image

28 Jan 2022 6:02 AM IST

Stock Market Updates

ഷോര്‍ട്ട് സെല്ലിങ്ങിൽ നിങ്ങൾ വിരുതനാണോ?

MyFin Desk

ഷോര്‍ട്ട് സെല്ലിങ്ങിൽ നിങ്ങൾ വിരുതനാണോ?
X

Summary

വ്യാപാരികള്‍ കടം വാങ്ങിയ ഓഹരികള്‍ വിപണിയില്‍ വിറ്റ് ലാഭമെടുക്കുന്ന രീതിയാണ് ഷോര്‍ട്ട് സെല്ലിംഗ് (Short-selling). ഇതിന്റെ ആദ്യ പടി, വില കുറയാന്‍ സാധ്യതയുള്ള ഓഹരികള്‍ കണ്ടെത്തലാണ്. ഇത് വളരെ രഹസ്യമായാണ് അവര്‍ കണ്ടെത്തുന്നത്. കാരണം, ഷോര്‍ട്ട് സെല്ലിംഗ് നടക്കാനിടയുണ്ട് എന്ന് മറ്റു വ്യാപാരികള്‍ മനസിലാക്കിയാല്‍ അവര്‍ അതിനെതിരെ നീങ്ങാനിടയുണ്ട്. അത് കണ്ടെത്തിക്കഴിഞ്ഞാല്‍ മറ്റുള്ള വ്യാപാരികളില്‍ നിന്നും/ നിക്ഷേപകരില്‍ നിന്നും അവ കടമായി സ്വീകരിച്ച് അന്നത്തെ വിപണിവിലയ്ക്ക് വാങ്ങാന്‍ തയ്യാറുള്ളവര്‍ക്ക് വില്‍ക്കുന്നു. അപ്പോള്‍ ഈ ഓഹരികളുടെ വില സാവധാനം […]


വ്യാപാരികള്‍ കടം വാങ്ങിയ ഓഹരികള്‍ വിപണിയില്‍ വിറ്റ് ലാഭമെടുക്കുന്ന രീതിയാണ് ഷോര്‍ട്ട് സെല്ലിംഗ് (Short-selling). ഇതിന്റെ ആദ്യ പടി, വില കുറയാന്‍...

വ്യാപാരികള്‍ കടം വാങ്ങിയ ഓഹരികള്‍ വിപണിയില്‍ വിറ്റ് ലാഭമെടുക്കുന്ന രീതിയാണ് ഷോര്‍ട്ട് സെല്ലിംഗ് (Short-selling). ഇതിന്റെ ആദ്യ പടി, വില കുറയാന്‍ സാധ്യതയുള്ള ഓഹരികള്‍ കണ്ടെത്തലാണ്. ഇത് വളരെ രഹസ്യമായാണ് അവര്‍ കണ്ടെത്തുന്നത്. കാരണം, ഷോര്‍ട്ട് സെല്ലിംഗ് നടക്കാനിടയുണ്ട് എന്ന് മറ്റു വ്യാപാരികള്‍ മനസിലാക്കിയാല്‍ അവര്‍ അതിനെതിരെ നീങ്ങാനിടയുണ്ട്. അത് കണ്ടെത്തിക്കഴിഞ്ഞാല്‍ മറ്റുള്ള വ്യാപാരികളില്‍ നിന്നും/ നിക്ഷേപകരില്‍ നിന്നും അവ കടമായി സ്വീകരിച്ച് അന്നത്തെ വിപണിവിലയ്ക്ക് വാങ്ങാന്‍ തയ്യാറുള്ളവര്‍ക്ക് വില്‍ക്കുന്നു.

അപ്പോള്‍ ഈ ഓഹരികളുടെ വില സാവധാനം ഇടിയാന്‍ തുടങ്ങും. കുറെ മണിക്കൂറുകള്‍ക്കു ശേഷം, വില കുറഞ്ഞ അതേ ഓഹരികള്‍ വ്യാപാരി വാങ്ങി കടം തന്നവര്‍ക്ക് തിരിച്ചു നല്‍കുന്നു. കൂടാതെ ഒരു മാര്‍ജിന്‍ തുകയും നല്‍കണം. താരതമ്യേന ഉയര്‍ന്ന വിലയ്ക്ക് വിറ്റ്, കുറഞ്ഞ വിലയ്ക്ക് തിരികെ വാങ്ങി ലാഭമെടുക്കുന്ന ഈ പ്രക്രിയയാണ് ഷോര്‍ട്ട് സെല്ലിംഗ്.

വളരെ പരിചയ സമ്പന്നരായ വ്യാപാരികളാണ് ഇതില്‍ ഏര്‍പ്പെടുന്നത്. വന്‍ അപകട സാധ്യത ഇതില്‍ നിലനില്‍ക്കുന്നു. ഓഹരികളുടെ വില ഉയര്‍ന്നാല്‍, ഉയര്‍ന്ന വിലയ്ക്ക് വിപണിയില്‍ നിന്നു വാങ്ങി ഓഹരി കടം നല്‍കിയ ബ്രോക്കര്‍ക്ക്/ ഡീലര്‍ക്ക് തിരിച്ചു കൊടുക്കേണ്ടി വരും. ഇത് നഷ്ടത്തിനിടയാക്കും. ഉദാഹരണമായി, ഓഹരികള്‍ ഷോര്‍ട്ട് സെല്ലിംഗിന് ഉപയോഗിക്കുന്നുവെന്ന് ഏതെങ്കിലും കമ്പനികള്‍ മനസിലാക്കിയാല്‍ അവര്‍ മറ്റ് ബ്രോക്കര്‍മാരിലൂടെ അവരുടെ ഓഹരികള്‍ ഉയര്‍ന്ന വിലയ്ക്ക് സമാഹരിക്കാന്‍ ശ്രമിയ്ക്കും. വിപണിയിലെ വിലത്തകര്‍ച്ച ഒഴിവാക്കാനുള്ള ഇടപെടലാണിത്.

ഓഹരി വിപണിയില്‍ 'short' എന്നു പറയുന്നത്, ആ ഓഹരിയ്ക്ക്/ ആസ്തിയ്ക്ക് വില കുറയാന്‍ സാധ്യതയുണ്ട് എന്ന സങ്കല്‍പ്പത്തില്‍ നടത്തുന്ന നീക്കത്തെയാണ്. 'ലോംഗ്' എന്നു പറഞ്ഞാല്‍ തന്റെ കൈവശമുള്ള ഓഹരി/ ആസ്തി വില ഉയരാനാണ് സാധ്യത എന്ന് സങ്കല്‍പ്പിക്കുന്നു. അതിനാല്‍ ഉടന്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല.