image

4 Jan 2023 11:55 AM GMT

Banking

നവംബറില്‍ വിതരണം ചെയ്ത കാര്‍ഷിക- അനുബന്ധ വായ്പ 16.31 ലക്ഷം കോടി രൂപയുടെ

MyFin Desk

fund disbursed micro small enterprises nov 2022 rbi data
X


സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കായി വാണിജ്യ ബാങ്കുകള്‍ നല്‍കിയ വായ്പ 2022 നവംബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 17.4 ശതമാനം വര്‍ധിച്ചു. 2021 നവംബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.6 ശതമാനത്തിന്റെ വളര്‍ച്ച മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആര്‍ബിഐ പുറത്തു വിട്ട വിവിധ മേഖലകളിലുള്ള ബാങ്കുകളുടെ വായ്പ വിതരണത്തെ കുറിച്ചുള്ള ഏറ്റവും പുതിയ പ്രതിമാസ ഡാറ്റയിലാണ് ഈ കണക്കുകള്‍ വ്യക്തമാകുന്നത്.

സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കായുള്ള വായ്പ 2021 നവംബറില്‍ റിപ്പോര്‍ട്ട് ചെയ്ത 12.41 ലക്ഷം കോടി രൂപയില്‍ നിന്ന് 14.57 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. തൊട്ടു മുന്‍പുള്ള ഒക്ടോബര്‍ മാസത്തില്‍ 14.30 ലക്ഷം കോടി രൂപയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പയും വാര്‍ഷികാടിസ്ഥാനത്തില്‍ 30.2 ശതമാനം വര്‍ധിച്ചു. എങ്കിലും 2021 നവംബറില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്ന് 37.8 ശതമാനം ഇടിഞ്ഞു. ബാങ്കുകള്‍ 3.69 ലക്ഷം കോടി രൂപയുടെ വായ്പകളാണ് നവംബറില്‍ വിതരണം ചെയ്തത്. തൊട്ടു മുന്‍പുള്ള ഒക്ടോബര്‍ മാസത്തിലും 3.69 ലക്ഷം കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തിരുന്നത്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മൊത്തമായി ബാങ്കുകള്‍ 18.26 കോടി രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. മറ്റു മേഖലകളില്‍, കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റുമായുള്ള വായ്പ വിതരണം, 16.31 ലക്ഷം കോടി രൂപയായി. 2021 നവംബറില്‍ 14.14 ലക്ഷം കോടി രൂപയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 15.3 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഭവന മേഖലയില്‍ വായ്പ വിതരണം 6.13 ലക്ഷം കോടി രൂപയായി. വിദ്യാഭ്യാസ വായ്പ 58,887 കോടി രൂപയാ