image

18 Jan 2022 3:23 AM GMT

Kudumbashree

സ്വര്‍ണിമ വായ്പാ പദ്ധതി

MyFin Desk

സ്വര്‍ണിമ വായ്പാ പദ്ധതി
X

Summary

  ദാരിദ്ര്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട അനേകം പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നുണ്ട്. ദാരിദ്ര്യ രേഖയില്‍ താഴെയുള്ള പിന്നോക്ക വിഭാഗത്തില്‍പ്പെട്ട സ്ത്രീകളില്‍ സ്വയം പര്യാപ്തത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്വര്‍ണിമ വായ്പ പദ്ധതി. ഇവിടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും മറ്റുമായി പദ്ധതിയുടെ കീഴില്‍ 50,000 രൂപ വരെ വായ്പ ലഭിക്കും. പലിശ നിരക്ക് ഒരാള്‍ക്ക് പ്രതി വര്‍ഷം നാല് ശതമാനമാണ്. ഇവിടെ സംരഭത്തിന് ഡൗണ്‍പേയ്‌മെന്റായി തുക നല്‍കേണ്ട ആവശ്യം ഇല്ല. യോഗ്യത കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ […]


ദാരിദ്ര്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട അനേകം പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നുണ്ട്. ദാരിദ്ര്യ രേഖയില്‍ താഴെയുള്ള...

 

ദാരിദ്ര്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട അനേകം പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നുണ്ട്. ദാരിദ്ര്യ രേഖയില്‍ താഴെയുള്ള പിന്നോക്ക വിഭാഗത്തില്‍പ്പെട്ട സ്ത്രീകളില്‍ സ്വയം പര്യാപ്തത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്വര്‍ണിമ വായ്പ പദ്ധതി. ഇവിടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും മറ്റുമായി പദ്ധതിയുടെ കീഴില്‍ 50,000 രൂപ വരെ വായ്പ ലഭിക്കും. പലിശ നിരക്ക് ഒരാള്‍ക്ക് പ്രതി വര്‍ഷം നാല് ശതമാനമാണ്. ഇവിടെ സംരഭത്തിന് ഡൗണ്‍പേയ്‌മെന്റായി തുക നല്‍കേണ്ട ആവശ്യം ഇല്ല.

യോഗ്യത

കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുള്ള പിന്നോക്ക വിഭാഗത്തില്‍പ്പെട്ട എല്ലാ സ്ത്രീകളും ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കാന്‍ യോഗ്യരാണ്. ഗ്രാമപ്രദേശത്തുള്ള അപേക്ഷകരുടെ വാര്‍ഷിക കുടുംബ വരുമാന പരിധി പരമാവധി 20,000 രൂപയും, നഗരപ്രദേശത്തുള്ള അപേക്ഷകര്‍ക്കു 27,500 രൂപയുമാണ്. ഈ വായ്പയില്‍ ദേശീയ പിന്നോക്ക ധനകാര്യ വികസന കോര്‍പ്പറേഷന്‍ വിഹിതം 95 ശതമാനമാണ്. എസ് സി എ യുടെ സഹായം അഞ്ച് ശതമാനം. അപേക്ഷകയുടെ പങ്ക് പൂജ്യമാണ് ഇവിടെ. പലിശ നിരക്ക് പ്രതിവര്‍ഷം നാല് ശതമാനം.

തിരിച്ചടക്കല്‍ കാലാവധി

ഇവിടെ വായ്പാ തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കുന്ന പദ്ധതിയെ ആശ്രയിച്ചിരിക്കും, എന്നിരുന്നാലും പരമാവധി തിരിച്ചടക്കല്‍ കാലാവധി 10 വര്‍ഷം ആണ്. ഇതുകൊണ്ട് കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത തകരാതെ ചെറിയ തോതില്‍ തിരിച്ചടവ് നടത്തി മുന്നോട്ട് പോകാനാവുന്നു.