image

11 Jan 2022 4:52 AM GMT

Learn & Earn

വായ്പകള്‍ ധാരാളമുണ്ട്, എങ്ങനെ തിരിച്ചടയ്ക്കാം?

MyFin Desk

വായ്പകള്‍ ധാരാളമുണ്ട്, എങ്ങനെ തിരിച്ചടയ്ക്കാം?
X

Summary

ഭവന വായ്പ തിരിച്ചടവ് തുടര്‍ച്ചയായ ഒരു ദീര്‍ഘകാല പ്രക്രിയയാണ്. ശമ്പളവരുമാനം അടക്കം മാസം കൃത്യമായ വരുമാനമുള്ളവരുടെ കാര്യത്തില്‍ ഇത് ഒരു താളത്തില്‍ ഇങ്ങനെ പോയിക്കൊണ്ടിരിക്കും. ഇതിന് പുറമേ 5-7 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ വാഹന വായ്പകളും സാധാരണക്കാരന് ഉണ്ടാകും. കാരണം ഇന്ന് വാഹനം ഒരു അത്യാവശ്യമാണ്. ഒരു പക്ഷെ, വീടു പോലെ തന്നെ. ഇവിടെ ചിലപ്പോള്‍ തിരിച്ചടവില്‍ ഭവന വായ്പയുടെ ആ താളം ഉണ്ടായിക്കൊള്ളണമെന്നില്ല. അപ്രതീക്ഷിത ചെലവ് അപ്രതീക്ഷിതമായുണ്ടാകുന്ന ആശുപത്രി ചെലവ്, ബന്ധുക്കളുടെ വിവാഹം, യാത്രകള്‍, കുട്ടികളുടെ […]


ഭവന വായ്പ തിരിച്ചടവ് തുടര്‍ച്ചയായ ഒരു ദീര്‍ഘകാല പ്രക്രിയയാണ്. ശമ്പളവരുമാനം അടക്കം മാസം കൃത്യമായ വരുമാനമുള്ളവരുടെ കാര്യത്തില്‍ ഇത്...

ഭവന വായ്പ തിരിച്ചടവ് തുടര്‍ച്ചയായ ഒരു ദീര്‍ഘകാല പ്രക്രിയയാണ്. ശമ്പളവരുമാനം അടക്കം മാസം കൃത്യമായ വരുമാനമുള്ളവരുടെ കാര്യത്തില്‍ ഇത് ഒരു താളത്തില്‍ ഇങ്ങനെ പോയിക്കൊണ്ടിരിക്കും. ഇതിന് പുറമേ 5-7 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ വാഹന വായ്പകളും സാധാരണക്കാരന് ഉണ്ടാകും. കാരണം ഇന്ന് വാഹനം ഒരു അത്യാവശ്യമാണ്. ഒരു പക്ഷെ, വീടു പോലെ തന്നെ. ഇവിടെ ചിലപ്പോള്‍ തിരിച്ചടവില്‍ ഭവന വായ്പയുടെ ആ താളം ഉണ്ടായിക്കൊള്ളണമെന്നില്ല.

അപ്രതീക്ഷിത ചെലവ്

അപ്രതീക്ഷിതമായുണ്ടാകുന്ന ആശുപത്രി ചെലവ്, ബന്ധുക്കളുടെ വിവാഹം, യാത്രകള്‍, കുട്ടികളുടെ വിദ്യാഭ്യാസം ഇതിനെല്ലാം 'സഫര്‍' ചെയ്യുന്നത് പലപ്പോഴും വാഹന വായ്പ തിരിച്ചടവുകളാകും. അപ്പോഴാണ് പണയ വായ്പയെയും വ്യക്തിഗതവായ്പയെയും കുറിച്ച് ചിന്തിക്കുക. കാരണം വീട്ടു ചെലവുകളിലോ മുകളില്‍ പറഞ്ഞ ഒന്നിലുമോ വലിയ കുറവ് വരുത്താനാവില്ല. പലര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് വായ്പകളെയും ഈ സമയത്ത് അഭയം തേടേണ്ടി വരും. അപ്പോള്‍ സ്വാഭാവികമായും
പ്രതിസന്ധി തീര്‍ക്കാന്‍ ഇങ്ങനെ എടുത്ത എല്ലാ വായ്പകളുടെയും തിരിച്ചടവ് ഭാരിച്ച ബാധ്യതയായി മാറുന്നു. ശ്രദ്ധയില്ലാത്ത സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ബാധ്യതക്കാരനാക്കി മാറ്റുകയെ ഉള്ളു. ഇവിടെയാണ്് യുക്തിസഹമായ തീരുമാനത്തിന്റെ പ്രസക്തി. ഏത് വായപകള്‍ക്കാണ് തിരിച്ചടവില്‍ മുന്തിയ പരിഗണന നല്‍കേണ്ടത്. ഇവിടെ ചില ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.

ഏത് വേണം

പലിശ നിരക്ക്, ക്രെഡിറ്റ് സ്‌കോര്‍, പിന്നീട് ലഭിക്കാന്‍ സാധ്യതയുള്ള തുക (ചിട്ടി, ബോണസ്, എല്‍ ഐ സി മച്യൂരിറ്റി തുക ഇവ) തുടങ്ങിയവയെല്ലാം ഇവിടെ പരിഗണിക്കേണ്ടി വരും. ഈ ഘടകങ്ങളില്‍ മുന്തിയ പരിഗണന എപ്പോഴും നല്‍കേണ്ടത് പലിശ നിരക്കിനായിരിക്കണം. ഭവന വായ്പയും വാഹന വായ്പയും താരതമ്യേന ചെലവ് കുറഞ്ഞതായിരിക്കും.

