image

28 Jun 2022 12:51 AM GMT

Insurance

വർഷം 5 ലക്ഷം റോഡപകടങ്ങള്‍, 6 എയര്‍ബാഗ് നിര്‍ബന്ധമാക്കി സർക്കാർ

MyFin Desk

വർഷം 5 ലക്ഷം റോഡപകടങ്ങള്‍, 6 എയര്‍ബാഗ് നിര്‍ബന്ധമാക്കി സർക്കാർ
X

Summary

ഡെല്‍ഹി: റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി എട്ട് സീറ്റുള്ള വാഹനങ്ങള്‍ക്ക് ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്രം. രാജ്യത്തൊട്ടാകെ പ്രതിവര്‍ഷം ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഇതിലൂടെ 1.5 ലക്ഷം പേരാണ് മരിക്കുന്നത്. ഇന്റല്‍ ഇന്ത്യയുടെ സേഫ്റ്റി പയനിയേഴ്‌സ് കോണ്‍ഫറന്‍സ് 2022 നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹന യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്, 1989 ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് […]


ഡെല്‍ഹി: റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി എട്ട് സീറ്റുള്ള വാഹനങ്ങള്‍ക്ക് ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്രം. രാജ്യത്തൊട്ടാകെ പ്രതിവര്‍ഷം ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഇതിലൂടെ 1.5 ലക്ഷം പേരാണ് മരിക്കുന്നത്.
ഇന്റല്‍ ഇന്ത്യയുടെ സേഫ്റ്റി പയനിയേഴ്‌സ് കോണ്‍ഫറന്‍സ് 2022 നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹന യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്, 1989 ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സ് (സിഎംവിആര്‍) ഭേദഗതി ചെയ്യാനും സുരക്ഷ കര്‍ശനമാക്കാനും തീരുമാനിച്ചതായി ജനുവരിയില്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (എംഒആര്‍ടിഎച്ച്) അറിയിച്ചിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 14 ന് കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വരുന്ന ഓക്ടോബറിന് ശേഷം എം1 വിഭാഗത്തിലുള്ള വാഹനങ്ങള്‍ നിര്‍ബന്ധമാക്കാന്‍ താരുമാനിച്ചിട്ടുണ്ട്. രണ്ട് സൈഡ്/സൈഡ് ടോര്‍സോ എയര്‍ ബാഗുകള്‍- മുന്‍ നിരയിലെ ഔട്ട്‌ബോര്‍ഡ് സീറ്റിംഗ് സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഒന്ന് വീതം, രണ്ട് സൈഡ് കര്‍ട്ടന്‍/ ട്യൂബ് എയര്‍ ബാഗുകള്‍,
ഔട്ട്‌ബോര്‍ഡ് സീറ്റിംഗ് പൊസിഷനുകളില്‍ ഇരിക്കുന്ന വ്യക്തികള്‍ക്ക് ഒന്നു വീതം എന്നാണ് പുതിയ നിര്‍ദ്ദേശം

കൂട്ടിയിടിക്കുമ്പോള്‍ ഡ്രൈവര്‍ക്കും വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡിനും ഇടയില്‍ ഇടപെടുകയും അതുവഴി ഗുരുതരമായ പരിക്കുകള്‍ തടയുകയും ചെയ്യുന്ന സംവിധാനമാണ് എയര്‍ബാഗ്.