image

14 Jan 2022 1:50 AM GMT

Banking

നാഷണല്‍ പെന്‍ഷന്‍ സ്‌കീം, വാർധക്യത്തിലെ അത്താണി

MyFin Desk

നാഷണല്‍ പെന്‍ഷന്‍ സ്‌കീം, വാർധക്യത്തിലെ അത്താണി
X

Summary

പെന്‍ഷന്‍ എന്നത് പുതിയ ഒരു ആശയമല്ല. അടുത്തൂണ്‍ എന്ന് വിളിപ്പേരുള്ള ഈ സംവിധാനം രാജഭരണ കാലം തൊട്ടുണ്ട്.


പെന്‍ഷന്‍ എന്നത് പുതിയ ഒരു ആശയമല്ല. അടുത്തൂണ്‍ എന്ന് വിളിപ്പേരുള്ള ഈ സംവിധാനം രാജഭരണ കാലം തൊട്ടുണ്ട്. പിന്നീട് സര്‍ക്കാര്‍ ജീവനക്കാര്‍...

പെന്‍ഷന്‍ എന്നത് പുതിയ ഒരു ആശയമല്ല. അടുത്തൂണ്‍ എന്ന് വിളിപ്പേരുള്ള ഈ സംവിധാനം രാജഭരണ കാലം തൊട്ടുണ്ട്. പിന്നീട് സര്‍ക്കാര്‍ ജീവനക്കാര്‍ ഈ പദ്ധതിയുടെ ആനുകൂല്യം നേടിക്കൊണ്ടിരിക്കുന്നു. പക്ഷെ ഇന്ത്യ പോലുള്ള ഒരു നാട്ടില്‍ ഇത് വളരെ ചെറിയ ഒരു ന്യുനപക്ഷം മാത്രമാണ്. വലിയ ഒരു ശതമാനം ജനത സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ പുറത്താണ്. അധ്വാനിക്കുന്ന പ്രായം കഴിഞ്ഞാല്‍ ഇവര്‍ വരുമാനം കണ്ടെത്താന്‍ നിസ്സഹായരാവും. പരമാവധി ആളുകള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കാന്‍
വിവിധ പദ്ധതികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആലോചിച്ചു നടപ്പാക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

വാര്‍ദ്ധക്യത്തിലെ സാമൂഹ്യ സുരക്ഷയെക്കുറിച്ച് പഠിക്കാന്‍ 1999 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഒയാസിസ് (OASIS - ഓള്‍ഡ് എയ്ജ് സോഷ്യല്‍ ആന്‍ഡ് ഇന്‍കം സെക്യുരിറ്റി) എന്നൊരു പദ്ധതിക്ക് രൂപം നല്‍കി. ഇതിന്റെ തുടര്‍ച്ചയായി 2003 ല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാന പ്രകാരം ഒരു ഇടക്കാലത്തു പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പെര്‍ഡാ) നിലവില്‍ വന്നു. പെന്‍ഷന്‍ പദ്ധതികളുടെ പ്രോത്സാഹനം വികസനം നിയന്ത്രണം എന്നിവ പെര്‍ഡായുടെ ചുമതലകളില്‍ പെട്ടതാണ്. പിന്നീട് ദേശീയ പെന്‍ഷന്‍ വ്യവസ്ഥയെന്ന് (നാഷണല്‍ പെന്‍ഷന്‍ സ്‌കീം; എന്‍ പി എസ്) എന്ന് അറിയപ്പെട്ട വിഹിതാടിസ്ഥാനത്തിലുള്ള പെന്‍ഷന്‍ പദ്ധതി (കോണ്‍ട്രിബ്യുട്ടറി പെന്‍ഷന്‍ സ്‌കീം) 2003 ഡിസംബറില്‍ നിലവില്‍ വന്നു. 2009 ല്‍ സ്വയം തൊഴില്‍ ചെയ്യുന്നവരെയും അസംഘടിത മേഖലയിലെ തൊഴിലാളികളെയും ഉള്‍പ്പെടുത്തി ഇത് സാര്‍വ്വജനകമാക്കി. 2013 ല്‍ PFRDA നിയമം പാര്‍ലമെന്റ് പാസ്സാകുകയും 2014 ല്‍ അത് നിലവില്‍ വരികയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുക മൂന്ന് പേരടങ്ങുന്ന ആറു പേരില്‍ കവിയാത്ത അംഗങ്ങളും അധ്യക്ഷനും അടങ്ങുന്നതാണ് ഇതിന്റെ നേതൃസമിതി.