image

3 Feb 2022 4:45 AM GMT

Insurance

പെറ്റ് ഇന്‍ഷുറന്‍സ്, സം അഷ്വേര്‍ഡ് അറിയാം

MyFin Desk

പെറ്റ് ഇന്‍ഷുറന്‍സ്, സം അഷ്വേര്‍ഡ് അറിയാം
X

Summary

വളര്‍ത്തുമൃഗങ്ങള്‍ പലരുടെയും ഉറ്റ സുഹൃത്തുക്കളാണ്. അവയെ സംരക്ഷിക്കാനും പരിപാലിക്കാനും ഇഷ്ടമില്ലാത്തവര്‍ വളരെ വിരളമാണ്. അതിനാല്‍ ഇവയെ സംരക്ഷിക്കാനും മികച്ച വൈദ്യസഹായം നല്‍കുന്നതിനും പെറ്റ് ഇന്‍ഷുറന്‍സ് എടുക്കേണ്ടത് അത്യാവശ്യമാണ്. വളര്‍ത്തുമൃഗങ്ങളുടെ ചികിത്സയ്ക്കായി വരുന്ന ഉയര്‍ന്ന ചെലവുകള്‍ നിയന്ത്രിക്കാനും അവയ്ക്ക് പരിരക്ഷ നല്‍കാനും ഇതിലൂടെ സാധിക്കുന്നു. ചില ഇന്‍ഷുറന്‍സ് പോളിസികള്‍ വളര്‍ത്തുമൃഗങ്ങളുടെ മരണം, നഷ്ടപ്പെടല്‍ എന്നിവയില്‍ നിന്നും പരിരക്ഷ നല്‍കുന്നു. വളര്‍ത്തു നായ്ക്കള്‍, പൂച്ചകള്‍, വളര്‍ത്തു പക്ഷികള്‍ എന്നിവയ്ക്കായി പ്രത്യേകം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ലഭ്യമാണ്. ഇഷ്ടാനുസൃതമായ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ […]


വളര്‍ത്തുമൃഗങ്ങള്‍ പലരുടെയും ഉറ്റ സുഹൃത്തുക്കളാണ്. അവയെ സംരക്ഷിക്കാനും പരിപാലിക്കാനും ഇഷ്ടമില്ലാത്തവര്‍ വളരെ വിരളമാണ്. അതിനാല്‍...

വളര്‍ത്തുമൃഗങ്ങള്‍ പലരുടെയും ഉറ്റ സുഹൃത്തുക്കളാണ്. അവയെ സംരക്ഷിക്കാനും പരിപാലിക്കാനും ഇഷ്ടമില്ലാത്തവര്‍ വളരെ വിരളമാണ്. അതിനാല്‍ ഇവയെ സംരക്ഷിക്കാനും മികച്ച വൈദ്യസഹായം നല്‍കുന്നതിനും പെറ്റ് ഇന്‍ഷുറന്‍സ് എടുക്കേണ്ടത് അത്യാവശ്യമാണ്. വളര്‍ത്തുമൃഗങ്ങളുടെ ചികിത്സയ്ക്കായി വരുന്ന ഉയര്‍ന്ന ചെലവുകള്‍ നിയന്ത്രിക്കാനും അവയ്ക്ക് പരിരക്ഷ നല്‍കാനും ഇതിലൂടെ സാധിക്കുന്നു. ചില ഇന്‍ഷുറന്‍സ് പോളിസികള്‍ വളര്‍ത്തുമൃഗങ്ങളുടെ മരണം, നഷ്ടപ്പെടല്‍ എന്നിവയില്‍ നിന്നും പരിരക്ഷ നല്‍കുന്നു.

വളര്‍ത്തു നായ്ക്കള്‍, പൂച്ചകള്‍, വളര്‍ത്തു പക്ഷികള്‍ എന്നിവയ്ക്കായി പ്രത്യേകം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ലഭ്യമാണ്. ഇഷ്ടാനുസൃതമായ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ ഇതിലൂടെ സാധിക്കും.

