എന്ന് വിളിക്കാം. ഇതില്‍ സര്‍ക്കാരിന്റെയോ മറ്റ് അധികാര കേന്ദ്രങ്ങളുടെയോ ഇടപെടല്‍ ഉണ്ടാവില്ല.

വ്യക്തി സ്വാതന്ത്ര്യത്തിനും സ്വകാര്യ ഉടമസ്ഥാവകാശത്തിനും ഏറെ പ്രാധാന്യമുള്ള ഭരണ സംവിധാനത്തിലായിരിക്കും ഇത് പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും സ്വതന്ത്രമായ ഒരു വിപണി നിലനില്‍ക്കുന്നില്ലെങ്കിലും, കമ്പോളത്തില്‍ സര്‍ക്കാരിന്റെയോ മറ്റ് നിയന്ത്രണ സ്ഥാപനങ്ങളുടെയോ കാര്യമായ ഇടപെടലുകള്‍ ഇല്ലാത്ത രാജ്യങ്ങളെ ഈ ഗണത്തില്‍ പെടുത്താം. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും സ്വതന്ത്രമായ വിപണിയായി കരുതപ്പെടുന്നത് 90% സ്വതന്ത്രമായ ഹോംഗ്‌കോംഗ് ആണ്.

സിംഗപ്പൂര്‍ രണ്ടാം സ്ഥാനത്തും ന്യൂസിലാന്‍ഡ് മൂന്നാം സ്ഥാനത്തുമാണ്. സ്വാതന്ത്ര്യം ഏറ്റവും കുറഞ്ഞ വിപണികള്‍ സിംബാബ് വെ, അള്‍ജീരിയ, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളാണ്.