image

18 Jan 2022 12:01 AM GMT

Banking

സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എത്ര നികുതി അടക്കണം

സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എത്ര നികുതി അടക്കണം
X

Summary

മറ്റ് മേഖലകളെപോലെ സോഷ്യല്‍ മീഡിഡയും വരുമാന മേഖലയായി മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡയ ഇന്‍ഫ്ളുവന്‍സേഴ്സും നികുതി നല്‍കാന്‍ ബാധ്യസ്ഥരാണ്.


മറ്റ് മേഖലകളെപോലെ സോഷ്യല്‍ മീഡിഡയും വരുമാന മേഖലയായി മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡയ ഇന്‍ഫ്ളുവന്‍സേഴ്സും നികുതി നല്‍കാന്‍ ബാധ്യസ്ഥരാണ്....

മറ്റ് മേഖലകളെപോലെ സോഷ്യല്‍ മീഡിഡയും വരുമാന മേഖലയായി മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡയ ഇന്‍ഫ്ളുവന്‍സേഴ്സും നികുതി നല്‍കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് നികുതി അടയ്ക്കണമെന്ന് പറയുന്നതെന്ന് പലര്‍ക്കും അറിയില്ല. ചുരുങ്ങിയ കാലം കൊണ്ട് വലിയ വിഭാഗം ജനങ്ങളിലേയ്ക്കെത്താന്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആശയവിനിമയം, വിനോദം, ഷോപ്പിംങ്, എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങള്‍ക്കും ആളുകള്‍ സോഷ്യല്‍ മീഡിയയെയാണ് ആശ്രയിക്കുന്നത്. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും സോഷ്യല്‍ മീഡിയ പരിഹാരം നല്‍കുന്നതിനാല്‍ ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്നവര്‍ നല്‍കുന്ന പ്രചാരം ആളുകളെ പെട്ടെന്ന് സ്വാധീനിക്കുന്നു.

ടാര്‍ഗറ്റ് പ്രേക്ഷകരിലേക്ക് ഒരു കാര്യത്തെക്കുറിച്ച് പെട്ടെന്ന് അവബോധം ഉണ്ടാക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സിന് കഴിയുന്നു. ഫേസ്ബുക്ക് , യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ ഒട്ടനവധി ആളുകളെ ഫോളോവേഴ്സാക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവേഴ്സിന് കഴിയുന്നു. പണം സമ്പാദിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നികുതി ചുമത്തുന്നത് പോലെ സോഷ്യല്‍ മീഡിയ
ഇന്‍ഫ്ളുവേഴ്സില്‍ നിന്നും നികുതി ചുമത്തുന്നുണ്ട്. കമ്പനികളിലോ മറ്റു സ്ഥാപനങ്ങളിലോ ജോലി ചെയ്യാത്ത ആളുകളെ സ്വയം തൊഴില്‍ ചെയ്യുന്നവരായോ ബിസിനസുകാരായോ കണക്കാക്കുന്നു. ആദായ നികുതിക്ക് വിധേയമായ കമ്പനി വരുമാനമായാണ് ആദായ വകുപ്പ് ഇത്തരം ആളുകളുടെ വരുമാനത്തെ കണക്കാക്കുന്നത്.

യൂട്യൂബ് പ്രോഗ്രാം, ബ്ലോഗുകള്‍, ഡിസ്പ്ലെ പരസ്യങ്ങള്‍, ബ്രാന്‍ഡ് അംബാസിഡര്‍, ഉല്‍പ്പന്നതിന്റെ പ്രമോഷന്‍, ചിത്രങ്ങള്‍ വീഡിയോകള്‍ എന്നിവയുടെ വിതരണം, ഡിജിറ്റല്‍ കോഴ്സ്, സബ്സ്‌ക്രിപ്ഷനുകള്‍ , ഇ- ബുക്ക്, പോഡ് കാസറ്റ്, വെബ് ബ്ളോഗ് തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെ ആദായ നികുതിയില്‍ ഉള്‍പ്പെടുത്തുന്നു.

ഇന്‍ഫ്ളുവന്‍സേഴിസിന്റെ വരുമാനത്തില്‍, ബിസിനസിന്റെ ലാഭവും നഷ്ടവും എന്നതിന്റെ അടിസ്ഥാനത്തിലാണ് നികുതി ഈടാക്കുന്നത്. ഇന്‍ഡിവിജ്വല്‍ ഇന്‍ഫ്ളുവേഴ്സിന്റെ വരുമാനം നിലവില്‍ സ്ലാബ് നിരക്കിലാണ് കണക്കാക്കുന്നത്. സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടിയിയിലധികം വരുമാനം ഉണ്ടാക്കുന്ന ഇന്‍ഫ്ളുവനസേഴ്സാണെങ്കില്‍ ഓഡിറ്റിന് വിധേയമാകണം. ആദായ നികുതി നിയമ പ്രകാരം ഇന്‍ഫ്ളുവന്‍സോഴ്സിന് ടി ഡി എസ് ബാധകമാണ്. ഇത് കണക്കാക്കുന്നത് പണമിടപാടിന്റെ അടിസ്ഥാനത്തിലാണ്.

ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് (ജി എസ് ടി) ആക്ട് പ്രകാരം യൂ ട്യൂബേഴ്സ് ഇന്‍ഫ്‌ളുവന്‌സേഴ്സ്, ബ്ലോഗേഴ്സ് എന്നിവരെ ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറുന്നവരായാണ് കണക്കാക്കിയിരിക്കുന്നത്. ഒരുവര്‍ഷം 20 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള ഇന്‍ഫ്‌ളുവെന്‍സേഴ്‌സിന് ജി എസ് ടി നമ്പര്‍ നിര്ബന്ധമാണ്. അവര്‍ 18 ശതമാനം ജി.എസ്.ടി അടക്കണം.

എന്നാല്‍ ബിസിനസ് ചിലവുകള്‍ വരുമാനത്തില്‍ നിന്ന് കുറക്കാന്‍ അവര്‍ക്കു സാധിക്കും. ഉദാഹരണത്തിന് ക്യാമറ ചിലവുകള്‍, സോഫ്റ്റ്വെയര്‍ ലൈസന്‍സ് ഫീസ്, ഇന്റര്‍നെറ്റ്, ഓഫീസ് വാടക, യാത്ര ചിലവുകള്‍ എന്നിങ്ങനെ പലതും ബിസിനസ് ചിലവുകളായി കണക്കാക്കാം.