image

15 Jan 2022 9:46 AM IST

Learn & Earn

എന്താണ് പേറ്റന്റ് നിയമം?

MyFin Desk

എന്താണ് പേറ്റന്റ് നിയമം?
X

Summary

  സ്വന്തം കണ്ടുപിടിത്തങ്ങള്‍ക്ക് വ്യക്തിയ്ക്ക് നല്‍കുന്ന അവകാശത്തേയാണ് പേറ്റന്റ് എന്ന് പറയുന്നത് . ഒരു വ്യക്തിയുടെ കണ്ടുപിടിത്തങ്ങള്‍ മറ്റൊരാള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണിത് നടപ്പിലാക്കുന്നത്. ഒരു വ്യക്തിയുടെ സൃഷ്ടി മറ്റൊരു വ്യക്തി കൈയടക്കുന്നത് പേറ്റന്റ് നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. ഇത് എല്ലാ മേഖലകള്‍ക്കും ബാധകമാണ്. സര്‍ക്കാര്‍ ഏജന്‍സികളാണ് സാധാരണയായി പേറ്റന്റുകള്‍ക്കായുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്നത് . ഒരു വ്യക്തിയ്ക്ക് തന്റെ കണ്ടുപിടിത്തങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പേറ്റന്റുകള്‍ ഉപയോഗിക്കാം. കണ്ടുപിടുത്തങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കിക്കൊണ്ട് വിവിധ മേഖലകളില്‍ […]


സ്വന്തം കണ്ടുപിടിത്തങ്ങള്‍ക്ക് വ്യക്തിയ്ക്ക് നല്‍കുന്ന അവകാശത്തേയാണ് പേറ്റന്റ് എന്ന് പറയുന്നത് . ഒരു വ്യക്തിയുടെ...

 

സ്വന്തം കണ്ടുപിടിത്തങ്ങള്‍ക്ക് വ്യക്തിയ്ക്ക് നല്‍കുന്ന അവകാശത്തേയാണ് പേറ്റന്റ് എന്ന് പറയുന്നത് . ഒരു വ്യക്തിയുടെ കണ്ടുപിടിത്തങ്ങള്‍ മറ്റൊരാള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണിത് നടപ്പിലാക്കുന്നത്. ഒരു വ്യക്തിയുടെ സൃഷ്ടി മറ്റൊരു വ്യക്തി കൈയടക്കുന്നത് പേറ്റന്റ് നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. ഇത് എല്ലാ മേഖലകള്‍ക്കും ബാധകമാണ്. സര്‍ക്കാര്‍ ഏജന്‍സികളാണ് സാധാരണയായി പേറ്റന്റുകള്‍ക്കായുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്നത് .

ഒരു വ്യക്തിയ്ക്ക് തന്റെ കണ്ടുപിടിത്തങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പേറ്റന്റുകള്‍ ഉപയോഗിക്കാം. കണ്ടുപിടുത്തങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കിക്കൊണ്ട് വിവിധ മേഖലകളില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണിതിന്റെ പ്രധാന ലക്ഷ്യം.

പേറ്റന്റുകള്‍ക്ക് ധാരാളം ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നിങ്ങള്‍ ഒരു കണ്ടുപിടിത്തത്തിന്റെ പേറ്റന്റിനായി അപേക്ഷിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ വിലയിരുത്തുകയും പരിശോധിക്കുകയും ചെയ്ത ശേഷം നിങ്ങളുടെ കണ്ടെത്തല്‍ ഇതില്‍ നിന്നും വ്യത്യസ്തമാണെന്ന് ഉറപ്പ് വരുത്തുക. ശേഷം അപേക്ഷിക്കുക. അല്ലാത്ത പക്ഷം നിങ്ങള്‍ പേറ്റന്റിന് അര്‍ഹരല്ലാതാവും. പേറ്റന്റ് അനുവദിക്കുന്നതിനുള്ള നടപടി ക്രമം ഓരോ രാജ്യത്തിനും അവയുടെ നിയമങ്ങള്‍, കരാറുകള്‍, നടപടി ക്രമങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ഥമായിരിക്കും.

പേറ്റന്റിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം .

*അനുവാദമില്ലാതെ നിങ്ങളുടെ കണ്ടുപിടുത്തം പകര്‍ത്തുന്നതിനോ നിര്‍മ്മിക്കുന്നതിനോ വില്‍ക്കുന്നതിനോ ഇറക്കുമതി ചെയ്യുന്നതിനോ മറ്റുള്ളവരെ തടയാനുള്ള അവകാശം ഒരു പേറ്റന്റ് നല്‍കുന്നു.

*മുന്‍കൂട്ടി നിശ്ചയിച്ച കാലയളവിലേക്ക് നിങ്ങള്‍ക്ക് പേറ്റന്റ് നല്‍കും .

*നിങ്ങളുടെ കണ്ടുപിടുത്തം നിങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കാം.

*പേറ്റന്റ് മറ്റുള്ളവര്‍ ഉപയോഗിക്കുന്നതിന് നിങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാം അല്ലെങ്കില്‍ അത് വില്‍ക്കാം. ഇത് നിങ്ങളുടെ ബിസിനസ്സിന് ഒരു പ്രധാന വരുമാന സ്രോതസ്സാണ്.

പേറ്റന്റിന്റെ ദോഷങ്ങള്‍ എന്തെല്ലാം?

*നിങ്ങളുടെ കണ്ടുപിടിത്തം രഹസ്യമായി സൂക്ഷിക്കുന്നത് മറ്റുള്ളവരെ നിങ്ങളില്‍ നിന്നും കൂടുതല്‍ ഫലപ്രദമായി അകറ്റി നിര്‍ത്തുന്നതിന് കാരണമാവുന്നു.

*ഒരു പേറ്റന്റിന് അപേക്ഷിക്കുന്നത് വളരെ സമയമെടുക്കുന്നതും ദൈര്‍ഘ്യമേറിയതുമായ പ്രക്രിയയാണ് (സാധാരണയായി മൂന്ന് മുതല്‍ നാല് വര്‍ഷം വരെ) - നിങ്ങള്‍ക്ക് പേറ്റന്റ് ലഭിക്കുമ്പോഴേക്കും വിപണികള്‍ മാറിയേക്കാം അല്ലെങ്കില്‍ സാങ്കേതികവിദ്യ നിങ്ങളുടെ കണ്ടുപിടുത്തത്തെ മറികടക്കാം.

*നിങ്ങള്‍ക്ക് പേറ്റന്റ് ലഭിച്ചാലും ഇല്ലെങ്കിലും അപേക്ഷയ്ക്ക് പണം ചിലവാകും. അപേക്ഷ, നിലവിലുള്ള പേറ്റന്റുകള്‍ക്കായുള്ള തിരച്ചിലുകള്‍, പേറ്റന്റ് അറ്റോര്‍ണി ഫീസ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

*വാര്‍ഷിക ഫീസ് അടയ്ക്കണം. അല്ലെങ്കില്‍ നിങ്ങളുടെ പേറ്റന്റ് കാലഹരണപ്പെടും.