image

16 Jan 2022 1:06 PM GMT

Banking

ജന്‍ ധന്‍ യോജന അക്കൗണ്ട് എടുക്കാം

MyFin Desk

ജന്‍ ധന്‍ യോജന അക്കൗണ്ട് എടുക്കാം
X

Summary

  രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലും ബാങ്കിംഗ് സേവനങ്ങളും മറ്റ് സാമ്പത്തിക സേവനങ്ങളും എത്തിക്കുന്നതിന്് ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന. ഇന്ത്യയിലെ ഓരോ കുടുംബത്തിനും ഒരു ബാങ്ക് അക്കൗണ്ട് എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം ഏതൊരാള്‍ക്കും ഇന്ത്യയിലെ നാഷണലൈസ്ഡ് ബാങ്കുകളിലെ ഏതൊരു ശാഖയിലും അക്കൗണ്ട് തുടങ്ങാവുന്നതാണ്. 2014 ഓഗസ്റ്റ് 28 നാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന രാജ്യത്ത് ആരംഭിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍ […]


രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലും ബാങ്കിംഗ് സേവനങ്ങളും മറ്റ് സാമ്പത്തിക സേവനങ്ങളും എത്തിക്കുന്നതിന്് ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന. ഇന്ത്യയിലെ ഓരോ കുടുംബത്തിനും ഒരു ബാങ്ക് അക്കൗണ്ട് എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം ഏതൊരാള്‍ക്കും ഇന്ത്യയിലെ നാഷണലൈസ്ഡ് ബാങ്കുകളിലെ ഏതൊരു ശാഖയിലും അക്കൗണ്ട് തുടങ്ങാവുന്നതാണ്. 2014 ഓഗസ്റ്റ് 28 നാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന രാജ്യത്ത് ആരംഭിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയില്‍ ചേരാം

പ്രധാനമന്ത്രി ജന്‍ ധന്‍ യോജന ഒരു സേവിംഗ്സ് അക്കൗണ്ടാണ്. ചെറിയ തോതിലുള്ള സമ്പാദ്യ പദ്ധതിയായി ഇതിനെ കാണാം. ഇന്ത്യക്കാര്‍ക്ക് മാത്രമേ ജന്‍ ധന്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളു. നിങ്ങളുടെ തൊട്ടടുത്തുള്ള ബാങ്ക് ശാഖയില്‍ ഈ അക്കൗണ്ട് ആരംഭിക്കാം. പദ്ധതിയില്‍ ചേരുമ്പോള്‍ ഒരു ഡെബിറ്റ് കാര്‍ഡ് (റുപേ കാര്‍ഡ്) ലഭിക്കും. പദ്ധതി പ്രകാരം തികച്ചും സൗജന്യമായി ഒരു ലക്ഷം രൂപയുടെ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പോളിസി ലഭിക്കും. 10,000 രൂപയുടെ ഓവര്‍ ഡ്രാഫ്റ്റും (ഒഡി) പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ആവശ്യമായ രേഖകള്‍

ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, തൊഴിലുറപ്പ് പദ്ധതിയുടെ കാര്‍ഡ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ മറ്റ് തിരിച്ചറിയല്‍ രേഖകള്‍, ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത ഫോട്ടോ എന്നിവയാണ് പ്രധാനമന്ത്രി ജന്‍ ധന്‍ പദ്ധതി പ്രകാരം അക്കൗണ്ട് എടുക്കാന്‍ ആവശ്യമായ രേഖകള്‍.

നിലവില്‍

നിലവില്‍ രാജ്യത്തെ 43 കോടിയിലേറെ ജനങ്ങള്‍ക്കാണ് ഈ പദ്ധതിയിലൂടെ അക്കൗണ്ട് തുടങ്ങാനായത്. ഇതില്‍ 24.42 കോടി ജന്‍-ധന്‍ അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്. ഗ്രാമങ്ങളില്‍ 53 ശതമാനവും അര്‍ധ നഗരങ്ങളില്‍ 59 ശതമാനവും സ്ത്രീകള്‍ക്കാണ് ജന്‍ ധന്‍ അക്കൗണ്ടുകളുള്ളത്. 1,47,655 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി ബാങ്കുകളില്‍ നിക്ഷേപമായുള്ളത്. സര്‍ക്കാര്‍ പദ്ധതികളനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ഈ അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, രണ്ട് വര്‍ഷത്തിലേറെയായി അക്കൗണ്ടില്‍ ഉപഭോക്താക്കളാല്‍ ഇടപാടുകള്‍ നടന്നിട്ടില്ലെങ്കില്‍ ജന്‍ ധന്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമായി കണക്കാക്കപ്പെടും. വ്യക്തികളുടെ സാമ്പത്തിക ശാക്തീകരണമാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന ലക്ഷ്യമിടുന്നത്.