image

24 Jan 2022 5:56 AM GMT

Market

ഓഹരി ഇടപാടുകളിൽ നൽകേണ്ട നികുതികൾ ഏതൊക്കെ?

MyFin Desk

ഓഹരി ഇടപാടുകളിൽ നൽകേണ്ട നികുതികൾ ഏതൊക്കെ?
X

Summary

ഓഹരി വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ, വാങ്ങുകയോ ചെയ്യുമ്പോള്‍നല്‍കേണ്ട പ്രധാന നികുതിയാണ് ഓഹരി കൈമാറ്റ നികുതി (Securities Transaction Tax-STT). ഇത് ഉറവിടത്തില്‍ തന്നെ ചുമത്തപ്പെടുന്ന നികുതികളുടെ ഗണത്തില്‍പെടുന്നു (tax deducted at source). ഓഹരികള്‍, ഓഹരി അധിഷ്ഠിത മ്യൂച്ചല്‍ഫണ്ടുകള്‍ (equity-oriented MFs), ഡെറിവേറ്റീവുകള്‍, ബോണ്ടുകള്‍, ഡിബഞ്ചറുകള്‍, ഫ്യൂച്ചേഴ്സ് & ഓപ്ഷന്‍സ്, ഐ പി ഒ യില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ലിസ്റ്റു ചെയ്യാത്ത പ്രമോട്ടര്‍ ഓഹരികള്‍ എന്നിവയിലുള്ള ഇടപാടുകളെല്ലാം നികുതിയ്ക്കു വിധേയമാണ്. ഓഹരിയിടപാട് നടക്കുന്ന തുകയുടെ മേലാണ് എസ് […]


ഓഹരി വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ, വാങ്ങുകയോ ചെയ്യുമ്പോള്‍നല്‍കേണ്ട പ്രധാന നികുതിയാണ് ഓഹരി കൈമാറ്റ നികുതി (Securities Transaction Tax-STT)....

ഓഹരി വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ, വാങ്ങുകയോ ചെയ്യുമ്പോള്‍
നല്‍കേണ്ട പ്രധാന നികുതിയാണ് ഓഹരി കൈമാറ്റ നികുതി (Securities Transaction Tax-STT). ഇത് ഉറവിടത്തില്‍ തന്നെ ചുമത്തപ്പെടുന്ന നികുതികളുടെ ഗണത്തില്‍പെടുന്നു (tax deducted at source). ഓഹരികള്‍, ഓഹരി അധിഷ്ഠിത മ്യൂച്ചല്‍ഫണ്ടുകള്‍ (equity-oriented MFs), ഡെറിവേറ്റീവുകള്‍, ബോണ്ടുകള്‍, ഡിബഞ്ചറുകള്‍, ഫ്യൂച്ചേഴ്സ് & ഓപ്ഷന്‍സ്, ഐ പി ഒ യില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ലിസ്റ്റു ചെയ്യാത്ത പ്രമോട്ടര്‍ ഓഹരികള്‍ എന്നിവയിലുള്ള ഇടപാടുകളെല്ലാം നികുതിയ്ക്കു വിധേയമാണ്. ഓഹരിയിടപാട് നടക്കുന്ന തുകയുടെ മേലാണ് എസ് ടി ടി നല്‍കേണ്ടത്.

എസ് ടി ടി യുടെ നിരക്ക് ഉല്‍പ്പന്നത്തിന്റെ സ്വഭാവമനുസരിച്ചും
(ഉദാഹരണമായി, ഓഹരിയാണോ ഡെറിവേറ്റീവാണോ കൈമാറ്റം ചെയ്യപ്പെടുന്നത്)
വില്‍ക്കുകയാണോ, വാങ്ങുകയാണോ എന്നതനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും.
ചില ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ നികുതി നല്‍കേണ്ടതില്ല. എന്നാല്‍
വില്‍ക്കുമ്പോള്‍ നല്‍കേണ്ടി വരും. ഓഹരി ഇടപാടിലൂടെ നഷ്ടമാണോ, ലാഭമാണോ
നേടിയത് എന്ന് കണക്കിലെടുക്കാതെ ആ ഇടപാടിന് എസ് ടി ടി നല്‍കേണ്ടി വരും.

ഓഹരി വ്യാപാരത്തില്‍ നിന്നുണ്ടാകുന്ന നേട്ടത്തിന് (ലാഭത്തിന്) മൂലധന നേട്ട
നികുതി (Capital Gains Tax) നല്‍കണം. ഇതിനെ ഹ്രസ്വകാല മൂലധന
നേട്ടമെന്നും (Short-term Capital Gains), ദീര്‍ഘകാല മൂലധന നേട്ടമെന്നും (Long-term
Capital Gains) രണ്ടായി തരംതിരിക്കാം. ഓഹരികള്‍ വാങ്ങി ഒരു വര്‍ഷത്തിനുള്ളില്‍
വിറ്റാല്‍ അതില്‍ നിന്നുമുള്ള ലാഭം ഹ്രസ്വകാല മൂലധന നേട്ട വിഭാഗത്തില്‍ പെടും. ഒരു വര്‍ഷത്തിനു ശേഷമുള്ള ഇടപാടുകള്‍ക്ക് ദീര്‍ഘകാല മൂലധന നേട്ട ആവും ബാധകമാവുക.

എല്ലാറ്റിനുമുപരി, ജി എസ് ടി, സെബി ഫീസ്, ട്രാൻസാക്ഷൻ ടാക്സ്, സ്റ്റാംപ് ഡ്യൂട്ടി (ഇത് സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടും) എന്നിവയും നൽകണം.