image

29 March 2022 9:19 AM IST

News

കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം  128.41 ലക്ഷം കോടിയായി

MyFin Desk

കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം  128.41 ലക്ഷം കോടിയായി
X

Summary

ഡെല്‍ഹി : ഡിസംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പൊതു കടം 128.41 ലക്ഷം കോടിയായി ഉയര്‍ന്നു. കേന്ദ്ര ധനമന്ത്രാലയം ഇറക്കിയ പബ്ലിക്ക് ഡെബ്റ്റ് മാനേജ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുകള്‍ പ്രകാരം ഇത് 125.71 ലക്ഷം കോടി രൂപയായിരുന്നു. കുടിശ്ശികയുള്ള ഡേറ്റഡ് സെക്യൂരിറ്റികളുടെ 25 ശതമാനത്തിനും 5 വര്‍ഷത്തില്‍ താഴെ മാത്രമാണ് കാലാവധി ശേഷിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ഉടമസ്ഥാവകാശ പാറ്റേണ്‍ പ്രകാരം വാണിജ്യ ബാങ്കുകളുടെ വിഹിതം […]


ഡെല്‍ഹി : ഡിസംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പൊതു കടം 128.41 ലക്ഷം കോടിയായി ഉയര്‍ന്നു. കേന്ദ്ര ധനമന്ത്രാലയം ഇറക്കിയ പബ്ലിക്ക് ഡെബ്റ്റ് മാനേജ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുകള്‍ പ്രകാരം ഇത് 125.71 ലക്ഷം കോടി രൂപയായിരുന്നു.
കുടിശ്ശികയുള്ള ഡേറ്റഡ് സെക്യൂരിറ്റികളുടെ 25 ശതമാനത്തിനും 5 വര്‍ഷത്തില്‍ താഴെ മാത്രമാണ് കാലാവധി ശേഷിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ഉടമസ്ഥാവകാശ പാറ്റേണ്‍ പ്രകാരം വാണിജ്യ ബാങ്കുകളുടെ വിഹിതം 2021 ഡിസംബര്‍ അവസാനം 35.40 ശതമാനമായിരുന്നു, 2021 സെപ്തംബര്‍ അവസാനത്തോടെ ഇത് 37.82 ശതമാനത്തില്‍ താഴെയായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
2021 ഡിസംബര്‍ അവസാനം ഇന്‍ഷുറന്‍സ് കമ്പനികളുടെയും പ്രൊവിഡന്റ് ഫണ്ടുകളുടെയും വിഹിതം യഥാക്രമം 25.74 ശതമാനവും 4.33 ശതമാനവുമാണ്. ആര്‍ബിഐയുടെ വിഹിതം 2021 സെപ്തംബര്‍ അവസാനത്തെ 16.98 ശതമാനത്തില്‍ നിന്ന് 2021 ഡിസംബര്‍ അവസാനത്തോടെ 16.92 ശതമാനമായി താഴ്ന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മൂന്നാം പാദത്തില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ഏറ്റെടുക്കുന്ന പദ്ധതി ആര്‍ബിഐ നിര്‍ത്തലാക്കിയത് വിപണിയെ ഏറെ നിരാശപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വേരിയന്റ് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലേക്കും വ്യാപിച്ചത് അധിക കടമെടുക്കലുകളെക്കുറിച്ചുള്ള ആശങ്കയ്ക്കും ഉയര്‍ന്ന പണപ്പെരുപ്പത്തിനും കാരണമായി.