image

17 Jan 2022 3:46 AM GMT

Learn & Earn

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കായി സ്വയം തൊഴില്‍ വായ്പ

MyFin Desk

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കായി സ്വയം തൊഴില്‍ വായ്പ
X

Summary

  സ്ത്രീകളെയും പെണ്‍കുട്ടികളെയും സാമൂഹിക വികസനത്തില്‍ സജീവ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ആരംഭിച്ച ഒന്നാണ് കേരള വനിതാ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഡബ്യുഡിസി). നിരവധി തൊഴിലധിഷ്ഠിത പരിശീലന വികസന പരിപാടികള്‍, ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ജോലി നല്‍കുതിനുള്ള സഹായം, വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുതിനുള്ള വായ്പാ വിതരണ പരിപാടികള്‍, എന്നിങ്ങനെ സ്ത്രീകളുടെ ഉന്നമനത്തിനായി വിവിധ പരിപാടികള്‍ കെഎസ്ഡബ്യുഡിസി നടത്തന്നു. പട്ടികജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഉന്നതിയിലെത്തുന്നതിന് സ്വയം തൊഴില്‍ […]


സ്ത്രീകളെയും പെണ്‍കുട്ടികളെയും സാമൂഹിക വികസനത്തില്‍ സജീവ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ആരംഭിച്ച...

 

സ്ത്രീകളെയും പെണ്‍കുട്ടികളെയും സാമൂഹിക വികസനത്തില്‍ സജീവ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ആരംഭിച്ച ഒന്നാണ് കേരള വനിതാ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഡബ്യുഡിസി).

നിരവധി തൊഴിലധിഷ്ഠിത പരിശീലന വികസന പരിപാടികള്‍, ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ജോലി നല്‍കുതിനുള്ള സഹായം, വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുതിനുള്ള വായ്പാ വിതരണ പരിപാടികള്‍, എന്നിങ്ങനെ സ്ത്രീകളുടെ ഉന്നമനത്തിനായി വിവിധ പരിപാടികള്‍ കെഎസ്ഡബ്യുഡിസി നടത്തന്നു.

പട്ടികജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഉന്നതിയിലെത്തുന്നതിന് സ്വയം തൊഴില്‍ വായ്പാ പദ്ധതി, വിദ്യാഭ്യാസ വായ്പാ പദ്ധതി എന്നിങ്ങനെയുള്ളവ കേരള വനിതാവികസന കോര്‍പ്പറേഷന്‍ നടത്തുന്നുണ്ട്.

സ്വയം തൊഴില്‍ വായ്പാ പദ്ധതി

കേരളത്തില്‍ എണ്ണമറ്റ സ്വയംതൊഴില്‍ പദ്ധതികളുണ്ട്. ഈ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വളരെ വലുതാണ്. സ്വയംതൊഴിലെടുക്കുന്നവര്‍ക്ക് കൈത്താങ്ങാണ് കേരള വനിതാവികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതി.

ഈ വായ്പ പദ്ധതി പ്രകാരം ലഭിക്കുന്ന പരമാവധി വായ്പാ തുക മൂന്ന് ലക്ഷം രൂപ വരെയാണ്. ആറ് ശതമാനമാണ് ഇവിടെ പലിശ. അഞ്ച് വര്‍ഷമാണ് വായ്പ തിരിച്ചടവ് കാലാവധി. 60 മാസ ഗഡുക്കളായി അവ നിങ്ങള്‍ക്ക് അടച്ച് തീര്‍ക്കാം. കെഎസ്ഡബ്യുഡിസിയുടെ ഈ സ്വയം തൊഴില്‍ വായ്പയെടുക്കുതിന് വസ്തു ജാമ്യമോ ആള്‍ ജാമ്യമോ നിങ്ങള്‍ക്ക് ഉപയോഗിക്കാം.

വിദ്യാഭ്യാസ വായ്പാ പദ്ധതി

കേരളത്തില്‍ ഇന്നും സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങളില്ലാത്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിരവധി സത്രീകളുണ്ട്. ഇവരുടെ വിദ്യാഭ്യാസത്തിന് വഴിയൊരുക്കുന്നതിനായാണ് കേരള വനിതാവികസന കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ വായ്പ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഈ വായ്പ പദ്ധതി പ്രകാരം ഇന്ത്യയില്‍ പഠിക്കുന്നതിന് ലഭിക്കുന്ന പരമാവധി വായ്പാ തുക പത്ത് ലക്ഷം രൂപ വരെയാണ്. വിദേശത്ത് പഠിക്കുന്നതിന് 20 ലക്ഷം രൂപ വരെയും ലഭ്യമാണ്. വിദ്യാഭ്യാസ വായ്പാ പദ്ധതിയുടെ പലിശ നിരക്ക് നാല് ശതമാനമാണ്.

പിഴ പലിശ ആറ് ശതമാനവും. അഞ്ച് വര്‍ഷമാണ് ഈ വായ്പ പദ്ധതിയുടെ തിരിച്ചടവ് കാലാവധി. ഈ സ്വയം തൊഴില്‍ വായ്പയെടുക്കുതിന് വസ്തു ജാമ്യമോ ആള്‍ ജാമ്യമോ വിദ്യാഭ്യാസ വായ്പാ പദ്ധതിയെടുക്കുന്നതിന് നിങ്ങള്‍ക്ക് ഉപയോഗിക്കാം.

യോഗ്യത

കേരള വനിതാവികസന കോര്‍പ്പറേഷന്റെ ആ വായ്പകള്‍ ലഭിക്കുന്നതിന് നിങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച പട്ടികജാതി സമുദായത്തില്‍പ്പെട്ട സ്ത്രീയായിരിക്കണം.

മാത്രമല്ല നിങ്ങളുടെ വരുമാന പരിധി ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപ വരെയും, നഗരങ്ങളില്‍ 1,20,000 രൂപ വരെയുമാകണം. കൂടാതെ തൊഴില്‍ വായ്പയ്ക്ക് പ്രായപരിധി 18 നും, 55 നും മധ്യേ ആയിരിക്കണം.