image

15 Jan 2022 10:06 AM IST

Economy

ബജറ്റിന് മുമ്പേയുള്ള സാമ്പത്തിക സര്‍വെ ഇതാണ്

MyFin Desk

ബജറ്റിന് മുമ്പേയുള്ള സാമ്പത്തിക സര്‍വെ ഇതാണ്
X

Summary

  ധനകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ഷിക നയരേഖയാണ് സാമ്പത്തിക സര്‍വേ. രാജ്യത്തെ ആദ്യ സാമ്പത്തിക സര്‍വെ അവതരിപ്പിക്കപ്പെട്ടത് 1950-51 ലാണ്. അന്ന് കേന്ദ്ര ബജറ്റിനോടൊപ്പം തന്നെയായിരുന്നു ഇത്. 1964 മുതല്‍ ഇത് ബജറ്റില്‍ നിന്ന് വേര്‍പെടുത്തി തലേന്നാണ് അവതരിപ്പിക്കുക. ഒരോ വര്‍ഷവും പാര്‍ലമെന്റിന്റെ ബജറ്റ് സെഷനിലാണ് സാമ്പത്തിക സര്‍വെ അവതരിപ്പിക്കക. സാധാരണ നിലയില്‍ ബജറ്റിന് തലേന്ന് ധനമന്ത്രി ഇത് സഭയില്‍ വയ്ക്കും.   സമ്പദ് വ്യവസ്ഥയുടെ ഒരു വര്‍ഷത്തെ പ്രകടനം വ്യക്തമാക്കുന്ന നയരേഖയായതിനാല്‍ ഇത് ബജറ്റിനെ […]


ധനകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ഷിക നയരേഖയാണ് സാമ്പത്തിക സര്‍വേ. രാജ്യത്തെ ആദ്യ സാമ്പത്തിക...

 

ധനകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ഷിക നയരേഖയാണ് സാമ്പത്തിക സര്‍വേ. രാജ്യത്തെ ആദ്യ സാമ്പത്തിക സര്‍വെ അവതരിപ്പിക്കപ്പെട്ടത് 1950-51 ലാണ്. അന്ന് കേന്ദ്ര ബജറ്റിനോടൊപ്പം തന്നെയായിരുന്നു ഇത്. 1964 മുതല്‍ ഇത് ബജറ്റില്‍ നിന്ന് വേര്‍പെടുത്തി തലേന്നാണ് അവതരിപ്പിക്കുക. ഒരോ വര്‍ഷവും പാര്‍ലമെന്റിന്റെ ബജറ്റ് സെഷനിലാണ് സാമ്പത്തിക സര്‍വെ അവതരിപ്പിക്കക. സാധാരണ നിലയില്‍ ബജറ്റിന് തലേന്ന് ധനമന്ത്രി ഇത് സഭയില്‍ വയ്ക്കും.

 

സമ്പദ് വ്യവസ്ഥയുടെ ഒരു വര്‍ഷത്തെ പ്രകടനം വ്യക്തമാക്കുന്ന നയരേഖയായതിനാല്‍ ഇത് ബജറ്റിനെ വ്യക്തമായി മനസിലാക്കുന്നതിന് ഇത് സഹായിക്കും. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ മുന്‍ഗണന എന്തിനാണെന്നും ബജറ്റില്‍ ഏത് മേഖലയ്ക്കാവും മുന്തിയ പരിഗണന എന്നും ഇത് വ്യക്തമാക്കുന്നു. സര്‍വെയ്ക്ക് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ആദ്യ ഭാഗം രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികളെ കുറിച്ച് പറയുമ്പോള്‍ രണ്ടാം ഭാഗം പോയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിലയിരുത്തലാണ്.

 

ധന മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. അമേരിക്ക, സ്‌കാന്റിനേവിയന്‍ രാജ്യങ്ങള്‍ ഇവയെല്ലാം സാമ്പത്തിക സര്‍വെ പ്രസിദ്ധീകരിക്കാറുണ്ട്.