image

29 Jan 2022 12:06 AM GMT

IPO

ഗ്രീന്‍ ഷൂ ഓപ്ഷന്‍ എന്നാൽ എന്ത്?

MyFin Desk

ഗ്രീന്‍ ഷൂ ഓപ്ഷന്‍ എന്നാൽ എന്ത്?
X

Summary

ഓഹരികളുടെ ഡിമാന്‍ഡ് വര്‍ധിക്കുകയും, ഓഫര്‍ പ്രൈസിനെക്കാള്‍ വളരെ ഉയര്‍ന്ന വിലയില്‍ വ്യാപാരം നടക്കുകയും ചെയ്യുമ്പോഴാണ് ഗ്രീന്‍ ഷൂ ഓപ്ഷന്‍ ഉപയോഗിക്കുന്നത്.


പ്രശസ്തമായ കമ്പിനികളുടെ ഐ പി ഒ കളില്‍ പലപ്പോഴും ലഭ്യമായ ഓഹരികളെക്കാള്‍ അധികമായി അപേക്ഷകള്‍ ലഭിക്കാറുണ്ട്. ഇതിനെ ഓവർ സബ്സ്ക്രിപ്ഷൻ എന്നാണ്...

 

പ്രശസ്തമായ കമ്പിനികളുടെ ഐ പി ഒ കളില്‍ പലപ്പോഴും ലഭ്യമായ ഓഹരികളെക്കാള്‍ അധികമായി അപേക്ഷകള്‍ ലഭിക്കാറുണ്ട്. ഇതിനെ ഓവർ സബ്സ്ക്രിപ്ഷൻ എന്നാണ് വിളിക്കുന്നത്. ഐ പി ഒ യ്ക്ക് ശേഷം ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ അധിക ഷെയറുകള്‍ ഇഷ്യൂ ചെയ്തുകൊണ്ടാണ് ഈ സാഹചര്യത്തെ പല കമ്പനികളും നേരിടുന്നത്. ഇതിനെയാണ് ഗ്രീന്‍ ഷൂ ഓപ്ഷന്‍ (Green Shoe Option) എന്നു പറയുന്നത്.

15% വരെ അധിക ഓഹരികള്‍ ഇത്തരത്തില്‍ പുറത്തിറക്കാന്‍ കമ്പനികള്‍ അണ്ടര്‍ റൈറ്റേഴ്‌സിനെ അനുവദിക്കാറുണ്ട്. ഇത് ഓവര്‍ അലോട്ട്‌മെന്റ് ഓപ്ഷന്‍ എന്നും അറിയപ്പെടുന്നു. ആദ്യമായി ഇതാരംഭിച്ചത് ഗ്രീന്‍ ഷൂ മാനുഫാക്ചറിംഗ് കമ്പിനിയാണ്. 'അണ്ടര്‍ റൈറ്റേഴ്‌സ്' എന്നാല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളും, ഇന്‍ഷുറന്‍സുകളും,സ്‌റ്റോക്ക് ബ്രോക്കര്‍മാരും ഉള്‍പ്പെടുന്നു.

ഓഹരികളുടെ ഡിമാന്‍ഡ് വര്‍ധിക്കുകയും, ഓഫര്‍ പ്രൈസിനെക്കാള്‍ വളരെ ഉയര്‍ന്ന വിലയില്‍ വ്യാപാരം നടക്കുകയും ചെയ്യുമ്പോഴാണ് ഗ്രീന്‍ ഷൂ ഓപ്ഷന്‍ ഉപയോഗിക്കുന്നത്. 2012 ല്‍ ഫേസ്ബുക് ഐ പി ഒ നടത്തിയപ്പോള്‍ ഓവര്‍ സബ്‌സ്‌ക്രിപ്ഷന്‍ മൂലം കൂടുതല്‍ ഷെയറുകള്‍ അനുവദിച്ചത് ഇതിന് ഉദാഹരണമാണ്.

അറിയപ്പെടുന്ന കമ്പിനികളില്‍ നിക്ഷേപം നടത്താന്‍ കൂടുതല്‍ നിക്ഷേപകര്‍ താല്‍പ്പര്യപ്പെടുന്നു. പലപ്പോഴും ഇത്തരം കമ്പിനികളുടെ ഐ പി ഒ കള്‍ നല്ല നേട്ടത്തില്‍ അവസാനിക്കുന്നു. കൂടാതെ, അനുവദിച്ചതിലും അധികമായി അപേക്ഷകള്‍ ലഭിക്കുന്നതിനാല്‍ അണ്ടര്‍ റൈറ്റേഴ്‌സ് കൂടുതല്‍ ഓഹരികളും അനുവദിക്കുന്നു.

ചില സന്ദര്‍ഭങ്ങളില്‍, ഐ പി ഒ യില്‍ നല്ല പ്രകടനം കാഴ്ച വെച്ച ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ മോശം പ്രകടനം നടത്തുന്നതായി കാണാം. അപ്പോള്‍ അണ്ടര്‍ റൈറ്റേഴ്‌സ് ഈ ഓഹരികള്‍ വിപണിയില്‍ നിന്ന് വന്‍തോതില്‍ വാങ്ങുകയും, അതിലൂടെ ഓഹരികളുടെ ലഭ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇത് വില ഉയരാന്‍ കാരണമാവുകയും ചെയ്യും. വില സ്ഥിരത (Price Stabilization) എന്ന ലക്ഷ്യം കൂടി ഇതിലൂടെ കൈവരിക്കുന്നുണ്ട്.