image

16 Jan 2022 6:09 AM GMT

Kudumbashree

ചെറുകിട ഇടത്തര സംരംഭങ്ങള്‍ ഇവയാണ്

MyFin Desk

ചെറുകിട ഇടത്തര സംരംഭങ്ങള്‍ ഇവയാണ്
X

Summary

  രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കുന്നൊരു മേഖലയാണ് സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭ മേഖല (എംഎസ്എംഇ). ജിഡിപിയുടെ 30 ശതമാനം ഈ മേഖലയില്‍ നിന്നുമാണ്. അതായത് ഈ വ്യവസായങ്ങളുടെ വളര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ നേരിട്ട് സ്വാധീനിക്കുന്നു. 2021 ഓഗസ്റ്റ് 31ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിലവില്‍ ഏകദേശം 6.3 കോടി എംഎസ്എംഇകളുണ്ട്. പുതിയ നിര്‍വചനം ബജറ്റില്‍ ദീര്‍ഘകാലമായുള്ള എംഎസ്എംഇ നിര്‍വചനത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. പുതിയ രീതി അനുസരിച്ച്, […]


രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കുന്നൊരു മേഖലയാണ് സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭ മേഖല (എംഎസ്എംഇ). ജിഡിപിയുടെ 30...

 

രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കുന്നൊരു മേഖലയാണ് സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭ മേഖല (എംഎസ്എംഇ). ജിഡിപിയുടെ 30 ശതമാനം ഈ മേഖലയില്‍ നിന്നുമാണ്. അതായത് ഈ വ്യവസായങ്ങളുടെ വളര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ നേരിട്ട് സ്വാധീനിക്കുന്നു. 2021 ഓഗസ്റ്റ് 31ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിലവില്‍ ഏകദേശം 6.3 കോടി എംഎസ്എംഇകളുണ്ട്.

പുതിയ നിര്‍വചനം

ബജറ്റില്‍ ദീര്‍ഘകാലമായുള്ള എംഎസ്എംഇ നിര്‍വചനത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. പുതിയ രീതി അനുസരിച്ച്, സൂക്ഷ്മ സംരംഭങ്ങളുടെ പരിധിയില്‍ വരുന്നത് ഒരു കോടി രൂപയില്‍ കൂടാത്ത നിക്ഷേപവും അഞ്ചു കോടി രൂപയില്‍ കുറഞ്ഞ വിറ്റുവരവുമുള്ള സംരംഭങ്ങളാണ്. ചെറുകിട സംരംഭങ്ങളുടെ നിക്ഷേപം പത്ത് കോടി രൂപയില്‍ കവിയരുതെന്ന് മാത്രമല്ല പരമാവധി വിറ്റുവരവ് അന്‍പത് കോടി രൂപ വരെ ആയിരിക്കണം. എന്നാല്‍ വിറ്റുവരവ് 250 കോടി രൂപ വരെയും നിക്ഷേപം 50 കോടി രൂപവരെയുമാണെങ്കില്‍ അത് ഇടത്തരം വ്യവസായ
സംരംഭമാണ്.

പഴയ നിര്‍വചനം

മുമ്പ് പ്ലാന്റ്, മെഷിനറി അല്ലെങ്കില്‍ ഉപകരണങ്ങള്‍ എന്നിവയിലെ നിക്ഷേപത്തിന്റെ മാനദണ്ഡത്തെ അടിസ്ഥാനമാക്കിയായിരുന്നു എംഎസ്എംഇയെ തരം തിരിച്ചിരുന്നത്. നിര്‍മ്മാണ മേഖലയില്‍ 25 ലക്ഷം രൂപയില്‍ കൂടാത്ത നിക്ഷേപമുള്ളത് സൂക്ഷ്മ സംരംഭങ്ങളും അഞ്ച് കോടി രൂപയില്‍ താഴെയുള്ളത് ചെറുകിട സംരംഭങ്ങളും പത്ത് കോടി താഴെയുള്ളത്് ഇടത്തരം വ്യവസായ സംരംഭങ്ങളുമായിരുന്നു. സേവന മേഖലയിലാകട്ടെ പത്ത് ലക്ഷം രൂപയില്‍ കൂടാത്ത നിക്ഷേപമുള്ളത് സൂക്ഷ്മ സംരംഭങ്ങളും രണ്ട് കോടി രൂപയില്‍ താഴെയുള്ളത് ചെറുകിട സംരംഭങ്ങളും അഞ്ച് കോടിയില്‍ താഴെയുള്ളത് ഇടത്തരം വ്യവസായ സംരംഭങ്ങളുമായിരുന്നു.

എംഎസ്എംഇ രജിസ്ട്രേഷന്‍

ഏകജാലക സംവിധാനത്തിലൂടെ ഇന്ന് എംഎസ്എംഇ രജിസ്ട്രേഷന്‍ നടത്താം. സര്‍ക്കാരിന്റെ ഉദയം രജിസ്ട്രേഷന്‍ പോര്‍ട്ടലിലൂടെ എംഎസ്എംഇ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയാണ് എംഎസ്എംഇ രജിസ്ട്രേഷന് ആവശ്യമായ രേഖകള്‍. സമര്‍പ്പിച്ച രജിസ്ട്രേഷന്‍ ഫോം പരിശോധിച്ചതിന് ശേഷം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എംഎസ്എംഇ മന്ത്രാലയം എംഎസ്എംഇ സര്‍ട്ടിഫിക്കറ്റ് സംരംഭകന്റെ ഇമെയില്‍ ഐഡിയിലേക്ക് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റിന് ആജീവനാന്ത സാധുതയുണ്ട്. അതിനാല്‍, ഇത് പുതുക്കേണ്ട ആവശ്യമില്ല.