image

27 March 2026 10:29 AM IST

Gold

Gold Rate Kerala: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 120 രൂപ കൂടി

MyFin Desk

Gold Rate Kerala: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 120 രൂപ കൂടി
X

Summary

ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 13,265 രൂപയും പവന് 1,06,120 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12 രൂപ വര്‍ധിച്ച് 10,853 രൂപയും പവന് 96 രൂപയും ഉയര്‍ന്ന് 86,824 രൂപയുമായി. വെള്ളി 240 രൂപയിലാണ് വ്യാപാരം.

ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 215 രൂപയും പവന് 1,720 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,000 രൂപയായും ഗ്രാമിന് 13,250 രൂപയായും താഴ്ന്നു. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ 480 രൂപയുടെ കുറവിന് പിന്നാലെയാണ് ഈ വന്‍ ഇടിവുണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണം പവന് 1400 രൂപ കുറഞ്ഞ് 87,120 രൂപയിലെത്തിയിരുന്നു.