image

16 Jan 2022 4:06 AM GMT

Lifestyle

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ

MyFin Desk

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ
X

Summary

ടമസ്ഥതയിലുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ പ്രൊഫഷണല്‍ അക്കൗണ്ടിംഗ് ബോഡിയും ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ അക്കൗണ്ടിംഗ് ബോഡിയുമാണ്.


ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ( ഐ സി എ ഐ) കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള...

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ( ഐ സി എ ഐ) കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ പ്രൊഫഷണല്‍ അക്കൗണ്ടിംഗ് ബോഡിയും ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ അക്കൗണ്ടിംഗ് ബോഡിയുമാണ്. ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി തൊഴില്‍ നിയന്ത്രിക്കുന്നതിനായി 1949 ലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ആക്ട് പ്രകാരം നിയമപരമായ ഒരു സ്ഥാപനമായി 1949 ജൂലൈ ഒന്നിന് ഇത് സ്ഥാപിതമായി.

ഇന്ത്യയിലെ അക്കൗണ്ടിംഗ് മാനദണ്ഡങ്ങളും ഓഡിറ്റിംഗ് മാനദണ്ഡങ്ങളും നിര്‍ണയിച്ച് നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി, ഇന്ത്യാ ഗവണ്‍മെന്റിന് ശുപാര്‍ശ ചെയ്യുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, ഡല്‍ഹി യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി, മുംബൈ യൂണിവേഴ്സിറ്റി എന്നിവയാണ് ഇന്ത്യയിലെ മറ്റ് പ്രശസ്തമായ അക്കൗണ്ടിംഗ് ഗവേഷണ സ്ഥാപനങ്ങള്‍.

1949 ലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ആക്ട്, 1988 ലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് റെഗുലേഷന്‍സ് എന്നിവയുടെ വ്യവസ്ഥകള്‍ക്കനുസൃതമായ ഒരു കൗണ്‍സിലാണ് ഐ സി എ ഐയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കൗണ്‍സിലില്‍ 40 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അവരില്‍ 32 പേരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ തെരഞ്ഞെടുക്കുമ്പോള്‍ ബാക്കി എട്ട് പേരെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നു. ഈ എട്ട്
പേര്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ, കോര്‍പറേറ്റ് കാര്യ മന്ത്രാലയം, ധനമന്ത്രാലയം, മറ്റ് ഓഹരി ഉടമകള്‍ എന്നീ ബോര്‍ഡുകളെ പ്രതിനിധീകരിക്കുന്നവരാണ്.

 

Tags: