image

14 Jan 2022 5:44 AM IST

Learn & Earn

ധനക്കമ്മി ഇതാണ്

MyFin Desk

ധനക്കമ്മി ഇതാണ്
X

Summary

സര്‍ക്കാരിന്റെ മൊത്തം വരുമാനവും (മൊത്തം നികുതികളും കടമില്ലാത്ത മൂലധന രസീതുകളും) അതിന്റെ മൊത്തം ചെലവും തമ്മിലുള്ള വ്യത്യാസമാണ് ധനക്കമ്മി (fiscal deficit).


സര്‍ക്കാരിന്റെ മൊത്തം വരുമാനവും (മൊത്തം നികുതികളും കടമില്ലാത്ത മൂലധന രസീതുകളും) അതിന്റെ മൊത്തം ചെലവും തമ്മിലുള്ള വ്യത്യാസമാണ് ധനക്കമ്മി...

 

സര്‍ക്കാരിന്റെ മൊത്തം വരുമാനവും (മൊത്തം നികുതികളും കടമില്ലാത്ത മൂലധന രസീതുകളും) അതിന്റെ മൊത്തം ചെലവും തമ്മിലുള്ള വ്യത്യാസമാണ് ധനക്കമ്മി (fiscal deficit). സര്‍ക്കാരിന്റെ ചെലവ് വരുമാനത്തേക്കാള്‍ കൂടുതലാകുമ്പോഴാണ് ധനക്കമ്മി ഉണ്ടാകുന്നത്. ഈ വ്യത്യാസം കേവലമായ രീതിയിലും രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (gross domestic product; ജിഡിപി) ശതമാനമായും കണക്കാക്കുന്നു. ആവര്‍ത്തിച്ചുള്ള ഉയര്‍ന്ന ധനക്കമ്മി അര്‍ത്ഥമാക്കുന്നത് ഗവണ്‍മെന്റ് അതിന് താങ്ങാനാവുന്നതിലുമധികം ചെലവഴിക്കുന്നു എന്നാണ്.

ധനക്കമ്മി, ധനകടത്തില്‍ (public debt) നിന്ന് വ്യത്യസ്തമാണ്. ധനകടം വര്‍ഷങ്ങളോളം കമ്മി ചിലവഴിച്ചതിന്റെ മൊത്തം കടമാണ്. ധനക്കമ്മി എന്നത് ഒരു ഗവണ്‍മെന്റിന്റെ വരുമാനത്തില്‍ അതിന്റെ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കുറവാണ്. ധനക്കമ്മിയുള്ള സര്‍ക്കാര്‍ താങ്ങാനാവുന്നതിലുമധികം ചെലവഴിക്കുകയാണ്.

ഒരു ധനക്കമ്മി കണക്കാക്കുന്നത്, ജി ഡി പിയുടെ ഒരു ശതമാനം അല്ലെങ്കില്‍ വരുമാനത്തില്‍ അധികമായി ചെലവഴിച്ച മൊത്തം തുക എന്ന രീതിയില്‍ കണക്കാക്കുന്നു. ഏത് സാഹചര്യത്തിലും, വരുമാന കണക്കില്‍ നികുതികളും മറ്റ് വരുമാനങ്ങളും മാത്രം ഉള്‍പ്പെടുന്നു, കൂടാതെ കുറവ് നികത്താന്‍ കടം വാങ്ങിയ പണം ഒഴിവാക്കുന്നു.

ധനക്കമ്മി = സര്‍ക്കാരിന്റെ മൊത്തം ചെലവ് (മൂലധനവും റവന്യൂ ചെലവും) - സര്‍ക്കാരിന്റെ മൊത്തം വരുമാനം (റവന്യൂ രസീതുകള്‍ + വായ്പകളുടെ വീണ്ടെടുക്കല്‍ + മറ്റ് രസീതുകള്‍)

ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഗവണ്‍മെന്റിന്റെ മൊത്തം ചെലവ് അതിന്റെ മൊത്തം വരുമാനവും റവന്യൂ ഇതര വരുമാനവും കവിയുന്നുവെങ്കില്‍, ആ വിടവ് സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മിയാണ്. ജി ഡി പിയുടെ ശതമാനമായാണ് ധനക്കമ്മിയെ സാധാരണയായി പരാമര്‍ശിക്കുന്നത്. ഉദാഹരണത്തിന്, കേന്ദ്രത്തിന്റെ ചെലവും മൊത്തം വരുമാനവും തമ്മിലുള്ള അന്തരം 5 ലക്ഷം കോടി രൂപയും രാജ്യത്തിന്റെ ജിഡിപി 200 ലക്ഷം കോടി രൂപയുമാണെങ്കില്‍, ധനക്കമ്മി ജി ഡി പിയുടെ 2.5% ആണ്.

ഗവണ്‍മെന്റ് ഇന്ത്യയുടെ ധനക്കമ്മിയെ വിവരിക്കുന്നത് 'ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഫണ്ടിലേക്കുള്ള മൊത്തം രസീതുകള്‍ക്ക് (കടത്തിന്റെ രസീതുകള്‍ ഒഴികെ) കടത്തിന്റെ തിരിച്ചടവ് ഒഴികെയുള്ള, കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയുടെ മൊത്തം വിതരണത്തിന്റെ ആധിക്യം' എന്നാണ്.

എന്താണ് ധനക്കമ്മിക്ക് കാരണമാകുന്നത്?

ചില സമയങ്ങളില്‍, കര്‍ഷകരും ദരിദ്രരും പോലുള്ള സമൂഹത്തിലെ ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാരുകള്‍ പണം ചെലവഴിക്കുന്നു. ഹൈവേകള്‍, റോഡുകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ ഉല്‍പ്പാദന ആസ്തികള്‍ സൃഷ്ടിക്കുന്നതിലേക്ക് ചെലവഴിക്കുന്ന പണം ഇവയൊക്കെ ധനകമ്മി സൃഷ്ടിക്കും. എങ്കിലും ഇത് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണെങ്കില്‍ ഉയര്‍ന്ന ധനക്കമ്മി സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതാണ്.

എങ്ങനെയാണ് ധനക്കമ്മി നികത്തുന്നത്?

പണം കടമെടുത്താണ് സര്‍ക്കാര്‍ ധനക്കമ്മി നികത്തുന്നത്. ഒരു വിധത്തില്‍ പറഞ്ഞാല്‍, ഒരു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്റെ മൊത്തം കടമെടുപ്പ് ആവശ്യകത ആ വര്‍ഷത്തെ ധനക്കമ്മിക്ക് തുല്യമാണ്.