image

4 July 2023 5:49 AM GMT

Gold

ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണം; ഇന്ന് കയറ്റം

MyFin Desk

gold price updation
X

Summary

  • ഇന്നലെ 10 രൂപയുടെ ഇടിവാണ് ഉണ്ടായിരുന്നത്
  • ആഗോള വിപണിയിലും ഇന്ന് വില ഉയര്‍ന്നു
  • വെള്ളി വിലയിലും ഉയര്‍ച്ച


സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. രണ്ടു ദിവസത്തെ വര്‍ധനയ്ക്ക് ശേഷം ഇന്നലെ സ്വര്‍ണവില താഴോട്ടു പോയിരുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വിലയില്‍ 10 രൂപയുടെ ഇടിവാണ് ഉണ്ടായത്. എന്നാല്‍ ഇന്ന് വീണ്ടും 10 രൂപ ഉയര്‍ന്നിരിക്കുകയാണ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ ഇന്നത്തെ വില 5415 രൂപയാണ്. പവന് 43,240 രൂപയാണ് വില, ഇന്നലത്തെ വിലയില്‍ നിന്ന് 80 രൂപയുടെ വര്‍ധനയാണിത്. കഴിഞ്ഞ ആഴ്‍ചയിലും പൊതുവേ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വില നേരിയ തോതില്‍ ഉയര്‍ന്നുവെങ്കിലും ചൊവ്വാഴ്ച വിലയില്‍ മാറ്റമുണ്ടായില്ല. പിന്നീട് ബുധനും വ്യാഴവും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍ വെള്ളിയും ശനിയും വിലവര്‍ധിച്ചു.

24 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഇന്ന് ഗ്രാമിന് 10 രൂപയുടെ വര്‍ധനയോടെ 5906 രൂപയിലെത്തി. ഇന്നലെ 11 രൂപയുടെ ഇടിവാണ് ഉണ്ടായിരുന്നത്. 24 കാരറ്റ് പവന്‍ ഇന്ന് 88 രൂപയുടെ വര്‍ധനയോടെ 47,248 രൂപയിലെത്തി. ആഗോള തലത്തിലും ഇന്ന് സ്വര്‍ണവില ഉയര്‍ച്ചയിലേക്ക് നീങ്ങിയിട്ടുണ്ട്. ഔണ്‍സിന് ശരാശരി 1923 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

വെള്ളി വില പൊതുവില്‍ സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് പ്രകടമാക്കുന്നത്. ഇന്ന് ഗ്രാമിന് 75.80 രൂപയാണ് വെള്ളിവില. ഇന്നലത്തെ വിലയില്‍ നിന്നും 10 പൈസയുടെ വര്‍ധനയാണിത്. 8 ഗ്രാം വെള്ളിയുടെ വില 606.40 രൂപയാണ്, 80 പൈസയുടെ വര്‍ധന. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം 1 ഡോളറിന് 81.96 രൂപ എന്ന നിലയിലാണ്.