image

27 Jan 2022 8:57 PM GMT

Market

ഉയര്‍ച്ച താഴ്ചകളറിയാൻ കാന്‍ഡില്‍ സ്റ്റിക്ക്

MyFin Desk

ഉയര്‍ച്ച താഴ്ചകളറിയാൻ കാന്‍ഡില്‍ സ്റ്റിക്ക്
X

Summary

നൂറുകണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജപ്പാനിലെ വ്യാപാരികളാണ് വിപണിവിലയും വേഗതയും ട്രാക്ക് ചെയ്യുന്നതിനായി ഈ ആശയം ഉപയോഗിച്ചത്.


വിപണി വിശകലനത്തിനുപയോഗിക്കുന്ന വിലകളുടെ ഒരു സാങ്കേതിക ചാര്‍ട്ടാണ് കാന്‍ഡില്‍ സ്റ്റിക്ക്. ഇതിലൂടെ ഒരു സെക്യൂരിറ്റിയുടെ നിശ്ചിത കാലയളവിലെ വിപണിയിലെ ഉയര്‍ച്ച താഴ്ച്ചകളും, ഓപ്പണ്‍-ക്ലോസിംഗ് വിലകളും പ്രദര്‍ശിപ്പിക്കുന്നു. നൂറുകണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജപ്പാനിലെ വ്യാപാരികളാണ് വിപണിവിലയും വേഗതയും ട്രാക്ക് ചെയ്യുന്നതിനായി ഈ ആശയം ഉപയോഗിച്ചത്.

കാന്‍ഡില്‍ സ്റ്റിക്കിന്റെ കട്ടിയുള്ള ഭാഗത്തെ 'റിയല്‍ ബോഡി' എന്നു പറയുന്നു. ക്ലോസിംഗ് വില ഓപ്പണിംഗ് വിലയെക്കാള്‍ കൂടുതലാണോ കുറവാണോ എന്ന് റിയല്‍ ബോഡി (real body) യുടെ നിറവ്യത്യാസത്തിലൂടെ മനസിലാക്കാം. അതായത് ഈ രണ്ട് വിലകള്‍ തമ്മിലുള്ള വ്യത്യാസം ഇതിലൂടെ മനസിലാക്കാം. ക്ലോസിംഗ് വില താഴ്ന്നതാണെങ്കില്‍ കറുപ്പ്/ ചുവപ്പ് നിറങ്ങളിലും, ഉയര്‍ന്നതാണെങ്കില്‍ വെള്ള/പച്ച നിറങ്ങളിലും റിയല്‍ ബോഡി കാണാം.

റിയല്‍ ബോഡി യുടെ ഉയര്‍ന്ന ഭാഗവും, താഴ്ന്ന ഭാഗവും, ഓഹരി വിലയുടെ ഉയര്‍ച്ച താഴ്ച്ചകള്‍ക്ക് അനുസൃതമായി, ഓപ്പണിംങ് / ക്ലോസിംങ് വിലകള്‍ കാണിക്കും. ഏറ്റവും
മുകളിലത്തെ പോയിന്റ് അന്നത്തെ ഉയര്‍ന്ന വിലയെ കാണിക്കുന്നു. ഏറ്റവും താഴ്ന്ന പോയിന്റ് അന്നത്തെ താഴ്ന്ന വിലയെ സൂചിപ്പിക്കുന്നു.