image

18 Jan 2022 2:29 AM GMT

Kudumbashree

കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വിവിധ വായ്പാ പദ്ധതികള്‍ ഇവയാണ്

MyFin Desk

കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വിവിധ വായ്പാ പദ്ധതികള്‍ ഇവയാണ്
X

Summary

  കുടുംബത്തിന്റെ വിളക്കാണ് സ്ത്രീകള്‍. അവര്‍ക്ക് വരുമാനം ഉറപ്പു വരുത്തുന്നത് കുടുംബങ്ങളുടെ കെട്ടുറപ്പിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും അതുവഴി രാജ്യ പുരോഗതിക്കും സഹായകരമാകും. ചെറുതെങ്കിലും ഒരോ കുടുംബിനികള്‍ക്ക് വരുമാനവും പണലഭ്യതയും ഉറപ്പാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇവിടെയാണ് കുടുംബശ്രീ മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ പ്രസക്തി. പാവപ്പെട്ടവര്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും ചെറിയ സമ്പാദ്യം ഒരുമിച്ചു കൂട്ടി നിക്ഷേപം സ്വരൂപിക്കാനും ഇതിലൂടെ പ്രാപ്തമാക്കുന്നു. കുടുംബശ്രീ സംവിധാനത്തിന്റെ അടിത്തറയാണ് ലഘു സമ്പാദ്യ വായ്പാ പ്രവര്‍ത്തനം. ത്രിഫ്റ്റ് / മിതവ്യയ സമ്പാദ്യം ഒരു അയല്‍ക്കൂട്ടത്തിലെ ഏറ്റവും […]


കുടുംബത്തിന്റെ വിളക്കാണ് സ്ത്രീകള്‍. അവര്‍ക്ക് വരുമാനം ഉറപ്പു വരുത്തുന്നത് കുടുംബങ്ങളുടെ കെട്ടുറപ്പിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും...

 

കുടുംബത്തിന്റെ വിളക്കാണ് സ്ത്രീകള്‍. അവര്‍ക്ക് വരുമാനം ഉറപ്പു വരുത്തുന്നത് കുടുംബങ്ങളുടെ കെട്ടുറപ്പിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും അതുവഴി രാജ്യ പുരോഗതിക്കും സഹായകരമാകും. ചെറുതെങ്കിലും ഒരോ കുടുംബിനികള്‍ക്ക് വരുമാനവും പണലഭ്യതയും ഉറപ്പാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇവിടെയാണ് കുടുംബശ്രീ മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ പ്രസക്തി. പാവപ്പെട്ടവര്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും ചെറിയ സമ്പാദ്യം ഒരുമിച്ചു കൂട്ടി നിക്ഷേപം സ്വരൂപിക്കാനും ഇതിലൂടെ പ്രാപ്തമാക്കുന്നു. കുടുംബശ്രീ സംവിധാനത്തിന്റെ അടിത്തറയാണ് ലഘു സമ്പാദ്യ വായ്പാ പ്രവര്‍ത്തനം.

ത്രിഫ്റ്റ് / മിതവ്യയ സമ്പാദ്യം

ഒരു അയല്‍ക്കൂട്ടത്തിലെ ഏറ്റവും വരുമാനം കുറഞ്ഞ അംഗത്തിന് നിക്ഷേപിക്കാന്‍ കഴിയുന്ന തുകയാണ് അയല്‍ക്കൂട്ടത്തിന്റെ ത്രിഫ്റ്റ് തുക.അയല്‍ക്കൂട്ട യോഗത്തില്‍ വച്ച് ഓരോ അംഗവും താങ്കളുടെ ത്രിഫ്റ്റ് തുക അയല്‍ക്കൂട്ട സെക്രട്ടറിയെ നേരിട്ട് ഏല്‍പ്പിച്ച് അവരുടെ പാസ്സ് ബുക്കില്‍ വരവ് വയ്ക്കുന്നു. ഇത് പിന്നീട് അത്യാവശ്യത്തിന് ഉപയോഗിക്കാം.

പരസ്പര വായ്പ

ഒരംഗം അവരുടെ അടിയന്തര പ്രാധാന്യമുള്ള ഏതു കാര്യത്തിനും വിനിയോഗിക്കുന്നതിനായി അയല്‍ക്കൂട്ടത്തില്‍ നിന്നും കടം വാങ്ങുന്ന തുകയെയാണ് ആന്തരിക വായ്പ എന്നു പറയുന്നത്. ആഴ്ചകളില്‍ നടക്കുന്ന യോഗങ്ങളില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന വായ്പയുടെ ആവശ്യമനുസരിച്ച് ഭൂരിപക്ഷ തീരുമാന പ്രകാരമാണ് ആന്തരിക വായ്പ അനുവദിക്കുക. ഇവിടെ പലിശ അയല്‍ക്കൂട്ടത്തിന് തീരുമാനിക്കാം.