ക്രെഡിറ്റ് കാര്‍ഡ്

50 ദിവസത്തിലേറെ പലിശയില്ലാതെ കൈകാര്യം ചെയ്യാവുന്നതാണ് ഈ വായ്പ. പക്ഷെ, അതിന് ശേഷം പലിശ ഇവിടെ വില്ലനാണ്. 40-50 ശതമാനം വരെ പലിശ വരാം. അതുകൊണ്ട് മേല്‍പറഞ്ഞ വായ്പകളുടെ തിരിച്ചടവില്‍ മുന്തിയ പരിഗണന ഇതിന് തന്നെ ആയിരിക്കണം. തീരെ നിവൃത്തിയില്ലാത്ത ഘട്ടമാണെങ്കില്‍ മാത്രം ഇവിടെ ഇ എം ഐ സാധ്യത തിരഞ്ഞെടുക്കുക. ഇനി ക്രെഡിറ്റ് കാര്‍ഡ് കുടിശിക ഇ എം ഐ ആക്കിയാലും കഴിയുന്നതും വേഗം അതിന്റെ ബാധ്യത തീര്‍ക്കുന്നതാണ് നല്ലത്. കാരണം അധികരിച്ച പലിശ നിരക്ക് തന്നെ.

പണയം

പൊതുമേഖലാ ബാങ്കുകള്‍ ഇപ്പോള്‍ 7.5 ശതമാനം നിരക്കില്‍ സ്വര്‍ണപ്പണയ വായ്പകള്‍ നല്‍കുന്നുണ്ട്. സ്വകാര്യ സ്വര്‍ണപണയ സ്ഥാപനങ്ങളുടെ പലിശ നിരക്ക് 12
ശതമാനത്തിന് മുകളിലേക്കാണ്. ഗ്രാമിന് ആവശ്യപ്പെടുന്ന തുകയനുസരിച്ച് ഇത് 20 ശതമാനം വരെ ആകാം. പ്രതിസന്ധികാലത്ത് വായ്പാ തിരിച്ചടവ് സംബന്ധിച്ച തീരുമാനമെടുക്കുമ്പോള്‍ ഇതും പരിഗണിക്കണം. പണയ സ്ഥാപനങ്ങളിലാണ് സ്വര്‍ണം എങ്കില്‍ തിരിച്ചടവിന് മുന്തിയ പരിഗണന നല്‍കണം. അല്ലെങ്കില്‍ പലിശ കുറഞ്ഞ ബാങ്കിലേക്ക് മാറ്റണം.

ഭവന വായ്പ

പലിശ നിരക്ക് ഏറ്റവും കുറഞ്ഞ് നില്‍ക്കുന്നു എന്ന ഘടകം മാത്രം പരിഗണിച്ചാല്‍ ഈ സാഹചര്യത്തില്‍ ഭവന വായ്പയ്ക്ക് തിരിച്ചടവ് തീരുമാനത്തില്‍ അവസാന പരിഗണന മതി. പക്ഷെ, ഇവിടെ ചില പ്രശ്‌നങ്ങളുണ്ട്. ആദായ നികുതി ഒഴിവ് ലഭിക്കുന്നതിനാലും, ക്രെഡിറ്റ് സ്‌കോറുമായി നേരിട്ട് ബന്ധമുളളതിനാലും കുടിശിക കൂടുന്നതോടെ നാളെത്തേക്ക് മാറ്റിവയ്ക്കാനുള്ള സാധ്യത ഏറെയായതിനാലും അത്തരം ഒരു തീരുമാനം ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കിയേക്കാം. തീരുമാനമെടുക്കുന്നതിന് മുമ്പ് ഇക്കാര്യവും പരിഗണിക്കണം. നിലവില്‍ പൊതുമേഖലാ ബാങ്കുകളുടെ പലിശ നിരക്ക് 6.5 ശതമാനത്തിലാണ് തുടങ്ങുന്നത്.

വാഹന വായ്പ

വാഹനവായ്പ വിവിധ ബാങ്കുകള്‍ 7 ശതമാനത്തിന് മുതല്‍ നല്‍കുന്നുണ്ട്. നിലവിലുള്ള വായ്പകള്‍ക്ക് ഈ നിരക്ക് ആയിക്കൊള്ളണമെന്നില്ല. അത് കൂടുതലാകാം. വാഹന വായ്പകള്‍ സാധാരണ നിലയില്‍ 5-7 വര്‍ഷം കാലാവധിയുള്ളതാണ്. ഒരിക്കല്‍ അടവ് തീര്‍ന്നുകഴിഞ്ഞാല്‍ പേഴ്സണല്‍, ക്രെഡിറ്റ് കാര്‍ഡ്, പണയ വായ്പകള്‍ നിലിവിലുണ്ടെങ്കില്‍ ഇത് അടച്ച് തീര്‍ന്ന് സ്വതന്ത്രമായിട്ട് വേണം വാഹനം അപ്ഗ്രേഡ് എന്ന സാധ്യതയിലേക്ക് പോകാന്‍. അല്പ നാള്‍ മുണ്ട് മുറുക്കി ഉടുത്താല്‍ വലിയ ബാധ്യതയുള്ള വായ്പകളെ ഒഴിവാക്കാം. ഓരോ വ്യക്തികള്‍ക്കനുസരണമായും സാഹചര്യങ്ങള്‍ വ്യതാസപ്പെട്ടിരിക്കും. അതുകൊണ്ട് തീരുമാനങ്ങള്‍
നിങ്ങളുടേതാണ്. നിങ്ങളുടേത് മാത്രം.