വളര്‍ത്തുമൃഗങ്ങളുടെ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഐ ആര്‍ ഡി എ (ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി) അംഗീകരിച്ചതാണ്. ഈ പ്ലാനിനു കീഴില്‍ വിവിധതരം പെറ്റ് സ്‌കീമുകളുണ്ട്. കന്നുകാലികള്‍ക്കുള്ള ഇന്‍ഷുറന്‍സ്, നായ, പൂച്ച, കുതിര, പക്ഷികള്‍ മുതലായവയ്ക്കുള്ള ഇന്‍ഷുറന്‍സ് എന്നിവയെല്ലാം ഇതിനു കീഴില്‍ വരുന്നു.

പെറ്റ് ഇന്‍ഷുറന്‍സുകള്‍ക്കുള്ള സം അഷ്വേര്‍ഡ് തുക 15,000 രൂപ മുതല്‍ 30,000 രൂപ വരെയാണ്. ഇത് വളര്‍ത്തുമൃഗങ്ങളുടെ ഇനത്തിനെയും മറ്റ് അനുബന്ധ ഘടകങ്ങളെയും ആശ്രയിച്ചിരിക്കും. ചില ഇന്‍ഷുറന്‍സ് ദാതാക്കള്‍ പോളിസികള്‍ക്ക് ആഡ്-ഓണ്‍ കവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. തേഡ് പാര്‍ട്ടി ബാധ്യതകള്‍ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്നുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ മറ്റൊരാളെ കടിക്കുകയോ, ആക്രമിക്കുകയോ, വസ്തുവകകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയോ ചെയ്താല്‍ പരിരക്ഷയിലൂടെ പ്രയോജനം ലഭിക്കും.

മൂന്ന് തരത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ആജീവനാന്തം (ലൈഫ്ടൈം കവര്‍), സമയ-പരിധിയുള്ളത് (ടൈം-ലിമിറ്റഡ് കവര്‍), പണ-പരിധിയുള്ളത് (മണി-ലിമിറ്റഡ്) ആജീവനാന്ത പരിരക്ഷ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഗുരുതരമായ രോഗങ്ങളില്‍ നിന്നും ദീര്‍ഘകാല രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. എക്സിമ, ആര്‍ത്രൈറ്റിസ് മുതലായ രോഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ലൈഫ്-ടൈം പെറ്റ് ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കുന്നതിലൂടെ വളര്‍ത്തുമൃഗങ്ങളുടെ ചികിത്സയ്ക്കായി ഓരോ വര്‍ഷവും ഒരു നിശ്ചിത തുക ഉടമസ്ഥന് ലഭിക്കും.

സമയ-പരിധിയുള്ള പെറ്റ് ഇന്‍ഷുറന്‍സ് പോളിസി ഒരു വളര്‍ത്തുമൃഗത്തിന് ഒരു പ്രത്യേക കാലയളവിലേക്ക് മാത്രം സാമ്പത്തിക പരിരക്ഷ നല്‍കുന്നു. ഇത് ഏതെങ്കിലും ഒരു അസുഖം പിടിപെടുമ്പോഴോ അല്ലെങ്കില്‍ എന്തെങ്കിലും പരിക്ക് സംഭവിക്കുമ്പോഴോ മാത്രമാവും.

പണ-പരിധിയുള്ള പെറ്റ് ഇന്‍ഷുറന്‍സ് വളര്‍ത്തുമൃഗങ്ങളുടെ ചികിത്സാ ചെലവുകള്‍ വഹിക്കുന്നതിനുള്ള സാമ്പത്തിക ആനുകൂല്യങ്ങളാണ് നല്‍കുന്നത്. ഇതിന് പ്രത്യേക സമയ പരിധിയില്ല. ഇന്‍ഷുര്‍ ചെയ്ത പണത്തിന്റെ പരിധിയിലെത്തുന്നതുവരെ ഇത് ഉപയോഗിക്കാം.

വളര്‍ത്തുമൃഗങ്ങള്‍ അപകടം മൂലം ചത്താല്‍, പോളിസി പ്രാബല്യത്തില്‍ വരുമ്പോള്‍ അസുഖം പിടിപെട്ടാല്‍ ചികിത്സാചെലവുകള്‍, യാത്രകള്‍ക്കിടയിലുണ്ടാകുന്ന അസുഖങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ നഷ്്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താല്‍, തേഡ്-പാര്‍ട്ടി ബാധ്യതകള്‍ എന്നിവയെല്ലാം വളര്‍ത്തുമൃഗങ്ങളുടെ ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍പ്പെടുന്നു.