image

9 May 2025 8:56 PM IST

Banking

പൊതുമേഖലാ ബാങ്കുകൾക്ക് റെക്കോർഡ് നേട്ടം : 2025-ൽ ലാഭം 1.78 ലക്ഷം കോടി

MyFin Desk

പൊതുമേഖലാ ബാങ്കുകൾക്ക് റെക്കോർഡ് നേട്ടം : 2025-ൽ ലാഭം 1.78 ലക്ഷം കോടി
X

2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ റെക്കോർഡ് ലാഭം നേടി. ലാഭം 26 ശതമാനം ഉയർന്ന് ₹1.78 ലക്ഷം കോടിയായി. 2024 സാമ്പത്തിക വർഷത്തിൽ ഇത് ₹1.41 ലക്ഷം കോടിയായിരുന്നു. വാർഷിക അടിസ്ഥാനത്തിൽ ₹37,100 കോടിയുടെ വർധനവാണ് ബാങ്കുകൾ നേടിയെടുത്തത്. കൂടാതെ ഈ വർഷം 12 പൊതുമേഖലാ ബാങ്കുകളും ലാഭത്തിൽ വളർച്ച രേഖപ്പെടുത്തി.

എസ്‌ബി‌ഐക്കും പിഎൻബിക്കും മികച്ച നേട്ടം

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) 2025 സാമ്പത്തിക വർഷത്തിൽ ₹70,901 കോടി അറ്റാദായം നേടി. മുൻവർഷത്തേക്കാൾ 16 ശതമാനത്തോളം (₹61,077 കോടി) അധികവുമാണ് ഇത്. ഡൽഹി ആസ്ഥാനമായ പഞ്ചാബ് നാഷണൽ ബാങ്ക് (PNB) 102 ശതമാനത്തോളം വളർച്ച രേഖപ്പെടുത്തി ₹16,630 കോടി ലാഭം നേടി. പഞ്ചാബ് & സിന്ധ് ബാങ്ക് 71 ശതമാനത്തെ വളർച്ചയോടെ ₹1,016 കോടിയുടെ അറ്റാദായം നേടി.

മറ്റു പ്രധാന ബാങ്കുകളുടെയും നേട്ടം

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 48.4% വളർച്ച, ₹3,785 കോടി

യുകോ ബാങ്ക്: 47.8% വളർച്ച, ₹2,445 കോടി

ബാങ്ക് ഓഫ് ഇന്ത്യ: 45.9% വളർച്ച, ₹9,219 കോടി

ബാങ്ക് ഓഫ് മഹാരാഷ്ട്ര (പൂനെ): 36.1% വളർച്ച, ₹5,520 കോടി

ഇന്ത്യൻ ബാങ്ക് (ചെന്നൈ): 35.4% വളർച്ച, ₹10,918 കോടി