image

17 Jan 2022 4:45 AM GMT

Tax

ജി എസ് ടി യുടെ ചരിത്രം

MyFin Desk

ജി എസ് ടി യുടെ ചരിത്രം
X

Summary

2017 ജൂലൈ 1 നാണ് ഇന്ത്യയില്‍ ചരക്ക് സേവന നികുതി നടപ്പിലാക്കിയത്. എന്നാല്‍, പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കുന്നതിനുള്ള നടപടികള് വളരെക്കാലം മുമ്പേ ആരംഭിച്ചിരുന്നു.


2017 ജൂലൈ 1 നാണ് ഇന്ത്യയില്‍ ചരക്ക് സേവന നികുതി നടപ്പിലാക്കിയത്. എന്നാല്‍, പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കുന്നതിനുള്ള നടപടികള് വളരെക്കാലം...

2017 ജൂലൈ 1 നാണ് ഇന്ത്യയില്‍ ചരക്ക് സേവന നികുതി നടപ്പിലാക്കിയത്. എന്നാല്‍, പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കുന്നതിനുള്ള നടപടികള് വളരെക്കാലം മുമ്പേ ആരംഭിച്ചിരുന്നു. 2000-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ജി എസ് ടി നിയമത്തിന്റെ കരട് തയ്യാറാക്കാന് ഒരു കമ്മിറ്റി രൂപീകരിച്ചു. 2004 ല് ടാസ്‌ക് ഫോഴ്‌സ് അന്നത്തെ നികുതി വര്ദ്ധിപ്പിക്കുന്നതിന് പുതിയ നികുതി ഘടന കൊണ്ടുവരണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

2006 ല്‍ ധനമന്ത്രി, 2010 ഏപ്രില്‍ 1 മുതല്‍ ജി എസ് ടി അവതരിപ്പിക്കാന് നിര്‍ദ്ദേശിച്ചു. 2011 ല്‍ ജി എസ് ടി നിയമം അവതരിപ്പിക്കുന്നതിന് ആവശ്യമായ ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കി. തുടര്‍ന്ന് 2012 ല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും ജി എസ് ടി യക്കുറിച്ചുള്ള ചര്ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനുശേഷം ഇതിന്റെ റിപ്പോര്ട്ട് സമര്പ്പിച്ചു. 2014-ല്‍, അന്നത്തെ ധനമന്ത്രി അരുണ് ജെയ്റ്റ്‌ലി, ജി എസ് ടി ബില്ല് പാര്‌ലമെന്റില്‍ വീണ്ടും അവതരിപ്പിക്കുകയും 2015-ല്‍ ലോക് സഭയില്‍ ബില്ല് പാസാക്കുകയും ചെയ്തു. എന്നിട്ടും, രാജ്യസഭയില്‍ അത് പാസാക്കാത്തതിനാല്‍ നിയമം നടപ്പിലാക്കാന് വൈകി.

2016-ല്‍ ജി എസ് ടി സജീവമായി. ഭേദഗതി വരുത്തിയ മാതൃകാ ജി എസ് ടി നിയമം ഇരുസഭകളിലും പാസാക്കുകയും ഇതിന് ഇന്ത്യന് രാഷ്ട്രപതി അംഗീകാരം നല്കുകയും ചെയ്തു. 2017 ല്‍ നാല് അനുബന്ധ ജി എസ് ടി ബില്ലുകള് ലോക് സഭയില്‍ പാസാക്കി. ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. തുടര്ന്ന് നാല് അനുബന്ധ ജി എസ് ടി ബില്ലുകളും 2017 ജൂലൈ 1-ന് നടപ്പിലാക്കിയ പുതിയ നികുതി വ്യവസ്ഥയും രാജ്യസഭ പാസാക്കി.