image

17 Feb 2023 12:12 PM GMT

Learn & Earn

ക്രെഡിറ്റ് സ്കോർ അറിയാൻ ഒരുപാട് തപ്പേണ്ട, 'ക്രെഡിറ്റ് പാസ്സുമായി' ബജാജ് ഫിൻസേർവ്

MyFin Desk

bajaj finserv credit pass know credit score
X

Summary

ക്രെഡിറ്റ് പാസ് അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് സ്കോർ എപ്പോൾ വേണമെങ്കിലും പരിശോധിക്കാം.



രാജ്യത്തെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിൻസേർവ് ലിമിറ്റഡ്, പ്രമുഖ ക്രെഡിറ് ഇൻഫർമേഷൻ കമ്പനിയായ ട്രാൻസ് യൂണിയൻ സിബിലുമായി കൈ കോർക്കുന്നു. കമ്പനിയുടെ ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്കോർ ഉടനടി അറിയുന്നതിനുള്ള 'ക്രെഡിറ്റ് പാസ്' സംവിധാനം അവതരിപ്പിക്കുന്നതിനാണ് ഈ പങ്കാളിത്തം.

ഏതൊരു ധനകാര്യ സ്ഥാപനവും വായ്പ നൽകുന്നതിന് മുൻപ് ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ അഥവാ വായ്പ തിരിച്ചടക്കുന്നതിനുള്ള അയാളുടെ ശേഷി പരിശോധിച്ചതിനു ശേഷം മാത്രമേ വായ്പ അനുവദിക്കാറുള്ളു.

ക്രെഡിറ്റ് പാസ് അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് സ്കോർ എപ്പോൾ വേണമെങ്കിലും പരിശോധിക്കാം. കൂടാതെ വായ്പ തിരിച്ചടവ്, എടുത്ത വായ്പയുടെ വിവരങ്ങൾ, മറ്റു വായ്പകളുടെ വിശദ വിവരങ്ങൾ മുതലായവയും ക്രെഡിറ്റ് പസ്സിലൂടെ അറിയാൻ സാധിക്കുന്നു.

ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് സ്‌കോർ സിമുലേറ്റർ പോലുള്ള സംവിധാനങ്ങളെ പ്രയോജനപ്പെടുത്താൻ കഴിയുന്നു. അത് ലോൺ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് എടുക്കുന്നതിന്റെ സാധ്യതകൾ മനസ്സിലാക്കാനും സഹായിക്കും.

ബജാജ് ഫിൻസെർവിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ക്രെഡിറ്റ് പാസ് സബ്സ്ക്രൈബ് ചെയ്യുന്നതിന് സാധിക്കും. പ്രതി വർഷം 99 രൂപയാണ് ക്രെഡിറ്റ് പാസിന്റെ ഫീസ്. പക്ഷെ ക്രെഡിറ്റ് സ്കോർ നിരന്തരം പരിശോധിക്കുന്നത് സ്കോറിനെ ബാധിക്കാം.