image

2 Feb 2022 1:01 PM GMT

Lifestyle

പോളിസി എടുത്താല്‍ പോര മുടങ്ങരുത്, ഇന്‍ഷുറന്‍സ് കമ്പനികളില്‍ അവകാശികളില്ലാത്ത 23,171 കോടി

MyFin Desk

പോളിസി എടുത്താല്‍ പോര മുടങ്ങരുത്, ഇന്‍ഷുറന്‍സ് കമ്പനികളില്‍ അവകാശികളില്ലാത്ത 23,171 കോടി
X

Summary

  അവകാശികളില്ലാതെ വിവിധ ഇന്‍ഷുറന്‍സ് കമ്പനികളില്‍ കെട്ടിക്കിടക്കുന്ന തുക എത്രയാണെന്നറിയാമോ? 23,171.53 കോടി രൂപ. നമ്മള്‍ അധ്വാനിച്ച പണവും അക്കൂട്ടത്തിലുണ്ടാകും. അയല്‍വാസിയുടെയോ ബന്ധുക്കളുടെയോ നിര്‍ബന്ധത്തിന് വഴങ്ങി ഇന്‍ഷുറന്‍സ് പോളിസി എടുത്ത് തിരിച്ചടയ്ക്കാനാവാതെ പാതി വഴിയില്‍ ഉപേക്ഷിച്ച പണമാണ് ഇങ്ങനെ കോടികളായി കുമിഞ്ഞ് കൂടി അവകാശികളില്ലാതെ കിടക്കുന്നത്. 2018 ലെ കണക്കനുസരിച്ച് രാജ്യത്തെ 23 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലായി 15,167 കോടി രൂപയായിരുന്നു അനാഥമായി കിടന്നത്. എന്നാല്‍ രണ്ട് വര്‍ഷം കഴിയുന്നതോടെ ഇതില്‍ 18 ശതമാനമാണ് വര്‍ധനയുണ്ടായത്. 2020 […]


അവകാശികളില്ലാതെ വിവിധ ഇന്‍ഷുറന്‍സ് കമ്പനികളില്‍ കെട്ടിക്കിടക്കുന്ന തുക എത്രയാണെന്നറിയാമോ? 23,171.53 കോടി രൂപ. നമ്മള്‍ അധ്വാനിച്ച പണവും...

 

അവകാശികളില്ലാതെ വിവിധ ഇന്‍ഷുറന്‍സ് കമ്പനികളില്‍ കെട്ടിക്കിടക്കുന്ന തുക എത്രയാണെന്നറിയാമോ? 23,171.53 കോടി രൂപ. നമ്മള്‍ അധ്വാനിച്ച പണവും അക്കൂട്ടത്തിലുണ്ടാകും. അയല്‍വാസിയുടെയോ ബന്ധുക്കളുടെയോ നിര്‍ബന്ധത്തിന് വഴങ്ങി ഇന്‍ഷുറന്‍സ് പോളിസി എടുത്ത് തിരിച്ചടയ്ക്കാനാവാതെ പാതി വഴിയില്‍ ഉപേക്ഷിച്ച പണമാണ് ഇങ്ങനെ കോടികളായി കുമിഞ്ഞ് കൂടി അവകാശികളില്ലാതെ കിടക്കുന്നത്.

2018 ലെ കണക്കനുസരിച്ച് രാജ്യത്തെ 23 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലായി 15,167 കോടി രൂപയായിരുന്നു അനാഥമായി കിടന്നത്. എന്നാല്‍ രണ്ട് വര്‍ഷം കഴിയുന്നതോടെ ഇതില്‍ 18 ശതമാനമാണ് വര്‍ധനയുണ്ടായത്. 2020 ല്‍ അവകാശികളില്ലാതെ രാജ്യത്ത് വിവിധ ഇന്‍ഷുറന്‍സ് കമ്പനികളില്‍ കിടക്കുന്ന ആകെ തുക 23,171.53 കോടി രൂപയാണ്. ആവേശത്തിന് പോളിസിയെടുത്ത് പ്രീമിയം കൃത്യതയോടെ അടച്ചെങ്കിലും പിന്നീട് സാമ്പത്തിക പ്രയാസം വന്നപ്പോള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചതും മറന്നതും എല്ലാം ഇതിലുള്‍പ്പെടും.

മരണം മൂലം

മരണം മൂലവും മറ്റും പോളിസി അനാഥമായ സംഭവങ്ങളും നിരവധിയുണ്ട്. ഇത്തരം കേസുകളിലൊന്നും പിന്നീട് പോളിസി കാലാവധി കഴിയുമ്പോള്‍ തുക കൈപ്പറ്റാന്‍ ആരും എത്താറില്ല. പ്രായമേറുന്തോറും പോളിസി ഉടമകളുടെ ഓര്‍മശക്തിയും കുറയും. അപകടം, രോഗങ്ങള്‍, മരണം തുടങ്ങിയവയെല്ലാം ഈ പ്രതിഭാസത്തിന് കാരണമാകുന്നുണ്ട്.

നിക്ഷേപ വിവരം

ഉത്തരവാദിത്വമുള്ള ഒരു കുടുംബസ്ഥനാണെങ്കില്‍ നിങ്ങളുടെ നിക്ഷേപ വിവരങ്ങളും പോളിസി സംബന്ധമായ വിശദാംശങ്ങളും വീട്ടുകാരുമായ പങ്ക് വയ്‌ക്കേണ്ടതുണ്ട്. മിക്ക കേസുകളിലും നിക്ഷേപ വിവരം പങ്ക് വയ്ക്കാത്തതിനാല്‍ നോമിനികള്‍ പോലും ഇത്തരം നിക്ഷേപങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്നുമില്ല.

പ്രദര്‍ശിപ്പിക്കണം

ഇതുപോലുള്ള അക്കൗണ്ടുകളുടെ വിശദ വിവരങ്ങള്‍ കമ്പനികള്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം എന്ന IRDAI ചട്ടം നിലവിലുണ്ട്. 1,000 രൂപയില്‍
കൂടുതലാണ് ഇങ്ങനെ അനാഥമാകുന്ന തുകയെങ്കില്‍ ഇത് ചെയ്തിരിക്കണം. പോളിസി നമ്പര്‍, ഉടമയുടെ പേര്, ജനനതീയതി, പാന്‍നമ്പര്‍ എന്നിവ കമ്പനികളുടെ വെബ്‌സൈറ്റില്‍ നല്‍കണമെന്നാണ് ചട്ടം. സൈറ്റില്‍ നല്‍കിയാല്‍ അവകാശികളില്ലാത്ത പണം അക്കൗണ്ടിലുണ്ടോ എന്നറിയാം. ഇത് നോക്കി പോളിസി ഉടമയ്‌ക്കോ നോമിനിയ്‌ക്കോ കമ്പനിയെ ബന്ധപ്പെടാം.

 

Tags: