image

21 Jan 2022 4:47 AM GMT

Technology

ഐഫോൺ ആണോ? ടൈപ്പിങ്ങിന് ഇനി ശബ്‌ദം മതി

Aswathi Kunnoth

ഐഫോൺ  ആണോ? ടൈപ്പിങ്ങിന് ഇനി ശബ്‌ദം മതി
X

Summary

ഐഫോൺ ഉപഭോക്താക്കളിൽ പലർക്കും ഫോണിലെ ഫീച്ചറുകളെ കുറിച്ച് മിതമായ ധാരണ മാത്രമെ ഉണ്ടാകാറുള്ളൂ. ഒന്നു മിണ്ടിയാൽ ഐ ഫോണിലെ വോയിസ് അസിസ്റ്റന്റ് ആയ 'സിരി' നിങ്ങൾ പറയുന്നതിന് കാതോർക്കുന്നുണ്ടാകും. ഈയൊരു ഫീച്ചർ പൊതുവെ ആർക്കും പരിചയപ്പെടുത്തി കൊടുക്കേണ്ട കാര്യമില്ല. എന്നാൽ പലർക്കും അറിയാത്ത മറ്റനേകം ഫീച്ചറുകൾ ഈ കേമനിലുണ്ട്. അതിലൊന്നാണ് '‍ഡിക്റ്റേഷൻ' ടൂൾ. ടൈപ്പിങ് നിങ്ങൾക്കൊരു ബുദ്ധിമുട്ടാണെങ്കിൽ '‍ഡിക്റ്റേഷൻ ടൂൾ' ഒരനു​ഗ്രഹമാണ്. 'ഡിക്റ്റേഷൻ ടൂൾ' നിങ്ങളുടെ ശബ്‌ദം ഉപയോ​ഗിച്ച് കമ്പ്യൂട്ടറിൽ എവിടെയും ടൈപ്പ് ചെയ്യാൻ സഹായിക്കുന്നു. 'സിരി'ക്ക് […]


ഐഫോൺ ഉപഭോക്താക്കളിൽ പലർക്കും ഫോണിലെ ഫീച്ചറുകളെ കുറിച്ച് മിതമായ ധാരണ മാത്രമെ ഉണ്ടാകാറുള്ളൂ. ഒന്നു മിണ്ടിയാൽ ഐ ഫോണിലെ വോയിസ് അസിസ്റ്റന്റ് ആയ 'സിരി' നിങ്ങൾ പറയുന്നതിന് കാതോർക്കുന്നുണ്ടാകും. ഈയൊരു ഫീച്ചർ പൊതുവെ ആർക്കും പരിചയപ്പെടുത്തി കൊടുക്കേണ്ട കാര്യമില്ല. എന്നാൽ പലർക്കും അറിയാത്ത മറ്റനേകം ഫീച്ചറുകൾ ഈ കേമനിലുണ്ട്. അതിലൊന്നാണ് '‍ഡിക്റ്റേഷൻ' ടൂൾ.

ടൈപ്പിങ് നിങ്ങൾക്കൊരു ബുദ്ധിമുട്ടാണെങ്കിൽ '‍ഡിക്റ്റേഷൻ ടൂൾ' ഒരനു​ഗ്രഹമാണ്. 'ഡിക്റ്റേഷൻ ടൂൾ' നിങ്ങളുടെ ശബ്‌ദം ഉപയോ​ഗിച്ച് കമ്പ്യൂട്ടറിൽ എവിടെയും ടൈപ്പ് ചെയ്യാൻ സഹായിക്കുന്നു. 'സിരി'ക്ക് ഇത് ചെയ്യാൻ കഴിയില്ല. ഇ-മെയിൽ, മെസെ​ജിങ് പോലുള്ള നേറ്റീവ് ആപ്ലിക്കേഷനുകളിൽ മാത്രമേ സിരി മികച്ച രീതിയിൽ പ്രവർത്തിക്കുന്നുള്ളൂ.

എന്നാൽ തേഡ് പാർട്ടി (third party) ആപ്പുകൾക്ക്‌ സിരി ഉപയോ​ഗിക്കാൻ കഴിയില്ല. ഇവിടെയാണ് 'ഡിക്റ്റേഷൻ ടൂൾ' വേറിട്ടു നിൽക്കുന്നത്. നിങ്ങളുടെ മാക്-ലെ ഏത് ആപ്പിലും സേവനത്തിലും ഡിക്റ്റേഷൻ പ്രവർത്തിക്കുന്നു. ശബ്ദം മാത്രമുപയോ​ഗിച്ച് മൈക്രോസോഫ്റ്റ് വേർഡിൽ നിങ്ങൾക്കൊരു ഉപന്യാസമെഴുതാം. അതുമല്ലെങ്കിൽ ഫേസ്​ബുക്കിൽ വന്ന സന്ദേശത്തിന് മറുപടി നൽകാം, യു ട്യൂബിൽ ഒരു അഭിപ്രായം രേഖപ്പെടുത്താം, ഇതിനായി നിങ്ങളുടെ ശബ്ദം മാത്രം മതി.

എങ്ങനെ ആക്ടിവേറ്റ് ചെയ്യാം

നിങ്ങളുടെ ഐ ഫോൺ സ്ക്രീനിന്റെ മുകളിലുള്ള മെനു ബാറിൽ നിന്നാണ് ഡിക്റ്റേഷൻ മെനു തിര‍ഞ്ഞെടുക്കേണ്ടത്

  1. ടൂൾ ആരംഭിക്കുന്നതിന്, നിങ്ങളുടെ ഇഷ്ടാനുസൃത ആപ്ലിക്കേഷൻ തുറക്കുക- ഒരു ഇമെയിൽ അല്ലെങ്കിൽ വേഡ് പ്രോസസർ എന്തുമാവട്ടെ- എവിടെയാണോ ടെക്സ്റ്റ് ഇൻപുട്ട് ചെയ്യാൻ ആഗ്രഹിക്കുന്നത് അവിടെ ക്ലിക്ക് ചെയ്യുക.
  2. അടുത്തതായി, മെനു ബാറിലേക്ക് നാവിഗേറ്റ് ചെയ്ത് എഡിറ്റ് > ഡിക്റ്റേഷൻ ആരംഭിക്കുക എന്നത് ക്ലിക്കുചെയ്യുക. ചെയ്താലുടൻ, നിങ്ങളുടെ കഴ്‌സറിനു (curser) അടുത്ത് ഒരു ചെറിയ മൈക്രോഫോൺ ഐക്കൺ ദൃശ്യമാകും. സംസാരിക്കുമ്പോൾ, മൈക്രോഫോണിലെ വോളിയം നിയന്ത്രണം മുകളിലേക്കും താഴേക്കും പോകുന്നത് കാണാം. ഇത് ശബ്ദത്തിന്റെ ശക്തിയെയാണ് സൂചിപ്പിക്കുന്നത്. സംസാരിച്ചതിന് ശേഷം, കഴ്‌സർ ഉള്ള സ്ഥലത്ത് വരുന്ന വാചകവും കാണാൻ കഴിയും.
  3. ഡിക്‌റ്റേറ്റ് ചെയ്തുകഴിഞ്ഞാൽ, ‍‍ഡൺ ബട്ടൺ ക്ലിക്ക് ചെയ്യുക.

അപ്പോൾ ഡിക്റ്റേഷൻ ടൂളുപയോ​ഗിച്ച് ടൈപ്പ് ചെയ്യാനുള്ളത് ഇനി പറഞ്ഞു തുടങ്ങിക്കോളൂ. സം​ഗതി റെ‍‍ഡി, സമയവും ലാഭം.