ബാങ്ക് ലിങ്കേജ് വായ്പ

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് അവയുടെ സമ്പാദ്യത്തിന് ആനുപാതികമായി ബാങ്കില്‍ നിന്നും അനുവദിക്കുന്ന വായ്പയാണ് ബാങ്ക് ലിങ്കേജ് വായ്പ. ഇവിടെ ലഭിക്കുന്ന ഒരു വായ്പ അടവ് പൂര്‍ത്തിയാക്കുന്നതനുസരിച്ചാണ് തുടര്‍വായ്പ ലഭിക്കുന്നത്. തിരിച്ചടവ് കൃത്യമാണെങ്കില്‍ ഇത് ഒരു തുടര്‍പ്രക്രീയയായി മാറ്റാം. അയല്‍ക്കൂട്ടമാണ് ബാങ്ക് ലിങ്കേജ് വായ്പക്ക് അപേക്ഷ നല്‍കേണ്ടത്. തുടര്‍ന്ന് നബാര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ബാങ്ക് അയല്‍ക്കൂട്ടത്തിന്റെ വിലയിരുത്തുകയും 80 ശതമാനം മാര്‍ക്ക് ലഭിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ ലിങ്കേജ് വായ്പയ്ക്ക് അര്‍ഹരാകുകയും ചെയ്യുന്നു.

വായ്പാ തുക

അയല്‍ക്കൂട്ടത്തിന്റെ ആകെ സമ്പാദ്യത്തിന്റെ ഒന്നുമുതല്‍ ആറ് ഇരട്ടി തുക വരെയാണ് ബാങ്ക് വായ്പയായി അനുവദിക്കുകുക. അയല്‍ക്കൂട്ടാംഗങ്ങളുടെ വരുമാന വര്‍ധനവിനുതകുന്ന പ്രവര്‍ത്തനങ്ങള്‍, സാമൂഹികാവശ്യങ്ങള്‍, നിലവിലുള്ള കടങ്ങള്‍ വീടുന്നതിന് എന്നിവയ്ക്ക് ബാങ്ക് വായ്പ ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിങ്കേജ് വായ്പ നല്‍കുന്നത് രണ്ട് രീതിയിലാണ്.

കാലാവധി

36 മാസത്തെ കാലാവധിയില്‍ അനുവദിക്കുന്നതാണ് ടേം ലോണുകള്‍. ഈ വായ്പയില്‍ അയല്‍ക്കൂട്ടങ്ങള്‍ ഒരോ മാസവും തിരിച്ചടവ് നടത്തണം. വായ്പയുടെ തിരിച്ചടവ് പൂര്‍ത്തിയായ ശേഷം മാത്രമേ അയല്‍ക്കൂട്ടത്തിന് മറ്റൊരു വായ്പ് ലഭ്യമാക്കുകയുള്ളു.

അഞ്ച് വര്‍ഷ കാലാധിയിലും ഇവിടെ വായ്പ അനുവദിക്കും. ക്യാഷ് ക്രെഡിറ്റ് ലോണ്‍ എന്നാണ് അറിയപ്പെടുന്നത്. അഞ്ച് വര്‍ഷ കാലയളവില്‍ അയല്‍ക്കൂട്ടത്തിന് പിന്‍വലിക്കാവുന്ന വായ്പാ പരിധി നിശ്ചയിച്ചു നല്‍കുകയാണ് ചെയ്യുന്നത്. ഈ വായ്പയില്‍ മാസാമാസം തിരിച്ചടവ് നടത്തണമെന്ന് നിര്‍ബന്ധമില്ല, മാസ തവണകളായോ, ത്രൈമാസ വ്യവസ്ഥയിലോ തിരിച്ചടച്ചാല്‍ മതിയാകും. കൂടാതെ ഓരോ വര്‍ഷവും മേല്‍ പറഞ്ഞ വായ്പ പുതുക്കി ബാങ്ക് നല്‍കുന്നതുമാണ്.

വായ്പയുടെ ഉയര്‍ന്ന പരിധി

ആദ്യവര്‍ഷം ആകെ സമ്പാദ്യത്തിന്റെ 6 ഇരട്ടി അല്ലെങ്കില്‍ കുറഞ്ഞത് ഒരു ലക്ഷം രൂപ. രണ്ടാം വര്‍ഷം ആകെ സമ്പാദ്യത്തിന്റെ 8 ഇരട്ടി അല്ലെങ്കില്‍ കുറഞ്ഞത് രണ്ടു ലക്ഷം രൂപ ഈ രീതിയില്‍ ഒരു അയല്‍ക്കൂട്ടത്തിന് അഞ്ച് വര്‍ഷത്തേയ്ക്ക് ബാങ്ക് തീരുമാനിച്ച് നല്‍കുന്ന വായ്പാ പരിധി കുറഞ്ഞത് 7,20,000 രൂപയാണ്. തിരിച്ചടവിന്റെ ബാധ്യത അയല്‍ക്കൂട്ടത്തിനാണ്.

ഗ്രേഡിംഗ് പാസാക്കാത്ത അയല്‍ക്കൂട്ടത്തിന് അവരുടെ പോരായ്മകള്‍ പരിഹരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തി മൂന്നു മാസത്തിനു ശേഷം വീണ്ടും ഗ്രേഡിംഗ് പാസായി വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. മാച്ചിംഗ് ഗ്രാന്‍ഡ്, പലിശ സബ്‌സിഡി, റിവോള്‍വിംഗ് ഫണ്ട്, വള്‍ണറബിലിറ്റി റിഡക്ഷന്‍ ഫണ്ട് എന്നിവയാണ് കുടുംബശ്രീ വഴി നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍.