image

18 Jan 2022 5:33 AM GMT

Lifestyle

സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍

MyFin Desk

സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍
X

Summary

ആദ്യ ചീഫ് വിജിലന്‍സ് കമ്മീഷണറായി കര്‍ണാടക ഹൈക്കോടതിയുടെ അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന നിറ്റുര്‍ ശ്രീനിവാസ റാവ് നിയമിതനായി.


1962 ല്‍ അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി അഴിമതി നിര്‍മ്മാജ്ജന മാര്‍ഗ്ഗങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ കെ സന്താനത്തിന്റെ...

1962 ല്‍ അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി അഴിമതി നിര്‍മ്മാജ്ജന മാര്‍ഗ്ഗങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ കെ സന്താനത്തിന്റെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപീകരിച്ചു. സന്താനം കമ്മിറ്റി എന്ന പേരില്‍ അറിയപ്പെട്ട ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1964 ല്‍ നിലവില്‍ വന്ന സ്ഥാപനമാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ (സിവിസി). ആദ്യ ചീഫ് വിജിലന്‍സ് കമ്മീഷണറായി കര്‍ണാടക ഹൈക്കോടതിയുടെ അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന നിറ്റുര്‍ ശ്രീനിവാസ റാവ് നിയമിതനായി.

കമ്മീഷന് നേതൃത്വം കൊടുക്കുന്നത് ചീഫ് വിജിലന്‍സ് കമ്മീഷണറാണ്. സഹായത്തിന് രണ്ട് വിജിലന്‍സ് കമ്മീഷണര്‍മാരും ഉണ്ട്. പ്രധാനമന്ത്രി, കേന്ദ്ര ആഭന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ഇവരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.

കമ്മീഷന്റെ കീഴില്‍ ഒരു സെക്രട്ടേറിയറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അഡിഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഒരു സെക്രട്ടറിയും, ജോയിന്റ് സെക്രെട്ടറിയുടെ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള പത്ത് ഉദ്യോഗസ്ഥര്‍, നാല് അണ്ടര്‍ സെക്രെട്ടറിമാര്‍ മറ്റ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് സെക്രട്ടേറിയറ്റ്. പ്രധാന സാങ്കേതിക പരിശോധകരുടെ വിഭാഗം ഡിപ്പാര്‍ട്ട്മെന്റല്‍ അന്വേഷണത്തിനുള്ള കമ്മീഷണര്‍മാരുടെ വിഭാഗം എന്നീ രണ്ടു വിഭാഗങ്ങളാണ് സിവിസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

സിവിസി ഒരു അന്വേഷണ ഏജന്‍സി അല്ല. സര്‍ക്കാരിന്റെ സിവില്‍ വിഭാഗത്തില്‍പെടുന്ന കാര്യങ്ങളുടെ അന്വേഷണം മാത്രമേ സിവിസി നേരിട്ട് നടത്തുന്നുള്ളു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള അനുമതിയില്ലാത്ത സിവിസിക്ക് അന്വേഷിക്കാന്‍ പറ്റില്ല. അഴിമതി സംബന്ധമായ കാര്യങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും ഉന്നത സ്ഥാപനമാണ് സിവിസി എങ്കിലും അതിന്ന് ഏറെ പരിമിതികള്‍ ഉണ്ട്. ഒരു ഉപദേശക സമിതിയായി മാത്രമേ അതിന്ന് പ്രവര്‍ത്തിക്കാന്‍ പറ്റു. അതിന്റെ ശുപാര്‍ശകള്‍ തള്ളാനോ കൊള്ളാനോ ഉള്ള സ്വാതന്ത്ര്യം കേന്ദ്ര സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കുണ്ട്.

ലഭിക്കുന്ന ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കാനുള്ള ആള്‍ ബലമോ വിഭവ ശേഷിയോ സിവിസിക്കില്ല. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) യുടെ മേല്‍നോട്ട അധികാരം ഉണ്ടെങ്കിലും സിബിഐയ്ക്ക് അന്വേഷണ നിര്‍ദേശങ്ങള്‍ കൊടുക്കുവാനോ ഫയലുകള്‍ ആവശ്യപ്പെടാനുള്ള അധികാരം സിവിസിക്കില്ല.