11 March 2024 1:48 PM IST
Summary
- ഏറ്റവുംമധികം കളക്ഷന്‍ നേടുന്ന മലയാള സിനിമകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തി
- മഞ്ഞുമ്മലിന് മുന്നില്‍ 2018 മാത്രം
ആഗോള തലത്തില്‍ ഏറ്റവുംമധികം കളക്ഷന്‍ നേടുന്ന മലയാള സിനിമകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
പുലിമുരുകന്റെ കളക്ഷന്‍ മറികടന്നാണ് രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുന്നത്.
'2018' ആണ് പട്ടികയില്‍ ഒന്നാമതുള്ള മലയാള ചലച്ചിത്രം.
റിലീസ് ചെയ്ത് 17 ദിവസം പിന്നിടുമ്പോള്‍ 146 കോടി നേടിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
17 ദിവസം കൊണ്ട് 33 കോടിയാണ് തമിഴ്‌നാട്ടിൽ നിന്ന് സിനിമയ്ക്ക് ലഭിച്ചിരിക്കുന്ന കളക്ഷൻ.
കേരളത്തില്‍ നിന്നുമാത്രം 50 കോടിയിലധികം രൂപ ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു.
തമിഴ്നാട്ടിലും കർണാടകയിലും മാത്രമല്ല നോർത്ത് അമേരിക്കയിലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
