image

17 Jan 2022 4:51 AM GMT

Tax

ജി എസ് ടി യുടെ ഗുണങ്ങള്‍ അറിയാം

MyFin Desk

ജി എസ് ടി യുടെ ഗുണങ്ങള്‍ അറിയാം
X

Summary

ന്ത്യയിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തിനുള്ള നികുതിയാണ് ജി എസ്ടി.


ഇന്ത്യയിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തിനുള്ള നികുതിയാണ് ജി എസ്ടി. തുടക്കത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിട്ടെങ്കിലും...

ഇന്ത്യയിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തിനുള്ള നികുതിയാണ് ജി എസ്ടി. തുടക്കത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിട്ടെങ്കിലും പിന്നീട് സര്‍ക്കാരിനും ഉപഭോക്താക്കള്‍ക്കും വ്യാപാരികളക്കും വിവിധ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ജി എസ് ടി യിലൂടെ കഴിഞ്ഞു.

അസംഘടിത മേഖലയുടെ നിയന്ത്രണം

നികുതി വെട്ടിപ്പുകള്‍ അസംഘടിത മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. ജി എസ് ടി യിലൂടെ നികുതി വെട്ടിപ്പുകള്‍ ഒരു പരിധിവരെ തടയാന്‍ കഴിഞ്ഞു.

ആഘാതം കുറച്ചു

ജി എസ് ടി നികുതി ആഘാതം ഇല്ലാതാക്കി.ഉത്പാദനത്തില്‍ തുടര്‍ച്ചയായി നികുതി ചുമത്തുമ്പോള്‍ നികുതി ഭാരം ഉണ്ടാവുന്നു. ഉപഭോക്താവ് വില്‍ക്കുന്നതുവരെ ആ ഉത്പന്നത്തിന് മേലെ നികുതി ചുമത്തുപ്പെടുന്നു. ഓരോ കൈമാറ്റത്തിനിടയിലും നികുതി ചുമത്തപ്പെടുന്നതിനാല്‍ ഒന്നിലധികം നികുതികളുടെ ഭാരം ഉപഭോക്താക്കള്‍ ചുമക്കേണ്ടിവരുന്നു. ജി എസ് ടി വന്നതോടുകൂടി ആ പ്രശ്‌നം
പരിഹരിക്കപ്പെട്ടു.

ലളിതമായ ഓണ്‍ലൈന്‍ നടപടിക്രമം

ജി എസ് ടി സേവനങ്ങള്‍ ഓണ്‍ലൈനായാണ് നടക്കുന്നത്. വളരെ ലളിതമായാണ് രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍. വാറ്റ്, എക്സൈസ്, സേവന നികുതി എന്നിങ്ങനെ വ്യത്യസ്ത രജിസ്ട്രേഷനുകള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് പ്രയോജനകരമാണ്. ജി എസ് ടി, കോമ്പോസിഷന്‍ പദ്ധതി ഉപയോഗിച്ച് നികുതി കുറയ്ക്കാനുള്ള അവസരം നല്‍കുന്നു. ഇത് ചെറുകിട സംരഭങ്ങളുടെ നികുതി ഭാരം കുറച്ചു.

മുമ്പ് ഇന്ത്യയിലെ ലോജിസ്റ്റിക് വ്യവസായത്തിന് ഒന്നിലധികം വെയര്‍ഹൗസുകള്‍ പരിപാലിക്കേണ്ടിയിരുന്നു. ഈ വെയര്‍ഹൗസുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വന്നു. ഇത് പ്രവര്‍ത്തന ചെലവ് വര്‍ദ്ധിപ്പിച്ചു. എന്നാല്‍, ജി എസ് ടി അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനുള്ള നിയന്ത്രണങ്ങള്‍ കുറച്ചു.