image

14 Jan 2022 6:24 AM IST

MSME

എം എസ് എം ഇ എന്നാല്‍ എന്ത്?

MyFin Desk

എം എസ് എം ഇ എന്നാല്‍ എന്ത്?
X

Summary

ചെറുകിട വ്യവസായങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്ന ഏജന്‍സിയാണ് എം എസ് എം ഇ (മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസസ്) വിഭാഗം.


ചെറുകിട വ്യവസായങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്ന ഏജന്‍സിയാണ് എം എസ് എം ഇ (മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസസ്) വിഭാഗം. എം എസ് എം...

ചെറുകിട വ്യവസായങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്ന ഏജന്‍സിയാണ് എം എസ് എം ഇ (മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസസ്) വിഭാഗം. എം എസ് എം ഇ മന്ത്രാലയത്തിന്റെ ആദ്യ നിര്‍വ്വചന പ്രകാരം, യന്ത്രസാമഗ്രികള്‍ക്കടക്കം ആകെ നിക്ഷേപം 25 ലക്ഷം രൂപയില്‍ കവിയാത്ത സംരംഭങ്ങള്‍ മൈക്രോ വിഭാഗത്തില്‍പ്പെടും. 25 ലക്ഷം രൂപയുടെയും 5 കോടി രൂപയുടെയും ഇടയിലെ നിക്ഷേപം വേണ്ടി വരുന്നത് സ്മാള്‍ അഥവാ ചെറുകിട വിഭാഗത്തില്‍ വരും: 5 കോടി രൂപയുടെയും 10 കോടി രൂപയുടെയും ഇടയില്‍ നിക്ഷേപം വേണ്ടിവരുന്നവ മീഡിയം അഥവാ മധ്യ വിഭാഗത്തില്‍പ്പെടും. ഈ പരിധി പിന്നീട് ഉയര്‍ത്തി. ജൂലൈ 2020 ലെ ഉത്തരവുപ്രകാരം ഒരു കോടി രൂപയില്‍ കവിയാത്ത നിക്ഷേപവും അഞ്ച് കോടി രൂപയില്‍ കവിയാത്ത വിറ്റുവരവുമുള്ള സംരംഭങ്ങള്‍ മൈക്രോ വിഭാഗവും, 10 കോടി രൂപയില്‍ കവിയാത്ത നിക്ഷേപവും 50 കോടി രൂപയില്‍ കവിയാത്ത വിറ്റുവരവുമുള്ള സംരംഭങ്ങള്‍ സ്മാള്‍ അഥവാ ചെറുകിട വിഭാഗവും, 50 കോടിയില്‍ കവിയാത്ത നിക്ഷേപവും 250 കോടി രൂപയില്‍ കവിയാത്ത വിറ്റുവരവുമുള്ള സംരംഭങ്ങള്‍ മീഡിയം വിഭാഗത്തിലും ഉള്‍പെടും.

പ്രധാനമായും രണ്ട് തരത്തിലുള്ള വ്യവസായങ്ങളാണ് എം എസ് എം ഇ ഗണത്തില്‍പ്പെടുന്നത്. നിര്‍മ്മാണ മേഖലയില്‍ ഉള്ളവയും സര്‍വീസ് മേഖലയിലുള്ളവയും. അവയുടെ പൊതു സ്വഭാവങ്ങളില്‍ ചിലത്, ഇങ്ങനെ: വ്യവസായങ്ങള്‍ക്ക് സ്വദേശ വിപണിയിലേക്കും കയറ്റുമതിക്കും പ്രവേശം എളുപ്പമാക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുന്നു; പ്രോഡക്റ്റ് ഡവലപ്‌മെന്റ്, ഡിസൈന്‍ പാക്കേജിങ് എന്നിവയ്ക്ക് വേണ്ട സഹായം നല്‍കുന്നു; ടെക്‌നോളജി ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ എന്നിവയിലെ നവീകരണം സാധ്യമാക്കുന്നു; തൊഴില്‍ സാധ്യതകള്‍ ഒരുക്കുന്നു; വായ്പാ സംവിധാനം ലഭ്യമാക്കുന്നു; ഇങ്ങനെ, രാജ്യത്തിന്റെ സമസ്ത മേഖലകളിലും തൊഴിലും വികസനവും സാധ്യമാക്കുന്നതാണ് എം എസ് എം ഇ വിഭാഗം.

Tags: