image

17 Jan 2022 2:08 AM GMT

Social Security

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി

MyFin Desk

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി
X

Summary

  ദേശീയ പെന്‍ഷന്‍ പദ്ധതി ഉള്‍പ്പടെ രാജ്യത്തെ എല്ലാ പെന്‍ഷന്‍ പദ്ധതികളും നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി (പി എഫ് ആര്‍ ഡി എ). സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പെന്‍ഷന്‍ സംവിധാനം ആദ്യം ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍, ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കും ഇത് വ്യാപിപ്പിച്ചിരിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി നിയമം ബാധകമായ നാഷണല്‍ പെന്‍ഷന്‍ സ്‌കീം, മറ്റ് […]


ദേശീയ പെന്‍ഷന്‍ പദ്ധതി ഉള്‍പ്പടെ രാജ്യത്തെ എല്ലാ പെന്‍ഷന്‍ പദ്ധതികളും നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി...

 

ദേശീയ പെന്‍ഷന്‍ പദ്ധതി ഉള്‍പ്പടെ രാജ്യത്തെ എല്ലാ പെന്‍ഷന്‍ പദ്ധതികളും നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി (പി എഫ് ആര്‍ ഡി എ). സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പെന്‍ഷന്‍ സംവിധാനം ആദ്യം ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍, ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കും ഇത് വ്യാപിപ്പിച്ചിരിക്കുന്നു.

പ്രവര്‍ത്തനങ്ങള്‍

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി നിയമം ബാധകമായ നാഷണല്‍ പെന്‍ഷന്‍ സ്‌കീം, മറ്റ് പെന്‍ഷന്‍ പദ്ധതികള്‍ എന്നിവ നിയന്ത്രിക്കുക എന്നതാണ് പ്രധാന ഉത്തരവാദിത്തം. പെന്‍ഷന്‍ ഫണ്ടുകള്‍ തീരുമാനിക്കുക, നിയന്ത്രിക്കുക, പെന്‍ഷന്‍കാരുടെ താല്‍പ്പര്യം സംരക്ഷിക്കുക, പെന്‍ഷന്‍ വ്യവസ്ഥയിലെ ഇടനിലക്കാരെ രജിസ്റ്റര്‍ ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുക, പെന്‍ഷന്‍ സ്‌കീമുകളുടെ നിബന്ധനകളും വ്യവസ്ഥകളും മാനദണ്ഡങ്ങളും അംഗീകരിക്കുക, പെന്‍ഷനുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാര സംവിധാനം സ്ഥാപിക്കുക തുടങ്ങിയാണ് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ ചുമതലകള്‍.

ഇടനിലക്കാര്‍

പെന്‍ഷന്‍ തുക പിരിക്കുന്നതിനും, അവ കൈകാര്യം ചെയ്യുന്നതിനും, അതിന്റെ രേഖകള്‍ സൂക്ഷിക്കുന്നതിനും അവ വിതരണം ചെയ്യുന്നതിനുമെല്ലാം പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഇടനിലക്കാരെ ഏര്‍പ്പെടുത്തും. പെന്‍ഷന്‍ തുകകള്‍ ശേഖരിക്കുന്നതിനും, വിതരണം ചെയ്യുന്നതിനുമെല്ലാം പി എഫ് ആര്‍ ഡി എ അംഗീകരിച്ച ഒരു ഇടനിലക്കാരാണ് പെന്‍ഷന്‍ ഫണ്ട്. പെന്‍ഷന്‍കാരുടെ റെക്കോര്‍ഡുകള്‍ സൂക്ഷിക്കുക. അക്കൗണ്ടിംഗ്, അഡ്മിനിസ്ട്രേഷന്‍, കസ്റ്റമര്‍ സര്‍വീസ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് പി എഫ് ആര്‍ ഡി എയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ഏജന്‍സിയാണ് സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സി. പെന്‍ഷന്‍ തുകകള്‍ ക്രയവിക്രയം ചെയ്യുന്നതിന് സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സിയുമായി സാങ്കേതികമായി ബന്ധിപ്പിച്ച പോയിന്റ് ഓഫ് പ്രസന്‍സ് (പി ഒ പി) ആണ് മറ്റൊരു ഇടനിലക്കാര്‍. ട്രസ്റ്റീ ബാങ്കും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്.

ഓണ്‍ലൈന്‍ സേവനങ്ങള്‍

നിരവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി നല്‍കിവരുന്നു. ദേശീയ പെന്‍ഷന്‍ പദ്ധതി അക്കൗണ്ട് ആരംഭിക്കുക, പെന്‍ഷനുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് തീരുമാനമുണ്ടാക്കുക, പെന്‍ഷനുമായി ബന്ധപ്പെട്ട പണ ഇടപാടുകളുടെ വിവരങ്ങള്‍ നല്‍കുക തുടങ്ങി വിവിധ സേവനങ്ങള്‍ പി എഫ് ആര്‍ ഡി എ നല്‍കുന്നുണ്ട്.

 

Tags: