image

28 Jan 2022 2:53 AM IST

Market

ഹിഡൻ വാല്യൂ/വാല്യൂ അൺലോക്കിങ് എന്താണെന്നറിയണ്ടേ?

MyFin Desk

ഹിഡൻ വാല്യൂ/വാല്യൂ അൺലോക്കിങ് എന്താണെന്നറിയണ്ടേ?
X

Summary

ഒരു കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ പ്രതിഫലിക്കാത്ത, മറഞ്ഞിരിക്കുന്ന മൂല്യങ്ങളെയാണ് ഹിഡൻ വാല്യൂസ് എന്നു പറയുന്നത്.


ഒരു കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ പ്രതിഫലിക്കാത്ത, മറഞ്ഞിരിക്കുന്ന മൂല്യങ്ങളെയാണ് ഹിഡൻ വാല്യൂസ് എന്നു പറയുന്നത്. വിലയേറിയ ഇത്തരം...

ഒരു കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ പ്രതിഫലിക്കാത്ത, മറഞ്ഞിരിക്കുന്ന മൂല്യങ്ങളെയാണ് ഹിഡൻ വാല്യൂസ് എന്നു പറയുന്നത്. വിലയേറിയ ഇത്തരം ആസ്തികള്‍ മറഞ്ഞിരിക്കുന്നതിനാല്‍ അവ കമ്പനിയുടെ നിലവിലെ ഓഹരി വിലയിലും പ്രതിഫലിക്കുന്നില്ല.

റിയല്‍ എസ്റ്റേറ്റ്, പ്രകൃതി വിഭവങ്ങള്‍ എന്നിവയെല്ലാം ഇത്തരം മൂല്യങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഇവ കണ്ടെത്തുന്ന നിക്ഷേപകര്‍ക്ക് മൂലധന നേട്ടം കൈവരിക്കാന്‍ സാധിക്കും (value unlocking). കൂടാതെ ഇവ ലാഭം വര്‍ധിപ്പിക്കുകയും, പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുകയും, ഓഹരി വില ഉയര്‍ത്തുകയും ചെയ്യുന്നു. കമ്പനിയുടെ കണക്കുകളില്‍ പ്രതിപാദിച്ചിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ മൂല്യം ഇവയ്ക്കുണ്ടാകും.

ഇവയുടെ ന്യായ വിപണി വില (fair market value) ബുക്ക് വാല്യുവിനെക്കാള്‍ ഉയര്‍ന്നതായിരിക്കും. ഇവയെ കണ്ടെത്തുന്നത് കമ്പനിയുടെ വരുമാനം ഉയര്‍ത്തുവാന്‍ സഹായകരമാകും. ഉദാഹരണമായി, ഒരു ഫാക്ടറിയുടെ പ്രധാന കോമ്പൗണ്ടിനു പുറത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലം റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി ചേര്‍ന്ന് ഭവന സമുച്ചയ നിര്‍മാണത്തിനോ, വാണിജ്യ സ്ഥാപനങ്ങളുടെ നിര്‍മാണത്തിനോ ഉപയോഗിക്കാം.

ഈ സ്ഥലത്തിന്റെ വില കമ്പിനിയുടെ ബാലന്‍സ് ഷീറ്റില്‍ വളരെ കുറവായിരിക്കും. എന്നാല്‍ ഇതിന്റെ ഫലപ്രദമായ ഉപയോഗത്തിലൂടെ കമ്പിനിയ്ക്ക് വലിയൊരു വരുമാനം ലഭിക്കുന്നു.