16 Jan 2022 8:04 AM IST
Summary
ഏതൊരു വ്യക്തിയുടേയും സ്വപ്നമാണ് സ്വന്തമായൊരു ഭവനമെന്നത്. ഇത് സാക്ഷാത്കരിക്കാനായി പലരും ആശ്രയിക്കുന്നതോ ഭവന വായ്പകളെയും. ഇത്തരത്തില്‍ ഭവന വായ്പയെടുക്കുന്നവരെ ആശങ്കയിലാഴ്ത്തുന്ന ഒന്നാണ് വായ്പയുടെ പലിശനിരക്ക്. സ്ഥിര പലിശനിരക്ക് സ്ഥിര പലിശനിരക്ക് എന്നാല്‍ വായ്പാ തിരിച്ചടവ് കാലാവധിയിലുടനീളം പലിശ നിരക്ക് മാറ്റമില്ലാതെ തന്നെ തുടരുന്നു എന്നതാണ്. ബാങ്കുകളുടെ വായ്പാ നിരക്കുകളിലോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) റിപ്പോ നിരക്കുകളിലോ എന്തെങ്കിലും മാറ്റമുണ്ടായാലും സ്ഥിര പലിശ നിരക്ക് വ്യത്യാസപ്പെടുന്നില്ല. പ്രതിമാസ തിരിച്ചടവ് തവണകളും (ഇഎംഐ) കാലാവധിയിലുടനീളം മാറ്റമില്ലാതെ […]
ഏതൊരു വ്യക്തിയുടേയും സ്വപ്നമാണ് സ്വന്തമായൊരു ഭവനമെന്നത്. ഇത് സാക്ഷാത്കരിക്കാനായി പലരും ആശ്രയിക്കുന്നതോ ഭവന വായ്പകളെയും. ഇത്തരത്തില്‍ ഭവന വായ്പയെടുക്കുന്നവരെ ആശങ്കയിലാഴ്ത്തുന്ന ഒന്നാണ് വായ്പയുടെ പലിശനിരക്ക്.
സ്ഥിര പലിശനിരക്ക്
സ്ഥിര പലിശനിരക്ക് എന്നാല്‍ വായ്പാ തിരിച്ചടവ് കാലാവധിയിലുടനീളം പലിശ നിരക്ക് മാറ്റമില്ലാതെ തന്നെ തുടരുന്നു എന്നതാണ്. ബാങ്കുകളുടെ വായ്പാ നിരക്കുകളിലോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) റിപ്പോ നിരക്കുകളിലോ എന്തെങ്കിലും മാറ്റമുണ്ടായാലും സ്ഥിര പലിശ നിരക്ക് വ്യത്യാസപ്പെടുന്നില്ല. പ്രതിമാസ തിരിച്ചടവ് തവണകളും (ഇഎംഐ) കാലാവധിയിലുടനീളം മാറ്റമില്ലാതെ തുടരും.
ഇവിടെ തിരിച്ചടവ് കൃത്യമായിരിക്കും. മാത്രമല്ല നിശ്ചിത പ്രതിമാസ തിരിച്ചടവ് തവണകള്‍ (ഇഎംഐ) നിങ്ങളുടെ പ്രതിമാസ ബജറ്റും ദീര്‍ഘകാല സമ്പാദ്യങ്ങളും നിക്ഷേപങ്ങളും കൃത്യമായി ആസൂത്രണം ചെയ്യുന്നതിന് സഹായിക്കും. എന്നാല്‍ സ്ഥിരനിരക്ക് മാറുന്ന നിരക്കിനെ അപേക്ഷിച്ച് ഒന്ന് മുത 2.5 ശതമാനം വരെ അധികമായിരിക്കും.
മാറുന്ന നിരക്ക്
ചില വായ്പകളില്‍ റിപ്പോ നിരക്കിലെ മാറ്റത്തിനനുസരിച്ച് പലിശ നിരക്കും മാറുന്നു. ഇതാണ് മാറുന്ന പലിശ നിരക്ക് (ഫ്ലോട്ടിംഗ് റേറ്റ്). റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ പോളിസി നിരക്കുകള്‍ അടിസ്ഥാനമാക്കി റിപ്പോ നിരക്കിലെ വ്യത്യാസം ഭവന പലിശ നിരക്കിലും വായ്പാ തിരിച്ചടവിലും നിഴലിക്കും. നിരക്ക് മാറുമ്പോഴെല്ലാം തിരിച്ചടവിന്റെ മാസത്തവണയിലും മാറ്റമുണ്ടാകും.
സാധാരണമായി മാറുന്ന പലിശനിരക്കുകള്‍ സ്ഥിര പലിശനിരക്കിനെ അപേക്ഷിച്ച് ഒന്ന് മുതല്‍ 2.5 ശതമാനം വരെ കുറവായിരിക്കും. എന്നാല്‍ പലിശനിരക്കിലെ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതുകൊണ്ട് തന്നെ കാലാവധിയുടനീളം പ്രതിമാസ തിരിച്ചടവ് തവണകളില്‍ല്‍ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കും. മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതിനാല്‍ ഇ എം ഐ യില്‍ ഇവിടെ വ്യത്യാസമുണ്ടാകും.
സ്ഥിര നിരക്കില്‍ നിന്നും ഫ്‌ലോട്ടിംഗ് നിരക്കിലേക്കും തിരിച്ചും മാറാന്‍ ബാങ്കുകള്‍ അനുവദിക്കാറുണ്ട്. പല ധനകാര്യ സ്ഥാപനങ്ങളും ഇതിനായി അടവ്ബാക്കിയെ അടിസ്ഥാനപ്പെടുത്തി വിവിധ ചാര്‍ജുകള്‍ ഈടാക്കും.
പഠിക്കാം & സമ്പാദിക്കാം
Home
