image

28 Jan 2022 3:09 AM IST

Market

റിട്ടേണ്‍ ഓണ്‍ ക്യാപിറ്റല്‍ എംപ്ലോയ്ഡ് എന്നാൽ എന്ത്?

MyFin Desk

റിട്ടേണ്‍ ഓണ്‍ ക്യാപിറ്റല്‍ എംപ്ലോയ്ഡ് എന്നാൽ എന്ത്?
X

Summary

ഒരു കമ്പനിയുടെ ലാഭക്ഷമതയും (profitability), മൂലധന കാര്യക്ഷമതയും (capital efficiency) വിലയിരുത്താന്‍ ഉപയോഗിക്കുന്ന ഒരു സാമ്പത്തിക അനുപാതമാണ് റിട്ടേണ്‍ ഓണ്‍ ക്യാപിറ്റല്‍ എംപ്ലോയ്ഡ് (ROCE). ഇതിലൂടെ ഒരു കമ്പനി അതിന്റെ മൂലധനത്തില്‍ നിന്നും എത്ര ലാഭം ഉണ്ടാക്കുന്നുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും. കമ്പനിയുടെ ഓഹരി ഉടമകളുടെ ഇക്വിറ്റിയുമായി ബന്ധപ്പെട്ട ലാഭക്ഷമതയെ മാത്രം വിശകലനം ചെയ്യുന്ന റിട്ടേണ്‍ ഓണ്‍ ഇക്വിറ്റിയില്‍ (ROE) നിന്നും വ്യത്യസ്തമായി, ROCE കടവും, ഇക്വിറ്റിയും പരിഗണിക്കുന്നു. ഇതില്‍ നിന്നുള്ള വരുമാനം മികച്ച ലാഭക്ഷമതാ അനുപാതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. […]


ഒരു കമ്പനിയുടെ ലാഭക്ഷമതയും (profitability), മൂലധന കാര്യക്ഷമതയും (capital efficiency) വിലയിരുത്താന്‍ ഉപയോഗിക്കുന്ന ഒരു സാമ്പത്തിക അനുപാതമാണ് റിട്ടേണ്‍...

ഒരു കമ്പനിയുടെ ലാഭക്ഷമതയും (profitability), മൂലധന കാര്യക്ഷമതയും (capital efficiency) വിലയിരുത്താന്‍ ഉപയോഗിക്കുന്ന ഒരു സാമ്പത്തിക അനുപാതമാണ് റിട്ടേണ്‍ ഓണ്‍ ക്യാപിറ്റല്‍ എംപ്ലോയ്ഡ് (ROCE). ഇതിലൂടെ ഒരു കമ്പനി അതിന്റെ മൂലധനത്തില്‍ നിന്നും എത്ര ലാഭം ഉണ്ടാക്കുന്നുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും. കമ്പനിയുടെ ഓഹരി ഉടമകളുടെ ഇക്വിറ്റിയുമായി ബന്ധപ്പെട്ട ലാഭക്ഷമതയെ മാത്രം വിശകലനം ചെയ്യുന്ന റിട്ടേണ്‍ ഓണ്‍ ഇക്വിറ്റിയില്‍ (ROE) നിന്നും വ്യത്യസ്തമായി, ROCE കടവും, ഇക്വിറ്റിയും പരിഗണിക്കുന്നു. ഇതില്‍ നിന്നുള്ള വരുമാനം മികച്ച ലാഭക്ഷമതാ അനുപാതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒരു കമ്പനി നിക്ഷേപിക്കാന്‍ അനുയോജ്യമാണോ അല്ലയോ എന്ന് നിര്‍ണയിക്കാന്‍ നിക്ഷേപകര്‍ ഇത് ഉപയോഗിക്കുന്നു.

ആര്‍ ഒ സി ഇ കണക്കാക്കാനായി ഉപയോഗിക്കുന്ന രണ്ട് ഘടകങ്ങളാണ് പലിശയ്ക്കും നികുതിയ്ക്കും മുമ്പുള്ള വരുമാനവും (Earnings Before Interest and Tax-EBIT), മൂലധനവും (Capital Employed). മൊത്തം ആസ്തികളില്‍ നിന്ന് നിലവിലെ ബാധ്യതകള്‍ കുറയ്ക്കുന്നതിലൂടെയാണ് മൂലധനം കണ്ടെത്തുന്നത്. അപ്പോള്‍ ആര്‍ ഒ സി ഇ കണ്ടെത്താനായിഎബിറ്റ് നെ മൂലധനം കൊണ്ട് ഹരിച്ചാല്‍ മതി.

 

Tags: